എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ തുക അനുവദിച്ചു

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് സാമൂഹ്യനീതി വകുപ്പ് 2,17,38,655 രൂപ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സമഗ്ര പാക്കേജ് പ്രകാരമാണ് തുകയനുവദിച്ചത്. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ 2018 മാര്‍ച്ച് 20ന് ചേര്‍ന്ന യോഗത്തില്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ദുരിതബാധിതരുടെ 3 ലക്ഷം രൂപ വരെയുളള കടബാധ്യതകള്‍ എഴുതിതള്ളുന്നതിന് ആവശ്യമായ തുക 7.63 കോടി രൂപ അനുവദിക്കുവാന്‍ തീരുമാനിച്ചിരുന്നു.

ഇതനുസരിച്ച് കട ബാധ്യത എഴുതിത്തള്ളുന്നതിനാവശ്യമായ തുക ഘട്ടം ഘട്ടമായി മുന്‍ഗണന നിശ്ചയിച്ച് 2 കോടിയുടെ വീതം പ്രപ്പോസലായി സമര്‍പ്പിക്കുവാന്‍ കാസര്‍ഗോഡ് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കടാശ്വാസ പരിധിയില്‍ ഉള്‍പ്പെടുന്ന 2011 ജൂണ്‍ വരെയുള്ള 1083 കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിനായാണ് 2,17,38,655 രൂപ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ദളിത് പീഡനം തുടർക്കഥയാവുന്ന പടിഞ്ഞാറൻ തമിഴ്നാട് 

ഇപിഎഫ് പെന്‍ഷന്‍: ഹൈക്കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് തൊഴിൽ മന്ത്രി