Google , Chinese e-commerce firm, JD.com
in , ,

വൻ നിക്ഷേപ പദ്ധതിയുമായി ഗൂഗിൾ വീണ്ടും ചൈനയിൽ

കാലിഫോർണിയ: ചൈനീസ് ഇ കോമേഴ്‌സ് കമ്പനിയായ ജെഡി.കോമിൽ വൻകിട നിക്ഷേപം നടത്തി ഗൂഗിൾ ( Google ). 550 മില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയുമായാണ് ഇത്തവണ ഗൂഗിൾ ചൈനയിൽ എത്തുന്നത്.

ചൈനീസ് വിപണിയെ ലക്‌ഷ്യം വച്ചുള്ള നീക്കങ്ങൾക്ക് ആക്കം കൂട്ടാനും ഇ കോമേഴ്‌സ് രംഗത്തെ സാന്നിധ്യം ശക്തമാക്കാനും ഈ ചുവടുവയ്പ്പുകൾ സഹായിക്കും എന്നാണ് ഗൂഗിൾ കണക്കുകൂട്ടുന്നത്.

എന്നാൽ നേരത്തെ തന്നെ ചൈനീസ് വിപണിയിൽ നിക്ഷേപം നടത്തുകയും ഉൽപ്പന്നങ്ങൾ ഇറക്കുകയും ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുള്ള ഗൂഗിളിന്റെ നീക്കം കേവലം ചൈനീസ് വിപണി മാത്രമല്ല എന്നും വിലയിരുത്തപ്പെടുന്നു.

യൂറോപ്പ്, അമേരിക്ക, തെക്കു കിഴക്കനേഷ്യൻ വിപണികളിൽ റീ ടെയ്‌ലിങ് ഉൾപ്പെടെ തന്ത്രപ്രധാനമായ ഒട്ടേറെ മേഖലകളിലേക്കുള്ള പ്രവേശന മാർഗമായി ഈ പങ്കാളിത്തത്തെ കരുതാം.

സപ്ലൈ ചെയിൻ, ലോജിസ്റ്റിക്സ് മേഖലകളിൽ ജെഡി.കോമിനുള്ള സാങ്കേതിക മുൻതൂക്കവും അനുഭവ പരിചയവും മുതൽക്കൂട്ടാകും എന്ന കണക്കുകൂട്ടലോടെയാണ് കമ്പനി മുന്നോട്ട് നീങ്ങുന്നത് .

വെയർ ഹൌസുകളിലും ഗോഡൗണുകളിലും തൊഴിലാളികൾക്ക് പകരമായി റോബോട്ടുകളെ ഉപയോഗപ്പെടുത്തുന്ന രീതി ജെഡി .കോം ചൈനയിൽ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.

ഗൂഗിളിന്റെ പടുകൂറ്റൻ ഡാറ്റാബേസും കസ്റ്റമർ റീച്ചും ഇതോടൊപ്പം ചേർത്താൽ റീ ടൈൽ വിപണിയിൽ വമ്പൻ മാറ്റങ്ങൾ കൊണ്ട് വരാനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

തുടക്കത്തിൽ ജെഡി .കോം ഉൽപ്പന്നങ്ങൾ ഗൂഗിളിന്റെ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമിലൂടെ വിൽക്കാനുള്ള ശ്രമങ്ങളാണ് നടക്കുക. എന്നാൽ പിന്നീട് മറ്റു മേഖലകളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും.

അമേരിക്കയിലെ നാസ്ഡാക് സ്റ്റോക് എക്സ് ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ജെഡി.കോമിന്റെ ഓഹരി മൂല്യം 60 മില്യൺ അമേരിക്കൻ ഡോളറാണ്. വാൾമാർട്ട് പോലുള്ള റീറ്റെയ്ൽ രംഗത്തെ ബഹു രാഷ്ട്ര കുത്തക കമ്പനികളുമായി വ്യാപാര പങ്കാളിത്തമുള്ള കമ്പനിയുടെ പ്രധാന ഊന്നൽ ആ മേഖലയിലെ യന്ത്രവൽക്കരണം തന്നെ.

ഓട്ടോമേറ്റഡ് വെയർ ഹൌസിങ് സാങ്കേതികത, ഡ്രോണുകൾ, ഓട്ടോമേറ്റഡ് ലോജിസ്റ്റിക്സ് തുടങ്ങി ചില്ലറ വ്യാപാര മേഖലയെ പരമാവധി യന്ത്രവത്കൃതമാക്കാനുള്ള നീക്കങ്ങളാണ് കമ്പനി നടത്തുന്നത്. ഈ രംഗത്തെ തൊഴിൽ സേനയുടെ വലിപ്പം പരമാവധി കുറച്ച് പരമാവധി ലാഭം കൈവരിക്കുകയാണ് ലക്ഷ്യം.

ജെഡി.കോമുമായുള്ള ഗൂഗിളിന്റെ വ്യാപാര പങ്കാളിത്തം വിപണി നിരീക്ഷകരെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. പ്രധാന കാര്യം ചൈനീസ് വിപണിയിൽ തന്നെ അവരുടെ കടുത്ത എതിരാളികളായ ആലിബാബയുമായി ഗൂഗിളിന് നിലവിലുള്ള വ്യാപാര ബന്ധം തന്നെ.

സെർച്ച്, പരസ്യങ്ങൾ എന്നീ മേഖലയിലാണ് പ്രധാനമായും അത്തരം കരാറുകൾ നിലനിൽക്കുന്നത് എന്നു മാത്രം. 500 ബില്യൺ അമേരിക്കൻ ഡോളർ ആസ്തിയുള്ള ചൈനീസ് ഇന്റർനെറ്റ് സെർച്ച് എൻജിൻ ഭീമൻ ടെൻ സെന്റാണ് നിലവിൽ ജെഡി.കോമിന്റെ പ്രധാന വ്യാപാര പങ്കാളി.

പേറ്റന്റുകൾ പങ്കുവയ്ക്കുന്ന ഒരു ഉടമ്പടിയിൽ ഗൂഗിൾ നേരത്തെ തന്നെ ടെൻ സെന്ററുമായി ധാരണയിലുമാണ്. ചൈനീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ട് അപ്പായ എക്സ് ടാൽ പൈ പോലുള്ള സ്ഥാപനങ്ങളിൽ ഇരു കമ്പനികൾക്കും നിക്ഷേപവുമുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Blockchain technology , Kerala,K-DISC, crop insurance scheme , purchase, distribution, Kerala Development and Innovation Strategic Council , milk, fish, vegetable, distribution, 

വിള ഇന്‍ഷുറന്‍സിനും പാല്‍, പച്ചക്കറി വിതരണത്തിനും ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ

അംഗപരിമിതര്‍ക്കുള്ള തൊഴില്‍ സംവരണം: തസ്തികകള്‍ കണ്ടെത്താന്‍ വിദഗ്ദ്ധ കമ്മിറ്റി