Grammy , awards, winner, Bruno Mars, Kendrick Lamar,album, record , song of the year,0th annual Grammy Awards, 24K Magic,Best New Artist, Alessia Cara
in , ,

ഗ്രാമി: ബ്രൂണോയ്ക്കും കെന്‍ട്രിയ്ക്കും സുപ്രധാന പുരസ്‌കാരങ്ങൾ

ന്യൂയോര്‍ക്ക്: അറുപതാമത് ഗ്രാമി ( Grammy ) പുരസ്‌കാര വേദിയില്‍ ബ്രൂണോ മാഴ്‌സും ( Bruno Mars ) കെന്‍ട്രിക് ലാമറും ( Kendrick Lamar ) പത്ത് പുരസ്‌കാരങ്ങൾ നേടി. സോങ് ഓഫ് ദ ഇയര്‍, ആല്‍ബം ഓഫ് ദ ഇയര്‍, റെക്കോഡ് ഓഫ് ദ ഇയര്‍ എന്നീ സുപ്രധാന പുരസ്‌കാരങ്ങൾ ബ്രൂണോ സ്വന്തമാക്കി.

ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍സിൽ നടന്ന ഗ്രാമി പുരസ്‌കാരവേദിയിൽ 84 വിഭാഗങ്ങളിലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. ‘ദാറ്റ്‌സ് വാട്ട് ഐ ലൈക്ക്’ എന്ന ഗാനത്തിലൂടെയാണ് മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ബ്രൂണോ കരസ്ഥമാക്കിയത്.

ബ്രൂണോയുടെ ആല്‍ബമായ ’24കെ മാജിക്ക്’ റെക്കോഡ് ഓഫ് ദ ഇയറായും ആല്‍ബം ഓഫ് ദ ഇയറായും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച റാപ്പ് ആല്‍ബം, മ്യൂസിക് വീഡിയോ എന്നീ വിഭാഗങ്ങൾക്ക് പുറമെ റാപ്പ് സോങ്ങ്, റാപ്പ് പെര്‍ഫോര്‍മന്‍സ്, റാപ്പ് ഓര്‍ സങ് പെര്‍ഫോമന്‍സ് എന്നീ വിഭാഗങ്ങളിലും കെന്‍ട്രിക് ലാമര്‍ പുരസ്‌കാരം സ്വന്തമാക്കി.

അലെസിയ കാര മികച്ച നവാഗത സംഗീതജ്ഞര്‍ക്കുള്ള ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ് പുരസ്‌കാരം നേടി. ബ്രിട്ടീഷ് ഗായകന്‍ എഡ് ഷീരന്റെ ‘ഡിവൈഡി’നെ മികച്ച പോപ് വോക്കല്‍ ആബല്‍മായി തിരഞ്ഞെടുത്തു.

‘ഷെയ്പ്പ് ഓഫ് യു’ എന്ന ഗാനത്തിലൂടെ മികച്ച പോപ് സോളോ പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരവും എഡ് ഷീരന്‍ കരസ്ഥമാക്കി. ദ വാര്‍ ഓണ്‍ ഡ്രഗ്‌സിന്റെ എ ഡീപ്പര്‍ അണ്ടര്‍സ്റ്റാന്‍ഡിങ്ങിന് മികച്ച റോക്ക് ആല്‍ബത്തിനുള്ള പുരസ്‌കാരം ലഭിച്ചു.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പോപ് സംഗീത ശാഖക്ക് പുറമേ ഹിപ് ഹോപ് ആർ & ബി വിഭാത്തിൽ നിന്നുള്ള പാട്ടുകളും ഗായകരും പുരസ്കാരത്തിനായി നാമ നിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kochi , Padma Junction , accident,man ,lady, helped, fainted,  passengers, auto, hospital, woman, injured, 

പത്മാ ജംഗ്ഷനിലെ അപകടം: രക്ഷകയായി വഴിയാത്രക്കാരി

female-dominated offices , less flexible, study,  timings , work expectations,  female-dominated workplace, flexible working arrangements , new research ,suggests, study , 27 countries, European Union, best workplaces, flexibility,gender-neutral,men , women , equally represented,research, published,European Journal of Industrial Relations,

വനിതാ മേലധികാരികൾ കൂടുതൽ കർശനക്കാരെന്ന് പഠനം