grand daughter, Deepa , case, grand mother,Kalyani, , Kannur, police, registered, beating, social media, mother,  Janaki,
in , ,

മുത്തശ്ശിയെ ക്രൂരമായി മർദ്ദിച്ച ചെറുമകൾക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു

കണ്ണൂര്‍: കണ്ണൂരിൽ കല്യാണി ( Kalyani ) എന്ന  മുത്തശ്ശിയെ ക്രൂരമായി മർദ്ദിച്ച ചെറുമകൾക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. ആയിക്കര സ്വദേശിയായ കല്യാണി എന്ന വൃദ്ധയെ ചെറുമകളായ ദീപയാണ് ( Deepa ) ക്രൂരമായി മർദ്ദിച്ചത്.

വൃദ്ധയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ പൊതുജന പ്രതിഷേധം രൂക്ഷമായതിനെ തുടർന്നാണ് പോലീസ് സ്വമേധയാ കേസെടുത്തത്.

ഉപ്പാലവളപ്പില്‍ ദീപയ്‌ക്കെതിരെ കണ്ണൂര്‍ സിറ്റി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദീപയുടെ അമ്മയായ ജാനകിയുടെ മാതാവാണ് കല്യാണി.

ദീപ മുൻപും വൃദ്ധയെ മർദ്ദിച്ചിട്ടുണ്ടെന്നും ഇതിനെതിരെ പോലീസിൽ പരാതിപ്പെട്ടിരുന്നതായും അയൽക്കാരി അറിയിച്ചു. എന്നാൽ തെളിവില്ലാതെ നടപടി സ്വീകരിക്കാനാവില്ലെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നതായി അവർ വെളിപ്പെടുത്തി.

തുടർന്നാണ് ദീപ കല്യാണിയെ മർദ്ദിക്കുന്ന രംഗങ്ങൾ പകർത്തി നാട്ടുകാർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ദീപയുടെ മര്‍ദ്ദനമേറ്റ് കല്യാണി ഉറക്കെ കരയുന്നതും ദീപ അയൽക്കാരെ വഴക്ക് പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കല്യാണിയും ദീപയും ദീപയുടെ അമ്മ ജാനകിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സൂചനകളുണ്ട്. പോലീസും ആരോഗ്യവകുപ്പ് അധികൃതരും ഇവരുടെ വീട്ടില്‍ പരിശോധനയ്ക്കായി വന്നെത്തി.

കല്യാണിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ജാനകിയെയും കല്യാണിയെയും ‘അത്താണി’ എന്ന സന്നദ്ധ സംഘടന ഏറ്റെടുത്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

weekly-cartoon-hakus-manasa-vacha-march-19-2018

കീഴാറ്റൂരിലെ വയൽക്കിളികൾ

വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂർത്തിയാകില്ലെന്ന് അദാനി ഗ്രൂപ്പ്