Grazia, scooter, booking,Honda,
in , ,

ഹോണ്ടയുടെ ഗ്രാസിയ; നാളെ മുതൽ ബുക്കിങ് ആരംഭിക്കും

മുംബൈ: സ്‌കൂട്ടര്‍ വിപണിയിലെ പ്രമുഖ കമ്പനിയായ ഹോണ്ടയുടെ (Honda) പുതിയ മോഡലായ ഗ്രാസിയയുടെ (Grazia) ബുക്കിങ് ഒക്ടോബര്‍ 25 മുതല്‍ ആരംഭിക്കും. ഹോണ്ടയുടെ ഡീലര്‍മാര്‍ വഴി 2000 രൂപ നല്‍കി ഗ്രാസിയ ബുക്ക് ചെയ്യാവുന്നതാണ്. ഗ്രാസിയയുടെ വിശദ വിവരങ്ങളൊന്നും തന്നെ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

എന്നാൽ ഡീലര്‍ഷിപ്പുകളില്‍ നിന്ന് പകര്‍ത്തിയ ഗ്രാസിയയുടെ ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹോണ്ട ഡിയോയ്ക്ക് സമാനമായ സ്‌പോര്‍ട്ടി ലുക്കില്‍ ഹോണ്ട ആക്ടീവ 125 അടിസ്ഥാനത്തിലാണ് ഗ്രാസിയയുടെ നിർമ്മാണം നടത്തിയിരിക്കുന്നതെന്നാണ് സൂചന.

അഡ്വാന്‍സ്ഡ് അര്‍ബന്‍ സ്‌കൂട്ടര്‍ എന്ന ആശയത്തോട് നീതി പുലർത്തുന്ന ഗ്രാസിയ യുവതലമുറയെയാണ് ലക്ഷ്യമിടുന്നത്. ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാക്കളായ ഹോണ്ടയുടെ ആറ് മോഡലുകള്‍ നിലവില്‍ വിപണിയിലുണ്ട്.

Grazia, scooter, booking,Honda, ഡിസൈനും ഉന്നത ഗുണനിലവാരവും ഉറപ്പു നല്‍കുന്ന ഗ്രാസിയയിലൂടെ ഓട്ടോമാറ്റിക് സ്‌കൂട്ടർ വിപണിയിൽ നിന്ന് കൂടുതൽ മികച്ച നേട്ടം സ്വന്തമാക്കുകയാണ് ഹോണ്ടയുടെ ലക്ഷ്യം.

പുറത്തുവന്ന ചിത്രങ്ങള്‍ പ്രകാരം ഗ്രാസിയക്ക് ഡിജിറ്റല്‍ ഡിസ്‌പ്ലേ നല്‍കി ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മുന്നില്‍ ചെറിയ സ്റ്റോറേഡ് സ്‌പേസും ഉൾപ്പെടുത്തിയിട്ടുണ്ട്. ആക്ടീവ് 125-ന്റെ എന്‍ജിന്‍ മാറ്റമില്ലാതെ ഗ്രാസിയയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.

6500 ആര്‍പിഎമ്മില്‍ 8.52 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 10.54 എന്‍എം ടോര്‍ക്കുമേകുന്ന എന്‍ജിന്‍ സുഖപ്രദമായ യാത്രയ്ക്ക് മുതൽക്കൂട്ടാകും. സുസുക്കി ആക്‌സസ് 125, വെസ്പ വിഎക്‌സ് 125, മഹീന്ദ്ര ഗസ്റ്റോ 125 എന്നീ എതിരാളികളെ ഗ്രാസിയയ്ക്ക് നേരിടേണ്ടതുണ്ട്. ഓണ്‍റോഡ് വില ഏകദേശം 65000 രൂപയാണ് പ്രതീക്ഷിക്കുന്നത്.

ബജാജ് ഓട്ടോ ലിമിറ്റഡിനെ അട്ടിമറിച്ച് രാജ്യത്തെ ബൈക്ക് നിർമ്മാതാക്കളിലെ രണ്ടാം സ്ഥാനം ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഏപ്രിൽ-സെപ്റ്റംബർ അർദ്ധവർഷത്തിൽ 10,48,143 മോട്ടോർ സൈക്കിളുകൾ എച്ച് എം എസ് ഐ വിറ്റഴിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 19.8% വളർച്ചയാണ് എച്ച് എം എസ് ഐ നേടിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

രാജീവ് വധക്കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പരാതി

Idukki Perinchamkutti, tribal people, CM, meeting

പെരിഞ്ചാംകുട്ടി: ആദിവാസികളെ പുന:രധിവസിപ്പിക്കാന്‍ തീരുമാനം