Govt schools , upgrade , Kadakampally , inaugurate , Kazhakuttom Government Higher Secondary School , April 26, Tourism Minister, Kadakampally Surendran,General Education Protection Mission ,State government, infrastructure facilities , schools , Chief Minister ,Pinarayi Vijayan , formally inaugurate , project ,function,
in ,

പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ; സംസ്ഥാനതല ഉദ്ഘാടനം 26-ന് കഴക്കൂട്ടം ഗവ എച്ച്എസ്എസിൽ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ ( Govt schools ) അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 26-ന് കഴക്കൂട്ടം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. വൈകുന്നേരം 5.30-ന് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഒരുക്കം വിലയിരുത്താൻ സെക്രട്ടറിയേറ്റിൽ കൂടിയ ഉന്നതതലഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് തെരഞ്ഞെടുത്ത 138 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുവാനാണ് തീരുമാനം.

208 സ്‌കൂളുകളിൽ പുതിയ കെട്ടിടം അടക്കം നിർമിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കും. കിഫ്ബിയുടെ അടക്കം സഹായത്താൽ 5.69 കോടി രൂപ ചെലവിലാണ് കഴക്കൂട്ടം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നത്.

5.89 കോടി രൂപ ചെലവിൽ കുളത്തൂർ ഗവൺമെന്റ് എച്ച്.എസ്.എസിനെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. കഴക്കൂട്ടം ഗവൺമെന്റ് എച്ച്.എസ്.എസിന്റെ പഴയകെട്ടിടം മാറ്റി പുതിയ കെട്ടിടം നിർമിക്കും.

പഴയകെട്ടിടം പൊളിച്ചുനീക്കുന്നതടക്കമുള്ള പ്രവൃത്തികൾ ഏപ്രിൽ 17 മുതൽ ആരംഭിക്കാൻ മന്ത്രി നിർദ്ദേശിച്ചു. 2019 ജനുവരിക്കുള്ളിൽ നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ(കൈറ്റ്) ആണ് നിർവഹണ ചുമതല വഹിക്കുന്നത്. ചീഫ് സെക്രട്ടറി പോൾ ആന്റണി, ഹൈടെക് സ്‌കൂൾ പദ്ധതി എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. അൻവർ സാദത്ത്, കൈറ്റ് കോ-ഓർഡിനേറ്റർ ശ്രീകുമാർ കെ നായർ, വിദ്യാഭ്യാസവകുപ്പ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Govt doctors, strike , kerala, warning, hospitals, patients, cabinet, decision, health minister, 

നാലാം ദിവസവും ഡോക്ടർമാരുടെ സമരം തുടരുന്നു; കർശന നിർദ്ദേശവുമായി സർക്കാർ

Fake , hartal , Kerala, Kathua,social media,  fake information, police,  People ,threatened, blocked, ksrtc buses, national highway, 

വ്യാജ ഹര്‍ത്താല്‍ യാഥാര്‍ഥ്യമാക്കി; പലയിടത്തും സംഘർഷം