തെരഞ്ഞെടുപ്പ് പ്രചാരണം: സർക്കാർ ജീവനക്കാർക്ക് വിലക്ക്

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനും സമൂഹ മാധ്യമങ്ങളിലടക്കം രാഷ്ട്രീയാഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ചു.

വാട്‌സ്ആപ്പ്, ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ രാഷ്ട്രീയ സ്വഭാവമുള്ള വാർത്തകൾ ഷെയർ ചെയ്യുന്നതിനും കമന്റ് ചെയ്യുന്നതിനും ഉദ്യോഗസ്ഥർക്ക് വിലക്കുണ്ട്. 

പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന കാലയളവിൽ സർക്കാർ ഓഫിസുകളിലും പരിസരങ്ങളിലും പോസ്റ്ററുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ സ്ഥാപിക്കാൻ പാടില്ല. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട യാതൊരു ആവശ്യങ്ങൾക്കും ഔദ്യോഗിക വാഹനം ഉപയോഗിക്കാൻ പാടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള ദിവസങ്ങൾക്കിടെ രാഷ്ട്രീയ കക്ഷി നേതാക്കളുമായോ അംഗങ്ങളുമായോ കൂടിക്കാഴ്ച നടത്താനോ പ്രചാരണത്തിന്റെ ഭാഗമാകാനോ പാടില്ല. 

പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന കാലയളവിൽ പുതിയ പദ്ധതികൾ തുടങ്ങാൻ പാടില്ല. സർക്കാർ ഓഫിസുകളിലോ പരിസരങ്ങളിലോ നടക്കുന്ന ചടങ്ങുകളിൽ രാഷ്ട്രീയ നേതാക്കളെ ക്ഷണിക്കുന്നത് ഒഴിവാക്കണം. ഓഫിസിനുള്ളിലോ പുറത്തോ ജീവനക്കാർക്കിടയിലോ ഏതെങ്കിലും സ്ഥാനാർഥിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനും കർശന വിലക്കുണ്ട്. 

പെരുമാറ്റച്ചട്ടം സംബന്ധിച്ച നിർദേശങ്ങളിൽ വീഴ്ചവരുത്തുന്നവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഓഫിസ് മേധാവികൾ ഇക്കാര്യത്തിൽ ജീവനക്കാർക്ക് ആവശ്യമായ മാർഗനിർദേശം നിർദേശം നൽകണമെന്നും ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തിൽ പറയുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കൊലീബി ആരോപണം സി.പി.എമ്മിന്റെ പൂഴിക്കടകന്‍: മുല്ലപ്പള്ളി

കേരള ബ്ലോഗ് എക്സ്പ്രസ് ആറാം ലക്കം തുടങ്ങി