Google Pixel 2, Pixel 2 XL, India, November, sale
in , ,

ഇന്ത്യയിൽ ഗൂഗിൾ പിക്സൽ 2 നവംബറിൽ ലഭ്യമാകും

ഗൂഗിളിന്റെ (Google) ഏറ്റവും പുതിയ രണ്ടു മോഡലുകളായ ഗൂഗിൾ പിക്സൽ 2 (Google Pixel 2), പിക്സൽ 2 എക്സ് എൽ (Pixel 2 XL) എന്നിവയ്ക്കു വേണ്ടിയുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പ് നവംബറിൽ സഫലമാകും. ഇന്ത്യന്‍ വിപണിയില്‍ ഗൂഗിളിന്റെ പുതുപുത്തൻ മോഡലുകള്‍ നവംബര്‍ 1-ന് അവതരിപ്പിക്കുമെന്ന് കമ്പനി വക്താക്കൾ വ്യക്തമാക്കി.

സാൻ ഫ്രാൻസിസ്കോയിൽ നടന്ന സ്പെഷ്യൽ ഹാർഡ്‌വെയർ ഇവന്റിൽ വച്ച് ഗൂഗിൾ പിക്സൽ 2, പിക്സൽ 2 എക്സ് എൽ എന്നിവ ആദ്യമായി അവതരിപ്പിച്ചിരുന്നു. ഗൂഗിൾ പിക്സൽ 2-ന്റെ 64GB മോഡലിന് ഏകദേശം 61,000 രൂപയാണ് വില.

എന്നാൽ പിക്സൽ 2-ന്റെ 128GB മോഡലിന് 71,000 രൂപ വിലയുണ്ട്. 64GB സ്റ്റോറേജുള്ള പിക്സൽ 2 എക്സ് എൽ സ്വന്തമാക്കാൻ 73,000 രൂപയും 128GBയ്ക്ക് 82,000 രൂപയും നൽകേണ്ടതുണ്ട്.

ഫ്ലിപ്കാർട്ടിലൂടെ ഈ ഗൂഗിളിന്റെ ഈ രണ്ട് മോഡലുകളും ഉടൻ തന്നെ ലഭ്യമാകും. കൂടാതെ നവംബറിൽ രാജ്യമൊട്ടാകെയുള്ള ആയിരത്തിലധികം ഷോറൂമുകളിലൂടെയും ഇവ സ്വന്തമാക്കാം.

നവംബര്‍ 1-ന് പിക്സൽ 2 ന്റെ വിൽപ്പന ഷോറൂമുകളിൽ ആരംഭിക്കുമെങ്കിലും നവംബര്‍ 15-ന് മാത്രമേ പിക്സൽ 2 എക്സ് എൽ ഷോറൂമുകളിൽ നിന്ന് വാങ്ങാൻ സാധിക്കുകയുള്ളൂ.

ഗൂഗിൾ പിക്സൽ 2:

5 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് ഗൂഗിൾ പിക്സൽ 2-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1080×1920 പിക്സല്‍ റെസലൂഷനുള്ള ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 8.0.0 ആണ്. 4 ജിബിയുടെ റാമുള്ള ഇതിൽ 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുണ്ട്. 32 ജിബിയ്ക്ക് പുറമെ 128 ജിബിയുടെ മറ്റൊരു മോഡല്‍ കൂടി ഗൂഗിൾ പുറത്തിറക്കുന്നുണ്ട്.

12.2 മെഗാപിക്സലിന്റെ പിന്‍ ക്യാമറയും 8 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ഉൾപ്പെടുത്തിയിട്ടുള്ള ഇത് 2700mAh ന്റെ ബാറ്ററി ലൈഫാണ് കാഴ്ച്ച വയ്ക്കുന്നത്.

പിക്സൽ 2 എക്സ് എൽ:

6 ഇഞ്ചിന്റെ ഡിസ്പ്ലേയുള്ള പിക്സൽ 2 എക്സ് എൽ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 8.0.0 ആണ്. 1440×2880 ആണ് പിക്സല്‍ റെസലൂഷൻ.

4 ജിബി റാമുള്ള ഇതിൽ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുണ്ട്. ഇതിന് പുറമെ 128 ജിബിയുടെ മറ്റൊരു മോഡല്‍ കൂടി കമ്പനി അവതരിപ്പിക്കുന്നുണ്ട്.

12.2 മെഗാപിക്സലിന്റെ പിന്‍ ക്യാമറയ്ക്ക് പുറമെ 8 മെഗാപിക്സലിന്റെ മുന്‍ ക്യാമറയുംഉൾപ്പെടുത്തിയിരിക്കുന്ന ഈ മോഡലിൽ 3520mAh-ന്റെ ബാറ്ററി ലൈഫുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Qarib Qarib Singlle

പാര്‍വ്വതിയുടെ ഹിന്ദി ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

Malawi, superstitious, UN staff ,flee

മലാവി: രക്തദാഹികളെന്ന് ആരോപണം; അക്രമികൾ ആറ് പേരെ തല്ലിക്കൊന്നു