Google , Search, google search, Movie, Showtimes,India, US , Feature ,  technology giant ,Tuesday ,announced, new feature ,help ,plan, movies ,,mobile, Web interface , Google Search app , Android ,Hindi , English, mobile search , iOS,
in ,

സിനിമ പ്രേമികൾക്ക് സന്തോഷ വാർത്ത; പുതിയ ഫീച്ചറുമായി ഗൂഗിൾ

ഇന്ത്യയിലെയും അമേരിക്കയിലെയും സിനിമ പ്രേമികൾക്ക് ഇതാ ടെക്നോളജി ഭീമൻ ഗൂഗിളിന്റെ വക ഒരു സന്തോഷ വാർത്ത. മികച്ച സിനിമകളും അതിന്റെ പ്രദർശനവും കണ്ടെത്തുവാൻ സഹായിക്കുന്ന ഒരു പുതിയ ഫീച്ചർ ഗൂഗിൾ ( Google search ) പുറത്തിറക്കി.

ഈ വാരാന്ത്യത്തിൽ ഒരു സിനിമയ്ക്ക് പോകാൻ പദ്ധതിയുണ്ടോ? സിനിമ പദ്ധതി കുറച്ചു കൂടി അനായാസമാക്കി തീർക്കാൻ ഗൂഗിളിന്റെ പുതിയ സംവിധാനത്തിലൂടെ സാധിക്കും.

ഏത് തിയേറ്റർ , പ്രദർശന സമയം തുടങ്ങിയവ എല്ലാം പരിഗണിച്ചാവുമല്ലോ സാധാരണ നാം ഒരു സിനിമ കാണാൻ തീരുമാനിക്കുന്നത്.

എന്നാൽ ഇനി മുതൽ ഗൂഗിളിന്റെ പുതിയ ഫീച്ചറിന്റെ സഹായത്തോടെ സിനിമയുടെ റേറ്റിംഗ്, തിയേറ്റർ ലൊക്കേഷൻ , പ്രദർശന സമയം തുടങ്ങിയ എല്ലാം ഒരേ സമയം മനസിലാക്കാൻ സാധിക്കും.

മാത്രവുമല്ല അതിവേഗം തന്നെ ടിക്കറ്റ് മുൻകൂറായി ബുക്ക് ചെയ്യാനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണെന്ന് ഗൂഗിൾ അവരുടെ ബ്ലോഗ് സ്പോട്ടിലുടെ അറിയിച്ചു.

ഇന്ത്യയിലും അമേരിക്കയിലും ആൻഡ്രോയിഡ് അധിഷ്ഠിതമായ മൊബൈൽ വെബ് ഇൻറർഫേസിലും ഗൂഗിൾ സെർച്ച് ആപ്ലിക്കേഷനിലും ഈ അപ്ഡേറ്റ് നിലവിൽ വരുന്നത്. കഴിഞ്ഞ ദിവസമാണ് ഗൂഗിൾ ഇക്കാര്യം പുറത്തുവിട്ടത്. ഹിന്ദിയിലും ഇംഗ്ലീഷിലും ഈ സേവനം ലഭ്യമാകുമെന്ന് കമ്പനിവക്താക്കൾ അറിയിച്ചു.

ഭാവിയിൽ ഐഒഎസ് അധിഷ്ഠിതമായ ഗൂഗിൾ സെർച്ച് അപ്ലിക്കേഷനിലും മൊബൈൽ ബ്രൗസറുകളുടെ സെർച്ചിലും ഈ സംവിധാനം ലഭ്യമാകും.

2016 -ൽ ഗൂഗിൾ സിനിമകൾക്ക് വേണ്ടിയുള്ള സൈറ്റുകൾ നിർത്തലാക്കിയിരുന്നു. തുടർന്നാണ് ഗൂഗിൾ തങ്ങളുടെ സെർച്ച് ആപ്ലിക്കേഷനിൽ സിനിമകളുടെ പ്രദർശന സമയം ഉൾപ്പെടുത്തിയത്.

സിനിമകൾ അനായാസം തെരഞ്ഞെടുക്കാൻ ഗൂഗിൾ ഫിൽറ്റർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഭാഷ, സിനിമയുടെ റേറ്റിംഗ് , സ്ക്രീൻ ടൈപ്പ് എന്നിവ വിലയിരുത്താനാകും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

  actor , Jayasurya , encroachment, demolition constructions, wall, boat jetty, compound wall, house, built, Chilavannur , Ernakulam,Thiruvananthapuram local tribunal , rejected , petition, filed , , illegal ,

നടൻ ജയസൂര്യയുടെ കായല്‍ കൈയ്യേറ്റം ഒഴിപ്പിച്ചു

father,daughter, doll , Samantha Holmes ,Pat Holmes 18 Years ,  turtle , bag, kept,  dad, gym bag,stuffed animal,office,

പവിത്രമായ പിതൃ-പുത്രീ ബന്ധത്തിന് സാക്ഷിയായി ഇതാ ഒരു പാവ