നാല് പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ലയനം; ആലോചന പുരോഗമിക്കുന്നു

Govt , merge, Bank of Baroda, IDBI Bank, Oriental Bank, Central Bank  bank merger plan ,second largest bank , country,State Bank of India, assets ,four banks

മുംബൈ: രാജ്യത്തെ നാല് പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ( banks ) ലയനത്തെപ്പറ്റി സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. പ്രമുഖ പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, ഐ ഡി ബി ഐ, ഓറിയന്റൽ ബാങ്ക്, സെൻട്രൽ ബാങ്ക് എന്നിവയെ ലയിപ്പിച്ച് ഒറ്റ ബാങ്കാക്കി മാറ്റാനുള്ള ആലോചനകളാണ് പുരോഗമിക്കുന്നത്.

ലയനം യാഥാർഥ്യമായാൽ 16.58 ട്രില്യൺ ഡോളർ അസെറ്റുമായി രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായി പ്രസ്തുത ബാങ്ക് മാറും. കുതിച്ചുയർന്ന നഷ്ട കണക്കുകളാണ് ഈ ബാങ്കുകളെ സംയോജിപ്പിക്കാനുള്ള നീക്കങ്ങളിലേക്ക് സർക്കാരിനെയും ധനകാര്യ മന്ത്രാലയത്തെയും പ്രേരിപ്പിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം 21646.38 കോടി രൂപയാണ് നാലു ബാങ്കുകളുടെയും സംയുക്ത നഷ്ടം. 8237.92 കോടി അറ്റ നഷ്ടത്തോടെ ഐ ഡി ബി ഐ ബാങ്കാണ് മുന്നിൽ നിൽക്കുന്നത്.

ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെ പോയ വർഷത്തെ നഷ്ടം 5871.74 കോടി രൂപയാണ്. 5104 .91 കോടി യാണ് സെൻട്രൽ ബാങ്കിന്റെ നഷ്ടമായി കണക്കാക്കിയിട്ടുള്ളത്.

2431.81 കോടി അറ്റ നഷ്ടവുമായി ബാങ്ക് ഓഫ് ബറോഡയുമുണ്ട്. ഐ ഡി ബി ഐ ബാങ്കിലെ 9000-10000 കോടി രൂപയുടെ ഓഹരികൾ സ്വകാര്യ മേഖലക്ക് വിൽക്കാനുള്ള നീക്കങ്ങളും ഇതിനിടയിൽ നടക്കുന്നുണ്ട്.

നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതു മേഖലാ ബാങ്കുകളെ ലയിപ്പിച്ച് അവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന കാര്യം സർക്കാർ ഗൗരവപൂർവം പരിഗണിക്കണം എന്ന നിർദേശം കഴിഞ്ഞ കഴിഞ്ഞ മാർച്ചിൽ റിസർവ് ബാങ്ക് ഗവർണർ ഉർജിത്ത് പട്ടേൽ മുന്നോട്ട് വച്ചിരുന്നു.

ലയനത്തോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായി പ്രസ്തുത ബാങ്ക് മാറും. കൂടാതെ കുതിച്ചുയരുന്ന കിട്ടാക്കടത്തിന് തടയിടാനും ദുർബലരായ ബാങ്കുകൾക്ക് അവയുടെ സ്വത്തുക്കൾ വില്പന നടത്താനും സാധിക്കും.

ലാഭകരമല്ലാത്ത ബ്രാഞ്ചുകളുടെ പ്രവർത്തനം അവസാനിപ്പിക്കാനും ലയനം സഹായകമാവുമെന്നതാണ് മറ്റൊരു നേട്ടം.

2016 ലെ ബഡ്ജറ്റ് പ്രസംഗത്തിൽ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി പൊതുമേഖലാ ബാങ്കായ ഐ ഡി ബി ഐയിലെ സർക്കാർ ഓഹരികൾ 50 ശതമാനത്തിന് താഴെയായി കുറച്ചു കൊണ്ട് വരാനുള്ള ആലോചനയെപ്പറ്റി സൂചിപ്പിച്ചിരുന്നു.

2017 ഏപ്രിലിൽ അസ്സോസിയേറ്റ് ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല , സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ജയ്‌പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവ എസ് ബി ഐ യിൽ ലയിച്ചിരുന്നു.

ലയനത്തിനെതിരെ അന്ന് വലിയഎതിർപ്പുകൾ ഉയർന്നു വന്നെങ്കിലും അത് പരിഗണിക്കാതെ സർക്കാർ മുന്നോട്ടു പോകുകയായിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Mohanlal Fans Club , controversy,AKMFCWA , Universal Real facebook, new club, explanation, official declaration, Universal Real Mohanlal Fans & Welfare Organization , 

20 വര്‍ഷത്തെ കൂട്ടായ്മയ്ക്ക് വിരാമം; മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ് പിളര്‍ന്നതായി സൂചന

Edappal molestation,theatre owner ,arrested ,kerala, police, social media, girl, 10 years old, mother, Edappal theatre child molestation case ,POCSO 

എടപ്പാള്‍ ബാലപീഡന വിവരങ്ങള്‍ കൈമാറിയ തീയേറ്റര്‍ ഉടമ അറസ്റ്റിൽ!