in ,

നയപ്രഖ്യാപനവുമായി ഗവർണർ; പ്രതിഷേധവുമായി പ്രതിപക്ഷം

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ഓഖി ദുരന്തം കേരളത്തെ ബാധിച്ചെങ്കിലും രക്ഷാപ്രവര്‍ത്തനത്തിലും ദുരന്തനിവാരണത്തിലും കേരളം മാതൃകയായെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ( governor ) പി സദാശിവം വ്യക്തമാക്കി.

നോട്ടുനിരോധനവും ജിഎസ്ടിയും കേരളത്തിന്റെ സാമ്പത്തിക മേഖലയെ ബാധിച്ചെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളം അഴിമതിരഹിത സംസ്ഥാനമാണെന്നും കേരളത്തിൽ  മികച്ച ക്രമസമാധാന നിലയാണുള്ളതെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അറിയിച്ചു.

കേരളത്തെക്കുറിച്ച്‌ ദേശീയ തലത്തില്‍ കുപ്രചാരണം നടന്നതായും ചില സംഘടനകൾ കേരളത്തെ അപകീത്തിപ്പെടുത്താൻ ശ്രമിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ ക്രമസമാധാനനിലയെക്കുറിച്ച്‌ ദേശീയതലത്തില്‍ ഒരുമാസം നീണ്ട കുപ്രചരണം നടത്തിയതായും സാമൂഹ്യവികസനത്തില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ തമസ്കരിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക പരത്താനും ശ്രമം നടന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഓഖി സംസ്ഥാനത്തിന്റെ തീരമേഖലയെ ബാധിച്ചു. എന്നാൽ ഓഖി ദുരന്തത്തില്‍ മികച്ച രക്ഷാപ്രവര്‍ത്തനം കേരളം കാഴ്ചവച്ചു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാനവ വികസന സൂചിക ഏറ്റവും ഉയര്‍ന്ന സംസ്ഥാനമാണ് കേരളമെന്നും നൂറ് ശതമാനം വൈദ്യുതീകരണം ഉറപ്പാക്കിയ സംസ്ഥാനമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ജനവിധി മാനിച്ച്‌ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേകം നയം രൂപീകരിച്ചു. ഉയര്‍ന്ന വേതനം ഇതരസംസ്ഥാന തൊഴിലാളികളെ ആകര്‍ഷിച്ചു. ഹരിത കേരളം പദ്ധതി കൃഷിയെ പ്രോത്സാഹിപ്പിച്ചു.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ 85 ലക്ഷം വൃക്ഷത്തൈകള്‍ നട്ടു വളർത്തി. 370 വിദ്യാലയങ്ങളുടെ വികസനത്തിനായി 1392 കോടിയുടെ പദ്ധതി തയ്യാറാക്കി എന്നീ നേട്ടങ്ങൾ അദ്ദേഹം ഓർമ്മിപ്പിച്ചു.

ആര്‍ദ്രം പദ്ധതിയുടെ കീഴില്‍ 170 പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തി. കുടുംബശ്രീക്ക് കൂടുതല്‍ സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് അവസരം ഒരുക്കി.

ഭക്ഷ്യ വിതരണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. അടിസ്ഥാന സൗകര്യം വികസനത്തിന് നാല് പദ്ധതികള്‍. അണ്‍എയ്ഡൈഡ് സ്കൂളുകളിലെ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കി എന്നീ നേട്ടങ്ങളും ഗവർണർ എണ്ണിപ്പറഞ്ഞു.

500 വില്ലേജ് ഓഫീസുകളിൽ പൗര സഹായ ഡെസ്കുകൾ സ്ഥാപിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓഖി ദുരന്തത്തിൽ നിന്നും പാഠമുൾക്കൊള്ളുമെന്നും ദുരന്ത നിവാരണം കൂടുതൽ മെച്ചപ്പെടുത്തുമെന്നും ഗവർണർ അറിയിച്ചു.

2025 ഓടെ കേരളത്തില്‍ നിന്ന് ക്ഷയരോഗത്തെ തുടച്ചു നീക്കുമെന്നും അഗളിയില്‍ എട്ട് മെഗാ വാട്ടിന്റെ കാറ്റാടി വൈദ്യുതി പദ്ധതി പുരോഗമിക്കുന്നതായും എല്ലാ സർട്ടിഫിക്കറ്റുകളും ഡിജിറ്റലാക്കുമെന്നും നയപ്രഖ്യാപന പ്രസംഗ വേളയിൽ അദ്ദേഹം അറിയിച്ചു.

പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം ഗവര്‍ണറെ വരവേറ്റത്. രാവിലെ ഒൻപത് മണിക്കാണ് നയപ്രഖ്യാപനപ്രസംഗം ആരംഭിച്ചത്. അന്തരിച്ച ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായര്‍, മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചായിരുന്നു ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. ഫെബ്രുവരി രണ്ടിന് ധനമന്ത്രി തോമസ് ഐസക്ക് സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Loyola Old Boys Association, LOBA, awards, presented,  Global Leadership Award ,GLA,Young Achiever’s Award , presented ,function ,Golf Club on January 19,Loyola School,LOBA, award , function, Loyola Old Boys’ Association, alumni association , old students , Thiruvananthapuram,  membership , old boys ,annual Global Leadership Award,GLA,Sankar Krishnan, Pro-Vice Chancellor , Ashoka University, ,Haryana,LOBA Young Achiever’s Award , BalakrishnanMadhavankutty, Resident Representative, Government of Andhra Pradesh ,Telangana,  World Bank, award, schools, awards function , Golf Club , January 19, ,Jithin C Nedumala, Co-Founder , CEO ,Make A Difference ,MAD,Chief Guest,

ലൊയോള ഓള്‍ഡ്‌ ബോയ്‌സ് അസോസിയേഷന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു

Bhavana, married, Naveen, actress, malayalam film,Thrissur, Kannada, Romeo, 

ചലച്ചിത്ര നടി ഭാവന വിവാഹിതയായി