കേടായ ഉപകരണങ്ങൾക്ക് ജീവൻ നൽകി ആറ്റിങ്ങൽ ഗവ ഐ ടി ഐ നൈപുണ്യ കർമ്മസേന

ആറ്റിങ്ങൽ: പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ഗ്രാമങ്ങളുടെ പുനർനിർമ്മാണത്തിനായി ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ. യിലെ നൈപുണ്യകർമ്മസേന.

പ്രിൻസിപ്പൽ സുജാതയുടെയും വൈസ് പ്രിൻസിപ്പൽ സുരേഷ് ബാബുവിന്റെയും നേതൃത്വത്തിൽ പ്രായോഗിക പരിശീലനം നേടിയ കുട്ടികളും വികാസ്, ബാബു, പ്രസന്നകുമാരി, വിജയകുമാർ, സാബു, സാജിദ്, വിപിൻ, സന്തോഷ്,  രമേശ്, ശിവപ്രസാദ്, ബിജു, രാജേഷ്, രൂപേഷ്, പ്രവീൺ, അനു, ജയശ്രീ എന്നീ ജീവനക്കാരുൾപ്പെടെ അൻപതോളം പേരടങ്ങിയ വിവിധ സംഘങ്ങൾ കഴിഞ്ഞ ഓണനാളുകളിലുൾപ്പെടെയുള്ള ദിവസങ്ങളിൽ ദുരിതബാധിത പ്രദേശങ്ങളിലെത്തി കേടായ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വരുന്നു.

ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ.ലെ നൂറോളം ജീവനക്കാരെയും വിവിധ ട്രേഡുകളിൽ പ്രായോഗിക പരിശീലനം നേടിയ മുന്നൂറോളം കുട്ടികളെയും ചേർത്ത് പ്രളയബാധിത പ്രദേശങ്ങളിലെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി നൈപുണ്യകർമ്മസേന രൂപീകരിച്ചിരുന്നു. വിവിധ സംഘങ്ങളായി തുടർന്നുള്ള ദിവസങ്ങളിലും ഇവർ അറ്റകുറ്റപ്പണികൾ ചെയ്യും.

ഹരിത കേരളമിഷൻ അധികൃതരുടെ നിർദ്ദേശപ്രകാരം വീടുകളിലെ വയറിംഗ്, പ്ലംബിംഗ്‌, ഇലക്ട്രോണിക്സ്, എ.സി, ഫ്രിഡ്ജ്, കാർപെന്ററി എന്നിവയിലെ അറ്റകുറ്റപ്പണികൾ കൂടാതെ ശുചീകരണ പ്രവൃത്തികളും ഇവർ പൂർത്തിയാക്കും. ഇൻഡസ്ട്രിയൽ ട്രയിനിങ് വകുപ്പിലെ ഐ.ടി.ഐ കളിലുള്ള ഇലക്ട്രിഷ്യൻ, പ്ലംബർ, വയർമാൻ, ഇലക്ട്രോണിക്സ്, വെൽഡർ, ഷീറ്റ് മെറ്റൽ വർക്കർ, റെഫ്രിജറേഷൻ മെക്കാനിക് തുടങ്ങിയ ട്രേഡുകളിലെ 200 ൽപ്പരം അധ്യാപകരും 2000 ൽപ്പരം പരിശീലനം സിദ്ധിച്ച ട്രെയിനികളും ചേർന്ന് നൈപുണ്യ കർമ്മസേന രൂപീകരിച്ച് ജില്ലാ കളക്ടർക്കും ഹരിത കേരള മിഷനും കൈമാറിയിരുന്നു.

ഏതു സമയത്തും ആവശ്യാനുസരണം പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളിലെ അറ്റകുറ്റപ്പണികൾ ഇവർ സൗജന്യമായി  പൂർത്തിയാക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എന്റേതാണ്‌ എന്നല്ല; എന്റേത്‌ കൂടിയാണ്‌ എന്ന് ചുറ്റുമുള്ളവരെ കാണാൻ ശ്രമിക്കാം

പ്രളയ ദുരിതത്തിനിടെ ഇന്ധന വില വർധിപ്പിക്കുന്നതിനെതിരെ കേന്ദ്രത്തെ സമീപിക്കണം: കെ എം മാണി