എസ്.എ.ടി സതീസ് ഇന്‍ ഹൗസ് ഡ്രഗ് ബാങ്കില്‍  നിന്നും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക്  മരുന്നു വാങ്ങാം 

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റി( സതീസ്)യുടെ കീഴിലുള്ള ഇന്‍ ഹൗസ് ഡ്രഗ് ബാങ്കില്‍ നിന്നും തിരുവവന്തപുരം, കൊല്ലം ജില്ലകളിലെ  സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഗുണനിലവാരമുള്ള മരുന്നുകള്‍ വാങ്ങാന്‍  സംസ്ഥാന സര്‍ക്കാര്‍ അനുവാദം നല്‍കി.

നേരത്തെ ഇവിടെ നിന്നും മരുന്നുവാങ്ങാന്‍ സര്‍ക്കാര്‍ അംഗീകാരമില്ലെന്ന കാരണം പറഞ്ഞ് ചിലയിടങ്ങളില്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ ഉണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്.

സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനൊപ്പം വിലക്കുറവും, ഗുണമേന്‍മയുള്ളതുമായ മരുന്നുകള്‍ എസ്.എ.ടി ആശുപത്രിയിലെ ഹെല്‍ത്ത് എഡ്യുക്കേഷന്‍ സൊസേറ്റിക്ക് കീഴിലുള്ള ഇന്‍ ഹൗസ് ഡ്രഗ് ബാങ്കില്‍ ലഭ്യമാണെങ്കില്‍ സാധാരണ പര്‍ച്ചേഴ്‌സ് റൂല്‍ അനുസരിച്ച് മരുന്നു വാങ്ങുന്നതിനാണ് സര്‍ക്കാര്‍ തിരുവനന്തപുരം, കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അനുമതി നല്‍കിയത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

poverty, rich, India,child ,labour, wealth, France, richest country, world, wealthiest, US, America, China, refugees, child labour,  missing cases, common man, education, banks, loan, IMF

സമ്പത്തും ദാരിദ്ര്യവും കൂട്ടിമുട്ടുമ്പോൾ

ഞെക്കാട് സ്കൂൾ സമ്പൂർണ ഹൈടെക് സ്കൂൾ ആയി