govt hospitals, doctors , strike, Chennithala,  circular ,leave, health department , duty, additional chief secretary, patients, hospitals, salary, break in service, termination, order, instructions,
in ,

ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്ന് മാറി നില്‍ക്കുന്നത് നിയമവിരുദ്ധമെന്ന് സര്‍ക്കുലര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ( govt hospitals ) ചില ഡോക്ടര്‍മാര്‍ അനധികൃതമായി 13-ാം തീയതി മുതല്‍ ഡ്യൂട്ടിക്ക് അനധികൃതമായി ഹാജരാകാതിരിക്കുന്നത് സംബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്. ആണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ആവശ്യ സര്‍വീസായ ആരോഗ്യ വകുപ്പ് രോഗീ പരിചരണത്തിനും രോഗ പ്രതിരോധത്തിനും ഉത്തരവാദപ്പെടുത്തിയിട്ടുള്ള ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്നും മാറി നില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കുലറിൽ പറയുന്നു.

അനധികൃതമായി ഹാജരാകാതിരിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മുന്‍കൂട്ടിയുള്ള അവധി അനുവദിക്കപ്പെടാതെ ജോലിക്ക് ഹാജരാകാതിരിക്കുന്നത് അനധികൃതമായ ആബ്‌സന്‍സ് ആയി കണക്കാക്കുമെന്നും ഇങ്ങനെ വിട്ടു നില്‍ക്കുന്ന ദിവസം ശമ്പളത്തിന് അര്‍ഹതയില്ലാതിരിക്കുകയും ബ്രേക്ക് ഇന്‍ സര്‍വീസായി കണക്കാക്കുകയും ചെയ്യുന്നതാണെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ശമ്പളമില്ലായ്മയും ബ്രേക്ക് ഇന്‍ സര്‍വീസും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്പാര്‍ക്കില്‍ രേഖപ്പെടുത്തേണ്ടതും ശമ്പളം, പ്രൊമോഷന്‍, ട്രാന്‍സ്ഫര്‍ എന്നിവയ്ക്ക് പരിഗണിക്കേണ്ടതുമാണെന്നും നിർദ്ദേശമുണ്ട്.

സേവന ലഭ്യതയ്ക്കായി ജോലി ക്രമീകരണം/അക്കോമെഡേഷന്‍ എന്നീ വ്യവസ്ഥ പ്രകാരം ഏതെങ്കിലും ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ മുന്‍കൂട്ടി അനുമതിയില്ലാതെ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന പക്ഷം പ്രസ്തുത വ്യവസ്ഥകള്‍ റദ്ദാക്കേണ്ടതും അവരെ മാതൃസ്ഥാപനങ്ങളിലേക്ക് തിരിച്ചയയ്‌ക്കേണ്ടതുമാണെന്ന് സർക്കുലറിൽ പറയുന്നു.

പ്രൊബേഷണല്‍ ആയ അസിസ്റ്റന്റ് സര്‍ജന്‍ മുന്‍കൂട്ടി അവധിയെടുക്കാതെ സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കില്‍ പ്രസതുത ഉദ്യോഗസ്ഥന്റെ സേവനം അവസാനിപ്പിക്കുന്നതിനായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കേണ്ടതും 24 മണിക്കൂറിനകം ജോലിയില്‍ പ്രവേശിക്കാത്ത പക്ഷം സേവനം അവസാനിപ്പിക്കേണ്ടതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണെന്ന് സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്.

നിലവില്‍ രാവിലെ ഒൻപത് മണി മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയാണ് ഒ.പികള്‍ പ്രവര്‍ത്തിക്കുന്നത്.

മുന്നൊരുക്കമില്ലാതെ കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ സായാഹ്ന ഒ.പികള്‍ തുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ ജോലിയില്‍ നിന്ന് വിട്ടുനിന്ന പാലക്കാട് കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ലതികയെ സസ്പെന്‍റ് ചെയ്യുകയും രണ്ട് ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന അനിശ്ചിതകാല സമരത്തിലേക്ക് കടന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

Kathua , Unnao, UN Secretary-General Antonio Guterres ,Spokesperson, Stephane Dujarric , rape, cases, bollywood, facebook, posts, actress, actors, Swami Sandeepananda Giri, Javed Akhtar ,  Allahabad, J&K, Manju Warrier , 

കത്വ സംഭവത്തിൽ യുഎൻ ഇടപെടൽ; രാജ്യമെങ്ങും പ്രതിഷേധം തുടരുന്നു