govt hospitals, doctors , strike, Chennithala,  circular ,leave, health department , duty, additional chief secretary, patients, hospitals, salary, break in service, termination, order, instructions,
in , ,

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്നു; രോഗികൾ വലയുന്നു

തിരുവനന്തപുരം: ഒ.പി സൗകര്യം വൈകുന്നേരം വരെ നീട്ടുന്നതില്‍ പ്രതിഷേധിച്ച്‌ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ( doctors ) ആരംഭിച്ച സമരത്തെ തുടർന്ന് രോഗികൾക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി.

ഡോക്ടർമാരുടെ സമരത്താൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയും, കാസര്‍കോട് ജനറല്‍ ആശുപത്രിയും ഉൾപ്പെടെയുള്ള ആശുപത്രികൾ  അടച്ചു പൂട്ടല്‍ ഭീഷണിയിലാണെന്ന് റിപ്പോർട്ട്.

അതേസമയം, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചു. ഡോക്ടര്‍മാരുടെ പണിമുടക്ക് ജനങ്ങളെ ദുരിതത്തിലാക്കിയതായും സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അനധികൃതമായി ഹാജരാകാതിരിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരത്തെ തുടർന്ന് അത്യാഹിത വിഭാഗം ഒഴികെയുള്ള വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങൾ പൂര്‍ണമായും തടസപ്പെട്ടു. ഡോക്ടര്‍മാര്‍ സമരത്തിലായതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ഒപി പ്രവര്‍ത്തിക്കില്ലെന്ന’ ബോര്‍ഡ് ഒ.പി കൗണ്ടറിനു മുന്നില്‍ ‘സ്ഥാപിച്ചിട്ടുണ്ട്.

സമരം നടക്കുന്ന വിവരം അറിയാതെ എത്തിയ മലയോര പ്രദേശങ്ങളില്‍ നിന്നടക്കമുള്ള രോഗികൾ നിരാശരായി മടങ്ങേണ്ട അവസ്ഥയാണ് സംജാതമായത്. എന്നാൽ നേരത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്ന രോഗികളെ സൂപ്രണ്ടും കാഷ്വാലിറ്റി ഡോക്ടറും പരിശോധിക്കുന്നുണ്ട്.

നാളെയും മറ്റന്നാളും ഡിസ്ചാര്‍ജ് ചെയ്യേണ്ട രോഗികളോട് നേരത്തെ ഡിസ്ചാര്‍ജ് ചെയ്ത് പോകാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നതായി റിപ്പോർട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ മുഴുവന്‍ ഡോക്ടര്‍മാരും സമരത്തിലാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുനിത നന്ദന്‍ അവകാശപ്പെട്ടു. ജില്ലയില്‍ സമരം പൂര്‍ണമാണെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ഡോ. വി.സുരേശന്‍ അറിയിച്ചു.

ആവശ്യത്തിനു ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയോഗിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒപി സൗകര്യം വൈകുന്നേരം ആറു വരെ നീട്ടുന്നതില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. സമരത്തിനെതിരെ ഇന്നലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

കിള്ളിയാറൊരുമ: തെളിനീരൊഴുക്കിന് വഴിതെളിച്ച് ശുചീകരണ യജ്ഞം

Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

ശ്രീജിത്തിന്റെ കസ്‌റ്റഡി മരണം; എസ്.പിയുടെ ടെെഗര്‍ ഫോഴ്സ് പിരിച്ചുവിട്ടു