Govt doctors, strike , kerala, warning, hospitals, patients, cabinet, decision, health minister, 
in , ,

നാലാം ദിവസവും ഡോക്ടർമാരുടെ സമരം തുടരുന്നു; കർശന നിർദ്ദേശവുമായി സർക്കാർ

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സമരം ( strike ) നേരിടാൻ സർക്കാർ തീരുമാനം. നാലാം ദിവസവും സമരം തുടരുന്ന സമരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ആരോഗ്യ മന്ത്രിക്ക് മന്ത്രിസഭ അനുമതി നൽകി.

സമരം നിർത്തിയാൽ മാത്രം ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ വ്യക്തമാക്കി. ഡോക്ടർമാരുടെ സമരത്തെ നേരിടാൻ എസ്എഫ്ഐ ഉൾപ്പെടെയുള്ള യുവ പ്രസ്ഥാനങ്ങളെ രംഗത്തിറക്കുമെന്നാണ് സൂചന.

വേണ്ടിവന്നാൽ പോലീസിനെയും രംഗത്തിറക്കാൻ ആലോചനയുണ്ട്. എന്നാൽ തത്കാലം എസ്മ പ്രയോഗിക്കേണ്ട എന്നാണ് തീരുമാനം.

നോട്ടീസ് നൽകാതെയുള്ള സമരം അംഗീകരിക്കാനാവില്ല എന്ന് സർക്കാർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടർമാരുടെ സമരത്തെ തുടർന്ന് സർക്കാർ ആശുപത്രികളുടെ പ്രവർത്തനം താറുമാറായി.

സ്‌പെഷ്യാലിറ്റി ഒപികള്‍ പൂര്‍ണമായും മുടങ്ങി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വെള്ളിയാഴ്ച മുതല്‍ അടഞ്ഞു കിടക്കുകയാണ്. കരാര്‍ ഡോക്ടര്‍മാരേയും മെഡിക്കല്‍ വിദ്യാർത്ഥികളേയും നിയോഗിച്ചുള്ള ജനറല്‍ ഒപികള്‍ ജില്ലാ ജനറല്‍ ആശുപത്രികളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

എന്നാൽ ജനവിരുദ്ധ സമരത്തിനെതിരെ പ്രതിപക്ഷ സംഘടനകൾ ഇതുവരെ പ്രതികരിച്ചില്ലെന്ന ആക്ഷേപമുയരുന്നുണ്ട്. സർക്കാരിനെയും രോഗികളെയും വെല്ലുവിളിച്ച് നടത്തുന്ന സമരത്തിനെതിരെ ബഹുജന രോഷം ഉയർന്നു കഴിഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മതിയായ ചികിത്സ ലഭിക്കാതെ ധാരാളം രോഗികൾ വലയുകയാണ്. അതേ സമയം ചർച്ചയ്ക്ക് തയ്യാറാകാത്ത സർക്കാരാണ് ജനവിരുദ്ധ നടപടിയുമായി മുന്നോട്ടു പോകുന്നതെന്ന്
സമരത്തിന് നേതൃത്വം നൽകുന്ന കെജിഎംഒഎ (KGMOA) ആരോപിച്ചു.

സമരം കൂടുതൽ ശക്തമാക്കുമെന്നാണ് കെജിഎംഒഎയുടെ പ്രസിഡന്റ് ഡോക്ടർ റൗഫിന്റെ നിലപാട്. സർക്കാർ അഹങ്കാരം വെടിയണമെന്ന് കെജിഎംഒഎ പ്രസിഡന്റ് വ്യക്തമാക്കി.

അതേസമയം, അനധികൃത അവധിയിലുള്ള ഡോക്ടര്‍മാരുടെ പട്ടിക ആരോഗ്യവകുപ്പ് ശേഖരിച്ചു തുടങ്ങി. എന്നാൽ തങ്ങൾക്കെതിരെ നടപടിയെടുത്താല്‍ കൂട്ട രാജിക്കൊരുങ്ങും എന്നാണ് ഡോക്ടര്‍മാരുടെ ഭീഷണി.

ഇതിനിടെ ഐ എം എ ഇടപെട്ടുള്ള അനുനയശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശിച്ച്‌ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ സര്‍ക്കുലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Manika Batra, India, Gold, Commonwealth games, table tennis, win, TT gold

കോമണ്‍വെല്‍ത്ത്: റെക്കോർഡ് നേട്ടവുമായി മണിക ബത്ര; ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണം

Govt schools , upgrade , Kadakampally , inaugurate , Kazhakuttom Government Higher Secondary School , April 26, Tourism Minister, Kadakampally Surendran,General Education Protection Mission ,State government, infrastructure facilities , schools , Chief Minister ,Pinarayi Vijayan , formally inaugurate , project ,function,

പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ; സംസ്ഥാനതല ഉദ്ഘാടനം 26-ന് കഴക്കൂട്ടം ഗവ എച്ച്എസ്എസിൽ