രണ്ട് കോടി രൂപയുടെ സൗജന്യ മരുന്നു വിതരണം നടത്തി ഗവ മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം; സംസ്ഥാനത്തെ പിടിച്ചുലക്കിയ പ്രളയ ദുരന്തത്തില്‍പ്പട്ടവര്‍ക്ക് ആശ്രയമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വീണ്ടും ആതുര സേവന രംഗത്ത് മാതൃകായി.

സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമാകുകയും കൂടുതല്‍ പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് താമസിപ്പിക്കുയും ചെയ്‌ത്തോടെ ഇവരുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനം തുടങ്ങിയ ഗവ മെഡിക്കല്‍ കോളേജില്‍ നിന്നും ഒരാഴ്ച കൊണ്ട് രണ്ട് കോടി രൂപയുടെ മരുന്നുകളാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് സൗജന്യമായി നല്‍കിയത്.

പ്രളയം താണ്ടവമാടിയ പത്തനംതിട്ട, ആലപ്പുഴ, എറുണാകുളം ജില്ലകളില്‍ പ്രളയക്കെടുതി കാരണം ഒറ്റപ്പെട്ട ഇടുക്കി ജില്ലയിലേക്കുമായി 1500 ല്‍പരം പെട്ടികളിലായാണ് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജില്‍ നിന്നും മരുന്നുകള്‍ കയറ്റി അയച്ചത്.

ഇടുക്കി ജില്ലയിലെ ഡിഎംഒയുടെ ആവശ്യപ്രകാരം 850 പെട്ടികളിലായി 94 ലക്ഷം രൂപയുടെ മരുന്നുകളും, ആലപ്പുഴ ജില്ലയിലെ വിവിധ ക്യാമ്പുകളിലേക്കായി 350 പെട്ടികളില്‍ 58 ലക്ഷം രൂപയുടേയും, പത്തനംതിട്ടയിലേക്ക് 250 പെട്ടികളിലേക്കായി 36 ലക്ഷം രൂപയുടേയും, എറുണാകുളം ജില്ലയിലെ വിവിധ ക്യാമ്പുകളിലേക്കായി 50 പെട്ടികളിലായി 8 ലക്ഷം രൂപയുടെ മരുന്നുകളുമാണ് ഇവിടെ നിന്നും കയറ്റി അയച്ചത്.

ഇതിനായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യുവിന്റേയും ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മ്മദിന്റേയും നേതൃത്വത്തില്‍ മുഴുവന്‍ വകുപ്പു മേധാവികളും, പി.ജി ഡോക്ടർമാരുടെയും മുഴുവന്‍ ജീവനക്കാരുടേയും, വിദ്യാര്‍ത്ഥികളുടേയും സഹകരണത്തോടെയാണ് ഇത് പൂര്‍ത്തീകരിച്ചത്.

പ്രളയ ദുരന്തം ഉണ്ടായപ്പോള്‍ തന്നെ ഓഗസ്റ്റ് 17 ന് പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്ന് ഫ്‌ളഡ് റിലീഫ് സെല്‍ ആരംഭിച്ചിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ് ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജോബി ജോണ്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഇന്ദു പി. എസ് എന്നിവര്‍ക്കായിരുന്നു ഇതിന്റെ ചുമതല.

തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രളയക്കെടുതി ഇല്ലാത്ത സാഹചര്യത്തില്‍ പ്രളക്കെടുതികാരണം ദുരിതത്തിലായവര്‍ക്കുള്ള മരുന്നു വിതരണം നടത്താനും, ദുരന്തബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുവാനും തീരുമാനിച്ചു. തുടര്‍ന്ന് പിജി ഡോക്ടര്‍മാരുടേയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേയും പരിശ്രമ ഫലമായി മരുന്നു ശേഖരണവും വിതരണവും ആരംഭിച്ചു.

