Google Clips Camera , artificial intelligence , market, small device , right picture, company ,device, camera ,costs $249 , free shipping, Google , customers , notification , Engadget, February , company ,
in , ,

കൃത്രിമബുദ്ധിയുള്ള ഗൂഗിൾ ക്ലിപ്‌സ് ക്യാമറ ഉടൻ വിപണിയിലെത്തുന്നു

പ്രിയപ്പെട്ട മുഹൂർത്തങ്ങൾ എന്നും ഓർത്തിരിക്കുന്നതിനായി അവയുടെ ചിത്രങ്ങളെടുത്ത്‌ നാം സൂക്ഷിക്കാറുണ്ട്. എന്നാൽ എല്ലാ സന്ദർഭങ്ങളിലും അത് സാധ്യമാകുകയില്ല. എന്നാൽ ഇപ്പോഴിതാ ഗൂഗിൾ തങ്ങളുടെ പുതുപുത്തൻ ക്യാമറയായ ക്ലിപ്സിലൂടെ ( Google Clips Camera ) നമ്മുടെ ജീവിതത്തിലെ എല്ലാ സുന്ദര നിമിഷങ്ങളെയും ആയാസമില്ലാതെ പകർത്തുവാനുള്ള മാർഗ്ഗം തുറന്നിരിക്കു ന്നു.

കഴിഞ്ഞ ഒക്ടോബറിലെ തങ്ങളുടെ പ്രഖ്യാപനത്തിന് ശേഷം ഏവരെയും അക്ഷമരാക്കിക്കൊണ്ട് മൗനത്തിലായിരുന്ന ഗൂഗിൾ സാങ്കേതികതയുടെ പുത്തൻ സാധ്യതകൾ സാധ്യമാക്കിക്കൊണ്ടാണ് ഗൂഗിൾ ക്ലിപ്‌സ് എന്ന ക്യാമറ വിപണിയിലെത്തിക്കുന്നത്.

249 ഡോളർ വിലയുള്ള ഈ നൂതന നിർമ്മിതിയെ അതിന്റെ സവിശേഷതകൾ തന്നെയാണ് ശ്രദ്ധേയമാക്കുന്നത്. തങ്ങളുടെ കുട്ടികളുടെ ചിത്രങ്ങൾ പകർത്തി സൂക്ഷിക്കുന്ന മാതാപിതാക്കളെയാണ് ഇത്തരത്തിലൊരു ക്യാമറയുടെ നിർമ്മാണത്തിലൂടെ ലക്‌ഷ്യമിടുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികത ഉപയോഗിച്ചാണ് ചിത്രീകരണം സാധ്യമാക്കുന്നത്. ഗൂഗിൾ ക്ലിപ്‌സ് അതിൽ തന്നെ ഉൾപ്പെടുത്തിയിട്ടുള്ള ഹാർഡ്‌വെയർ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്നും മറ്റ് സർവറുകളിലേക്ക് പകർത്തിയ ചിത്രം കോപ്പി ചെയ്യാൻ കഴിയില്ല എന്നുള്ളതുമാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.

മറ്റുള്ളവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള മുൻകരുതലായാണ് ഇത്തരമൊരു സംവിധാനം ഉൾപ്പെടുത്തിയിരിക്കുന്നത്. ഗൂഗിൾ ക്‌ളൗഡുമായിപ്പോലും ഇവ ബന്ധിപ്പിക്കപ്പെട്ടിട്ടില്ല. കൂടാതെ ചിത്രമെടുക്കുന്നുവെന്ന് മനസ്സിലാകുന്നതിനായി എൽ ഇ ഡി വെളിച്ചവും ക്യാമറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

12 മെഗാപിക്സല്‍ സെന്‍സര്‍,130 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ എന്നിവയുള്ള ക്യാമറ എടുക്കുന്ന ചിത്രങ്ങളുടെയും വീഡിയോയുടെയും ക്വാളിറ്റി കൃത്രിമ ബുദ്ധിയാൽ സ്വയം ബൂസ്റ്റു ചെയ്യുന്നു എന്നതാണ് ഇതിനെ മറ്റ് സാധാരണ ക്യാമറകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

ഫോണിലുള്ള ഒരു അപ്ലിക്കേഷൻ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളും വീഡിയോകളും കാണുവാൻ സാധിക്കും. എന്നാൽ മൈക്രോ ഫോണിന്റെ അഭാവം മൂലം വീഡിയോകൾക്ക് ശബ്ദം ഉണ്ടായിരിക്കില്ല.

ജനുവരി 27 ശനിയാഴ്ച മുതലാണ് ക്യാമറയുടെ വിൽപ്പനയാരംഭിച്ചത്. എന്നാൽ നിലവിൽ ഓർഡറുകൾ സ്വീകരിക്കുന്നത് ഗൂഗിൾ നിർത്തി വച്ചിരിക്കുന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു.

എന്നാൽ ഇതിനോടകം ബുക്ക് ചെയ്തവർക്ക് ഫെബ്രുവരി 27-നും മാർച്ച് 5 -നും മദ്ധ്യേ ക്ലിപ്‌സ് ക്യാമറ വിതരണം ചെയ്യുമെന്ന് കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്.

Google Clips Camera , artificial intelligence , market, small device , right picture, company ,device, camera ,costs $249 , free shipping, Google , customers , notification , Engadget, February , company ,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Exercise, Groups , Help , Fitness Goals,foods, health, study,  published ,International Journal of Technology Assessment , Health Care, World Health Organization ,WHO,moderate physical activity, diet, vegetables, fruits, spinach, celery, fiber, apple, protein, fat, metabolism, glucose levels,

ഒത്തൊരുമിച്ച് വ്യായാമം ചെയ്യാം; ആരോഗ്യം നേടാം

ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി