Google , Salman Khan,worst Bollywood actor ,Race 3, reviews, 100 crore club,
in , ,

ബോളിവുഡിലെ മോശം നടന്‍ സല്‍മാന്‍ ഖാനെന്ന് ഗൂഗിൾ; കാരണം തേടി മാധ്യമലോകം

ന്യൂഡല്‍ഹി: ബോളിവുഡിലെ മോശം നടന്‍ ആരെന്ന ചോദ്യത്തിന് അത് സല്‍മാന്‍ ഖാനെന്ന് ( Salman Khan ) ഗൂഗിൾ ഉത്തരം നൽകിയതിന്റെ കാരണം തേടുകയാണ് മാധ്യമലോകം. സല്‍മാന്‍ ഖാന്‍ നായകനായ ‘റേസ് 3’ തീയേറ്ററുകളില്‍ പ്രദർശനം തുടരുന്ന വേളയിലാണ് ആരാധകരുടെ ഇഷ്ട താരം കൂടിയായ സല്ലു മോശം നടനെന്ന് ഗൂഗിൾ പറയുന്നത്.

ഇതാദ്യമായല്ല പ്രശസ്ത വ്യക്തികൾക്ക് മോശം പരിവേഷം ഗൂഗിൾ ചാർത്തിക്കൊടുക്കുന്നത്. ‘ഫേകു‘ എന്ന വാക്ക് തിരയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിച്ചതിനെ തുടർന്ന് നേരത്തെ ഗൂഗിൾ വിവാദത്തിലായിരുന്നു.

വീരസ്യകഥകളെത്തുടർന്ന്‌ ‘പൊങ്ങച്ചക്കാരൻ’ അഥവാ ‘നുണ പറയുന്നവൻ’ എന്നർത്ഥം വരുന്ന ‘ഫേകുജി’ എന്ന പേര്‌ എതിരാളികളിൽ നിന്ന്‌ മോഡിക്ക്‌ ചാർത്തിക്കിട്ടിയിരുന്നു. അതിനെ തുടർന്നാണ് ഗൂഗിൾ ‘ഫേകു’ എന്ന വാക്ക് തിരയുന്നവർക്ക് മോഡിയെ സംബന്ധിച്ച വിവരങ്ങൾ നൽകുന്നതെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

‘റേസ് 3’ യുടെ റിലീസിന് ശേഷമാണ് ഗൂഗിളിന് സല്‍മാന്‍ ഖാൻ മോശം നടനായത്. ‘റേസ് 3’യെ കുറിച്ച്‌ പുറത്തുവന്ന നിരൂപണങ്ങളെല്ലാം മോശമായതിനെ തുടർന്നാണ് സല്ലുവിനെ മോശം നടനായി ഗൂഗിൾ തിരഞ്ഞടുത്തതെന്ന് സൂചനയുണ്ട്.

എന്നാൽ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ റിലീസ് ചെയ്ത നാല് സല്‍മാന്‍ ചിത്രങ്ങളില്‍ മൂന്നും റിലീസിന്റെ മൂന്നാം ദിവസം തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. റേസ് 3 യുടെ കാര്യവും വിഭിന്നമല്ല.

ഈ ചിത്രവും ബോക്സ് ഓഫീസില്‍ 100 കോടി പിന്നിട്ടു. മൂന്ന് ദിവസം കൊണ്ട് 106.47 കോടി രൂപയുടെ കളക്ഷനാണ് റേസ് 3 സ്വന്തമാക്കിയത്.

ഇതോടെ സല്‍മാന്‍റെ പെരുന്നാള്‍ റിലീസുകളില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമെന്ന പദവി റേസ് 3 സ്വന്തമാക്കി.

ആദ്യ ദിനം 36.54 കോടി രൂപ നേടിയ ‘സുല്‍ത്താൻ’, 32.93 കോടി രൂപ നേടിയ ‘ഏക് ഥാ ടൈഗർ’ എന്നിവയാണ് നേരത്തെ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തിയിട്ടുള്ളത്.

രണ്ടാം ദിവസം 38.17 കോടി രൂപയും മൂന്നാം ദിവസം 39.16 കോടി രൂപയുമാണ് ‘റേസ് 3’ സ്വന്തമാക്കിയത്. എന്നാൽ 100 കോടി കടന്നെങ്കിലും ‘റേസ് 3’ യെ പറ്റി സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്തു വരുന്നത്.

അബ്ബാസ്-മസ്താന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ റേസ് സീരീസിന്‍റെ മൂന്നാം ഭാഗമായ റേസ് 3യെ പറ്റി വളരെയേറെ മോശം നിരൂപണങ്ങളാണ് ഇപ്പോഴും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. റേസ് സീരിസിലെ നായകന്‍ സെയ്ഫ് അലിഖാനായിരുന്നു.

എന്നാൽ റേസ് 3യുടെ കഥയ്ക്ക് റേസ് 2,1 ഭാഗങ്ങളുമായി ബന്ധമില്ലാത്തതിനാല്‍ സെയ്ഫ് അസംതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നായകനായി സല്ലു ഈ ചിത്രത്തിൽ രംഗപ്രവേശം ചെയ്തത്.

എന്നാൽ സൽമാൻ ഖാന്റെ ബിഗ് ബജറ്റ് ചിത്രം റേസ് 3 സമ്പൂർണ നിരാശയാണ് സമ്മാനിച്ചതെന്ന് ട്രെയ്ഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ഉൾപ്പെടെയുള്ളവർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ചിത്രത്തിലെ ഡയലോഗുകളെ പരിഹസിച്ച് ഇതിനോടകം നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്.

google-salman-khanworst-bollywood-actor-race 3-blivenews.com

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

kerala-police-camp-followers-slaves-allegation

പോലീസിലെ ദാസ്യപ്പണി: നിയമസഭയില്‍ ഇന്നും ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി

പിവി അന്‍വർ എംഎല്‍എയുടെ അനധികൃത നിർമ്മാണം; വിവാദം തുടരുന്നു