‘ഉയരെ’:  കുട്ടികള്‍ക്കായി പ്രത്യേക പ്രദര്‍ശനം 

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്‌നങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന ‘ഉയരെ’ എന്ന സിനിമയുടെ കുട്ടികള്‍ക്കായുള്ള പ്രത്യേക പ്രദര്‍ശനം മേയ് 3-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം കൈരളി തീയറ്ററില്‍ സംഘടിപ്പിക്കുന്നു. വനിതാശിശു വികസന വകുപ്പാണ് സര്‍ക്കാര്‍ ഹോമിലെ കുട്ടികള്‍ക്കായി പ്രത്യേക പ്രദര്‍ശനം ഒരുക്കുന്നത്.

ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വതി തിരുവോത്ത്, നിര്‍മ്മാതാക്കളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ, മറ്റ് അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. ഇവര്‍ കുട്ടികളുമായി സംവദിക്കുകയും ചെയ്യും. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും സന്നിഹിതയാകും.

സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് എതിരായും വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ചു വരുന്ന തുടര്‍ കാമ്പയിനാണ് ‘സധൈര്യം മുന്നോട്ട്’.

ആസിഡ് ആക്രമണത്തിന് വിധേയയായ ഒരു പെണ്‍കുട്ടി ജീവിതത്തില്‍ നിന്നുതന്നെ തികച്ചും പിന്‍വാങ്ങി അവഗണനയുടെ ഇരുട്ടില്‍ മറഞ്ഞ് പോകുന്നതിന് പകരം അന്തസോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ കഥപറയുന്ന ഈ സിനിമ പെണ്‍കുട്ടികള്‍ക്ക് സധൈര്യം മുന്നോട്ട് പോകാന്‍ ഊര്‍ജം പകരുന്നതാണ്.

കുട്ടികള്‍ക്ക് വളരെയധികം പ്രചോദനം നല്‍കുമെന്നതിനാലാണ് സധൈര്യം മുന്നോട്ട് കാമ്പയിന്റെ ഭാഗമായി പ്രത്യേക പ്രദര്‍ശനം ഒരുക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ചലിയെ…ചലിയെ… വോട്ടു ചെയ്യാത്തതിനെപ്പറ്റി ചോദിച്ചപ്പോൾ അക്ഷയുടെ പ്രതികരണം

മഞ്ചേരി മെഡിക്കല്‍ കോളേജ്: 100 എം ബി ബി എസ് സീറ്റുകള്‍ക്ക് സ്ഥിരാംഗീകാരം