Governor , gender equality , girls, India, P Sadashivam, Kerala, education, equality, 
in

വികസിത ഇന്ത്യക്കായി ലിംഗ സമത്വം ഉറപ്പു വരുത്തണമെന്ന് ഗവർണർ

തിരുവനന്തപുരം: ലിംഗ സമത്വം ഉറപ്പുവരുത്തിയാൽ മാത്രമേ ആധുനികവും വികസിതവുമായ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനാകൂ എന്ന് ഗവർണർ ( Governor ) ജസ്റ്റിസ് (റിട്ട) പി സദാശിവം അഭിപ്രായപ്പെട്ടു.

പുരുഷനും സ്ത്രീക്കും ഭരണഘടനാ തുല്യ അവകാശമാണ് നൽകുന്നതെന്നും അതിനാൽ സമൂഹത്തിൽ ലിംഗ സമത്വം ഉറപ്പു വരുത്താൻ പരിശ്രമിക്കേണ്ടത് ഓരോ പൗരന്റെയും ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതെങ്കിലും തരത്തിലുള്ള വിവേചനം ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സദാശിവം ചൂണ്ടിക്കാട്ടി.

കേന്ദ്ര വാർത്താ വിതരണ പ്രേക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സോംഗ് ആൻഡ് ഡ്രാമ ഡിവിഷൻ, ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ കീഴിൽ, തിരുവനന്തപുരം രാജ് ഭവനിൽ സംഘടിപ്പിച്ച കേന്ദ്ര പദ്ധതിയായ ‘പെൺകുട്ടികളെ സംരക്ഷിക്കൂ, പെൺകുട്ടികളെ പഠിപ്പിക്കൂ’വിനെ അധികരിച്ചുള്ള നാടോടി സാംസ്‌കാരിക പരിപാടികൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.

പെൺകുട്ടികൾക്കെതിരായ വിവേചനം കുടുംബങ്ങളിലാണ് ആരംഭിക്കുന്നതെന്നും അത് ചിലപ്പോൾ ജനനത്തിനു മുൻപ് തന്നെ തുടങ്ങുന്നുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

സമൂഹത്തെ പ്രത്യേകിച്ച് സ്ത്രീകളെ പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് ബോധവത്ക്കരിക്കേണ്ടതുണ്ടെന്നും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് വനിതകളെ ബോധവത്കരിച്ചാൽ അവരുടെ പെൺകുട്ടികളുടെ അവകാശത്തിനായി അവർ നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Attukal Pongala , Green protocol, Corporation, Attukal Pongala, Green protocol, meeting, ,review,preparations ,Devaswom Minister  , Pongala festival, , Attukal Pongala festival,Devaswom Minister Kadakampally Surendran  festival,Arrangements ,conduct , festivities , Pongala ,plastic items, disposable cup,steel plates,steel cups ,utilised ,devotees,water, supplied,

സമ്പൂര്‍ണ്ണ ഹരിത പൊങ്കാലയ്ക്കായി നഗരസഭയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

Blockchain Hackathon, KBA ,  IIITM-K , won , CoE ,Certificate of Excellence ,student team ,Kerala Blockchain Academy ,conducted,Best of Block Inc,IIT Delhi , Open Innovation

ബ്ലോക്ക് ചെയ്ന്‍ ഹാക്കത്തണ്‍: കെബിഎ സംഘത്തിന് പുരസ്കാരം