Google, Reply , messages , auto reply system, AI, Area 120 , experimental product lab , text, robot ,chat, friends ,constant communication obligations , WhatsApp, Facebook,text messages,n AI-based auto-reply system,Hangouts , Allo, ,Facebook Messenger, Android Messages, Skype, Twitter , Slack, calendar,information, holiday, automatically checking, incoming messages,
in , ,

സന്ദേശമയച്ചു മടുത്തുവോ? റിപ്ലൈ സംവിധാനവുമായി ഗൂഗിൾ ഉടനെത്തും

ഫേസ്ബുക്കിലും വാട്ട്സാപ്പിലും വന്നെത്തുന്ന സന്ദേശങ്ങൾക്ക് ( messages ) മറുപടി അയച്ചു മടുത്തുവോ? തങ്ങൾക്കു വരുന്ന സന്ദേശങ്ങൾക്ക് കൃത്യമായ മറുപടി അയക്കുവാനായി ഒരു റോബോട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർക്കായി  ഇതാ ഗൂഗിളിൽ ( Google ) നിന്ന് ഒരു സന്തോഷ വാർത്ത.

ഗൂഗിളിന്റെ എക്സ്പിരിമെന്റ് പ്രോഡക്റ്റ് ലാബായ ‘ഏരിയ 120’യിൽ അതിനായുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. അധികം വൈകാതെ വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് മെസഞ്ചര്‍, ആന്‍ഡ്രോയിഡ് മെസ്സേജ്, സ്കൈപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകളിലും ഹാങ്‌ഔട്ട്, അലോ ആപ്പുകളിലും പ്രവര്‍ത്തിക്കുന്ന ‘റിപ്ലൈ’ ( Reply ) എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനം പ്രവർത്തനക്ഷമമാകുമെന്നാണ് റിപ്പോർട്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ ബുദ്ധി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ‘റിപ്ലൈ’ പ്രവർത്തിക്കുക. മറ്റുള്ളവര്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നിര്‍ദ്ദേശിക്കുന്നതിന് പുറമെ ഉപയോക്താവിന്റെ ലൊക്കേഷന്‍, കലണ്ടര്‍ തുടങ്ങി ആ ചാറ്റിനിടയില്‍ ആവശ്യമായി വരുന്ന എല്ലാ വിവരങ്ങള്‍ പ്രയോജനപ്പെടുത്തുന്ന വിധമാണ് റിപ്ലൈ റോബോട്ടിന്റെ കൃത്രിമ ബുദ്ധി പ്രവര്‍ത്തിക്കുക.

Google , Reply , message, auto reply system, AI, Area 120 , experimental product lab , text, robot ,chat, friends ,constant communication obligations , WhatsApp, Facebook,text messages,n AI-based auto-reply system,Hangouts , Allo, ,Facebook Messenger, Android Messages, Skype, Twitter , Slack, calendar,information, holiday, automatically checking, incoming messages,

‘ഡു നോട്ട് ഡിസ്റ്റര്‍ബ് മോഡും’ റിപ്ലൈ റോബോട്ടില്‍ ഉൾക്കൊള്ളിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തന്മൂലം മറുപടി സന്ദേശം അയക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അക്കാര്യം മറ്റുള്ളവരെ അറിയിച്ചുള്ള മറുപടിയും ഈ സംവിധാനം നല്‍കുമെന്നാണ് സൂചന.

കലണ്ടർ സൗകര്യം ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പ്രധാനപ്പെട്ട തീയതികൾ ശ്രദ്ധിച്ച ശേഷം അതിനനുസൃതമായി ബന്ധുക്കൾക്കും കൂട്ടുകാർക്കും സന്ദേശങ്ങൾ അയക്കുവാനും ഈ സംവിധാനത്തിൽ സൗകര്യമുണ്ടാകും.

കൂടാതെ നിങ്ങൾ എപ്പോൾ വീട്ടിലെത്തും എന്ന ഒരാളുടെ ചോദ്യത്തിന് ഫോൺ ഉപയോക്താവ് ഇപ്പോൾ എവിടെയാണെന്ന് മനസിലാക്കിയ ശേഷം മറുപടി അയക്കാനും പുതിയ സംവിധാനത്തിൽ സൗകര്യമൊരുക്കും.

ഫോൺ സൈലന്റ് ആക്കുവാനും സൈലന്റ് മോഡിലാണെങ്കിൽ കൂടിയും പ്രധാനപ്പെട്ട സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെടുത്തുവാനും ഈ സംവിധാനം സഹായിക്കും. ഇത്തരമൊരു സൗകര്യം ഉടനടി ലഭ്യമാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് സമൂഹമാധ്യമപ്രേമികൾ.

Google , Reply , message, auto reply system, AI, Area 120 , experimental product lab , text, robot ,chat, friends ,constant communication obligations , WhatsApp, Facebook,text messages,n AI-based auto-reply system,Hangouts , Allo, ,Facebook Messenger, Android Messages, Skype, Twitter , Slack, calendar,information, holiday, automatically checking, incoming messages,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Popular Friend, ban, Kerala, Pinarayi, Chief minister, PFI, Kiren Rijiju, not asked, demanded,Popular Front of India , Muslim organisation , State, Minister of State , Home Affairs , RSS, Centre govt, complaints, Loknath Behra, police, cases, 

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടില്ല: മുഖ്യമന്ത്രി

കെവിഎം സമരം: നഴ്സുമാരുടെ ഉപരോധത്താൽ ദേശീയ പാതയിൽ ഗതാഗതസ്തംഭനം