ഗവര്‍ണർ സ്വാതന്ത്ര്യദിനാശംസകള്‍ നേർന്നു

തിരുവനന്തപുരം: എഴുപത്തി രണ്ടാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ഗവർണർ പി സദാശിവം സ്വാതന്ത്ര്യദിനാശംസകള്‍ നേർന്നു.

അടിച്ചമര്‍ത്തലിനെതിരെയുള്ള  ചരിത്രപ്രസിദ്ധമായ പോരാട്ടത്തിലൂടെ സ്വാതന്ത്ര്യം നേടിയെടുത്ത  ജനതയെന്ന നിലയില്‍ സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിച്ച് സമുന്നത ജനാധിപത്യപാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കേണ്ടത്  നമ്മുടെ കര്‍ത്തവ്യമാണ്, അദ്ദേഹം പറഞ്ഞു.

അന്തസ്സാര്‍ന്ന ജീവിതവും സാമൂഹികനീതിയും ഉറപ്പാക്കി, യഥാര്‍ത്ഥസ്വാതന്ത്ര്യത്തിന്റെ അന്തസ്സത്ത അനുഭവിക്കാന്‍ രാജ്യത്തെ ഓരോ പൗരനെയും സജ്ജമാക്കാന്‍ നമുക്ക് കഴിയട്ടെ. ഇതാണ് സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച ദേശസ്നേഹികള്‍ക്ക് നല്‍കാവുന്ന ഏറ്റവും ഉചിതമായ ശ്രദ്ധാജ്ഞലി, ഗവർണർ പ്രസ്താവിച്ചു.

എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനത്തില്‍ ഏവര്‍ക്കും ഐശ്വര്യപൂര്‍ണമായ ഭാവിയും നമ്മുടെ രാജ്യപുരോഗതിയില്‍ കുറെക്കൂടി സജീവമായ പങ്കും ആശംസിക്കുന്നു, അദ്ദേഹം പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മുഴുനീള സിനിമ നിർമിച്ച്  കേരളത്തിലെ ഒരു സർവകലാശാല

പത്മഭൂഷന്‍ ടി വി ഗോപാലകൃഷ്ണന് സ്വാതി പുരസ്കാരം