ആദ്യ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ക്ക് ലഭിച്ചിരുന്ന സാമ്പില്‍ മരുന്നുകള്‍, വിവിധ ആശുപത്രികളില്‍ നിന്നുള്ള സംഭാവനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവിടങ്ങില്‍ നിന്നും ലഭിച്ച മരുന്നുകളാണ് വിവിധ ക്യാമ്പുകളില്‍ കയറ്റി അയച്ചത്. ചില മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം വന്നതിനെ തുടര്‍ന്ന് കെഎംഎസ് സിഎല്ലിനെ സമീപിച്ചപ്പോള്‍ അവിടെ നിന്നും മരുന്നുകള്‍ ലഭിച്ചു. ഇത്തരത്തില്‍ ശേഖരിച്ച രണ്ട് കോടി രൂപയുടെ മരുന്നുകളാണ് വിതരണം നടത്തിയത്. 

GST, medicines, shortage, GST impact, pharmacists, cut, stocks, tax rate,   scarce ,GST Council, limit , excise payments , receipts , benefit ,retail pharmacists , drug,Patients , worried, reduce ,

കേരളത്തിലെ ജീവിത നിലവാരവും, രോഗ സാന്ദ്രത നിലവാരവും പരിഗണിച്ച് 250 പേരടങ്ങുന്നവര്‍ വേണ്ടി മൂന്ന് ദിവസത്തേക്ക് വേണ്ടി വരുന്ന മരുന്നുകളാണ് പെട്ടികളിലാക്കി കയറ്റി അയച്ചത്. പ്രളയസംബന്ധമായ ശ്വാസകോശ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, ഫംഗസ് ബാധ തുടങ്ങിയവക്കുള്ള മരുന്നുകളും, ജീവിത ശൈലി രോഗങ്ങളായ ഹൃദ് രോഗം, പ്രമേഹം, രക്ത സമ്മര്‍ദ്ദം, എലിപ്പനിക്കുള്ള പ്രതിരോധ മരുന്നുകൾ ഉൾപ്പെടെയാണ് നല്‍കി വന്നത്.

വെള്ളപ്പക്കത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിലെത്തിയവര്‍ക്ക് ഇങ്ങനെ ലഭിച്ച സൗജന്യമരുന്നു കാരണം നിരവധി രോഗ സാധ്യതകളാണ് ഇല്ലാതായത്. തിരുവോണ ദിവസത്തെ അവധി പോലും മാറ്റി വെച്ചാണ് വരുന്നുകള്‍ തരം തിരിക്കാനും കയറ്റി അയക്കാനും ജീവനക്കാരും , വിദ്യര്‍ത്ഥികളും എത്തിയത്.

സൗജന്യ മരുന്നു വിതരണത്തോടൊപ്പം പ്രളയ പ്രദേശങ്ങളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടര്‍മാടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും നടത്തിയിരുന്നു. ആലപ്പുഴ ജില്ലയില്‍ ഇവിടെ നിന്നും 81 ഡോക്ടര്‍മാരും, 54 സ്റ്റാഫ് നേഴ്‌സുമാരും, പത്തനംതിട്ട ജില്ലയിലെ ക്യാമ്പുകളിലേക്ക് 57 ഡോക്ടര്‍മാരും, 40 സ്റ്റാഫ് നേഴ്‌സുമാരുമടങ്ങിയ സംഘമാണ് ക്യാമ്പുകല്‍ നടത്തിയത്.

പ്രളയക്കെടുതി കാരണം ചെന്നെത്തുവാന്‍ വളരെ ദുര്‍ഘട പ്രദേശമായിരുന്ന പാണ്ടനാട്, സീതത്തോട്, ട്രൈബല്‍ സെഗ്മെന്റ്, ചിറ്റാര്‍ എന്നിവടങ്ങളിലടക്കം നിരവധി പ്രദേശങ്ങളില്‍ ഇവിടെ നിന്നുള്ള സംഘം ക്യാമ്പുകള്‍ നടത്തിിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡ് 10 കോടി രൂപ നല്‍കി

80 കളിലെ താരങ്ങള്‍ 40 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി