സൂപ്പര്‍കിഡ്സിന് ഗവര്‍ണറുടെ ക്ഷണവും ഉപഹാരവും

​​തിരുവനന്തപുരം: ​ നിശാഗന്ധി മണ്‍സൂണ്‍ രാഗോത്സവത്തിന്റെ ആദ്യ പ്രകടനത്തിലൂടെ ജനശ്രദ്ധനേടിയ സൂപ്പര്‍കിഡ്സ് ബാന്‍ഡ് അംഗങ്ങളെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം രാജ് ഭവനിലേക്ക് ക്ഷണിച്ചു.

ഇന്ന് രാവിലെ സൂപ്പര്‍കിഡ്സ് ബാന്‍ഡ് അംഗങ്ങളായ സ്റ്റീവന്‍ സാമുവേല്‍ ദേവസ്സി, ലിഡിയന്‍ നാദസ്വരം, അമൃതവര്‍ഷിണി എന്നിവര്‍ മാതാപിതാക്കളോടൊത്ത് രാജ് ഭവനിലെത്തി. ഗവര്‍ണര്‍ക്കും പത്നി സരസ്വതി സദാശിവത്തിനുമൊപ്പം ഏതാണ്ട് ഒരു മണിക്കൂര്‍ കുട്ടികള്‍ ചെലവിട്ടു. 

അവരുടെ ആഗ്രഹമനുസരിച്ച് അമൃതവര്‍ഷിണി ഒരു ഗാനം പുല്ലാങ്കുഴലില്‍ വായിച്ചു. കുട്ടികളുടെ പഠിത്തത്തിലും സംഗീതത്തിലും ഉയര്‍ച്ച ആശംസിച്ച ഗവര്‍ണറും പത്നിയും അവര്‍ക്ക് പൊന്നാടയും ഉപഹാരവും നല്‍കി. ടൂറിസം അഡി. ഡയറക്ടര്‍ ജോഷി മൃണ്‍മയി ശശാങ്കും കുട്ടികള്‍ക്കൊപ്പം എത്തിയിരുന്നു

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

World Cup , FIFA, 2018, controversy, celebration, India, Kiran Bedi, Aishwarya rai , Russia, Putin, Qatar, flex, Pinarayi, France, Croatia

ലോകകപ്പ് ലഹരിയുടെ മൂർദ്ധന്യതയിൽ ആഘോഷങ്ങൾക്ക് പുറമെ വിവാദങ്ങളും

കാലവർഷം: നഷ്ടപരിഹാര വിതരണത്തിന് കാലതാമസം ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി