Movie prime

സർക്കാർ ജീവനക്കാർക്കും സ്വതന്ത്ര അഭിപ്രായ പ്രകടനത്തിനുള്ള അവകാശമുണ്ട്: ത്രിപുര ഹൈക്കോടതി

രാഷ്ട്രീയമായ വീക്ഷണങ്ങൾ വെച്ചുപുലർത്താനും സ്വതന്ത്രമായി അവ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം സർക്കാർ ജീവനക്കാർക്കുമുണ്ടെന്ന് നിർണായകമായ ഒരു വിധിയിലൂടെ ത്രിപുര ഹൈക്കോടതി. വിരമിക്കാൻ നാലു ദിവസം മാത്രം ശേഷിക്കെ, ഒരു രാഷ്ട്രീയ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ ത്രിപുര ഫിഷറീസ് വകുപ്പ് ജീവനക്കാരി ലിപിക പോളിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. 1988 -ലെ ത്രിപുര സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടം റൂൾ 5, 1972 -ലെ കേന്ദ്ര സിവിൽ സർവീസസ് പെൻഷൻ റൂൾ 9(2)ബി എന്നിവ പ്രകാരമാണ് അപ്പർ ഡിവിഷൻ ക്ലർക്കായ അവരെ സസ്പെൻഡ് ചെയ്തത്. അതിനെതിരെ അവർ ഹൈക്കോടതിയെ സമീപിച്ചു. More
 
രാഷ്ട്രീയമായ വീക്ഷണങ്ങൾ വെച്ചുപുലർത്താനും സ്വതന്ത്രമായി അവ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം സർക്കാർ ജീവനക്കാർക്കുമുണ്ടെന്ന് നിർണായകമായ ഒരു വിധിയിലൂടെ ത്രിപുര ഹൈക്കോടതി. വിരമിക്കാൻ നാലു ദിവസം മാത്രം ശേഷിക്കെ, ഒരു രാഷ്ട്രീയ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ ത്രിപുര ഫിഷറീസ് വകുപ്പ് ജീവനക്കാരി ലിപിക പോളിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. 1988 -ലെ ത്രിപുര സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടം റൂൾ 5, 1972 -ലെ കേന്ദ്ര സിവിൽ സർവീസസ് പെൻഷൻ റൂൾ 9(2)ബി എന്നിവ പ്രകാരമാണ് അപ്പർ ഡിവിഷൻ ക്ലർക്കായ അവരെ സസ്‌പെൻഡ് ചെയ്തത്. അതിനെതിരെ അവർ ഹൈക്കോടതിയെ സമീപിച്ചു.
രാഷ്ട്രീയ റാലിയിൽ ലിപിക പോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും അവർ അതിൽ പങ്കാളിത്തം വഹിച്ചു എന്ന് പറയാനാവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. സാന്നിധ്യവും പങ്കാളിത്തവും രണ്ടാണ്. ഒരു രാഷ്ട്രീയ റാലിയിൽ ഒരാൾ സംബന്ധിച്ചു എന്നതുകൊണ്ടു മാത്രം അയാൾ അതിൽ പങ്കാളിത്തം വഹിച്ചു എന്ന് പറയാനാവില്ല. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികളെല്ലാം റാലികൾ നടത്താറുണ്ട്. നേതാക്കൾ പ്രസംഗിക്കാറുമുണ്ട്. അതുകേൾക്കാൻ ഒട്ടേറെ ആളുകൾ വരും. അവരെല്ലാം ആ റാലിയിൽ പങ്കാളിത്തം വഹിച്ചു എന്ന നിഗമനത്തിൽ എത്താനാവില്ല എന്ന സർക്കാർ ജീവനക്കാരിയുടെ വാദം കോടതി ശരിവെച്ചു.
ഒരു രാഷ്ട്രീയ കക്ഷിയുടെ നിലപാടുകൾ അംഗീകരിക്കുന്നവർ മാത്രമല്ല അവരുടെ റാലികളും പ്രകടനങ്ങളും ഉൾപ്പെടെയുള്ള പൊതുപരിപാടികൾ വീക്ഷിക്കാൻ എത്തുന്നത്. അംഗീകരിക്കാത്തവരും റാലി കാണാനും നേതാക്കൾ പ്രസംഗിക്കുന്നത് കേൾക്കാനും വന്നെന്നുവരാം. സർക്കാർ ജീവനക്കാരനാണ് ഒരാൾ എന്നതുകൊണ്ടുമാത്രം ആ വ്യക്തിക്കുള്ള രാഷ്ട്രീയമായ സ്വാതന്ത്ര്യം നിഷേധിക്കാനാവില് ല. ലിപികയെ സസ്‌പെൻഡ് ചെയ്ത തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ കോടതി പറഞ്ഞു.
ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ സർക്കാർ ജീവനക്കാർക്കും ബാധകമാണ്. സർക്കാറിന്റെ പൊതു നിലപാടുകൾക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ താൽപര്യങ്ങൾക്കും വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങളെ നിയന്ത്രിക്കാനാണ് സർക്കാർ ജീവനക്കാർക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവന്നിരിക്കുന്നത്- കോടതി അഭിപ്രായപ്പെട്ടു. ജനാധിപത്യ സമൂഹത്തിൽ, ഓരോ സ്ഥാപനവും നിലനിൽക്കുന്നത് ചില ജനാധിപത്യ മാതൃകകൾക്ക് അനുസൃതമായാണെന്നും ആരോഗ്യകരമായ വിമർശനം സ്ഥാപനത്തിന്റെ നിലനിൽപിന് ആനിവാര്യമാണെന്നും കോടതി വിലയിരുത്തി.