Green Roof , benefits, roof garden, environmental friendliness ,waterproof,stress reduction, urban agriculture, roof top, air quality, minimizing waste, rain buffers, 
in ,

മേൽക്കൂരയെ പച്ചപ്പുതപ്പണിയിക്കാം; ഒട്ടനേകം നേട്ടങ്ങൾ സ്വന്തമാക്കാം

വീടിന് മുന്നിൽ നല്ലൊരു പൂന്തോട്ടം നിർമ്മിക്കുന്നത് സർവ്വസാധാരണം. അതിമനോഹരമായ പൂക്കൾ നിറഞ്ഞ പൂന്തോട്ടങ്ങൾ മനസ്സിന് ഉന്മേഷവും ശാന്തിയുമേകും. എന്നാൽ ഈ പച്ചപ്പും പൂന്തോട്ടവുമെല്ലാം വീടുകളുടെ മേൽക്കൂരയിലാണെങ്കിലോ. കേട്ടപാടെ മുഖം ചുളിക്കാൻ വരട്ടെ. സംഗതിയിൽ അല്പം കാര്യമുണ്ട്. മേൽക്കൂരയിൽ പച്ചപ്പുകൾ ( Green Roof  ) വച്ചു പിടിപ്പിക്കുന്നതുകൊണ്ട് ഗുണങ്ങൾ ഏറെയാണ്.

വീടിന്റെ ഭംഗി കൂടുക മാത്രമല്ല അത് മാനസികവും ശാരീരികവുമായ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ന് പലയിടങ്ങളിലും പച്ചപ്പ് നിറഞ്ഞ മേൽക്കൂരകൾ കാണാൻ സാധിക്കും. ഇക്കാലത്ത് ഇത് ഒരു ട്രെൻഡ് എന്നതിന് ഉപരി പരിസ്ഥിതി സൗഹാർദ്ദ മനോഭാവമെന്ന നിലയിലേക്ക് മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ലോകത്തെ ചില ഭാഗങ്ങൾ മാറ്റിനിർത്തിയാൽ പച്ച മേൽക്കൂരകൾ സർവ്വസാധാരണമായിക്കൊണ്ടിരിക്കുന്നു.

എന്നാൽ പച്ച മേൽക്കൂരകൾ സ്ഥാപിക്കുന്നതിന് മുൻപ് നിലവിലുള്ള മേൽക്കൂരയിൽ വാട്ടർ പ്രൂഫ് സംവിധാനം ഒരുക്കേണ്ടതാണ് അത്യാവശ്യമാണ്. ഇവ അല്പം ചെലവേറിയതും സങ്കീർണവും ആണെന്ന് തോന്നുമെങ്കിലും ഇതിന്റെ ഗുണഫലങ്ങളെ കുറിച്ചു ചിന്തിക്കുമ്പോൾ ആ ആശങ്കകൾ അസ്ഥാനത്താണെന്ന് മനസിലാകും.

വീടിന്റെ മുകളിൽ പച്ചമേൽക്കൂര സ്ഥാപിക്കുന്നതിലൂടെ ആ വീട്ടുകാർക്ക് മാത്രമല്ല മറിച്ച് ചുറ്റുപാടുള്ളവർക്കും കൂടിയാണ് അതിന്റെ ഗുണം ലഭിക്കുന്നത്. സാമൂഹികവും സാമ്പത്തികവും പരിസ്ഥിതികവുമായ നിരവധി ഗുണങ്ങളാണ് സമൂഹത്തിന് പച്ചമേൽക്കൂരയിലൂടെ ലഭിക്കുന്നത്.

green-roof-benefits-roof garden-blivenews.com

മാനസിക പിരിമുറുക്കം കുറയ്ക്കുന്നു

മാനസിക പിരിമുറുക്കം കുറച്ച് വളരെ ആയാസരഹിതമായ ഒരു അവസ്ഥ കൊണ്ടു വരാനുള്ള ഒരു പോസിറ്റീവ് കഴിവ് പ്രകൃതിക്കുണ്ട്. ഉദാഹരണത്തിന്, പ്രകൃതിദത്തമായ ചുറ്റുപാടിൽ കഴിയുന്ന രോഗികൾ അതിവേഗത്തിൽ സുഖം പ്രാപിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചുറ്റുപാടുമുള്ള വീടുകളുടെയോ, ആശുപത്രി കെട്ടിടത്തിന്റെയോ, ഓഫീസിലെയോ മേൽക്കൂരകൾ പച്ചപ്പണിഞ്ഞതാണെങ്കിൽ അത് മാനസിക ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തും.

ചെറു ജീവികൾക്കായുള്ള സങ്കേതം

കൂടുതൽ പച്ചപ്പ് കൂടുതൽ മൃഗങ്ങൾ. ദശാബ്ദങ്ങളായി മനുഷ്യർ മൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പച്ചപ്പണിഞ്ഞ മേൽക്കൂരകളിലൂടെ ആ തെറ്റ് തിരുത്തുവാനുള്ള അവസരമാണ് കൈവരുന്നത്. പക്ഷികൾക്ക് കൂടുകൂട്ടാൻ മരങ്ങൾക്ക് പകരം പച്ചപ്പ് നിറഞ്ഞ മേൽക്കൂരകൾ അവസരം നൽകും. കൂടാതെ ചിത്രശലഭങ്ങൾ, വണ്ടുകൾ, ചെറു പ്രാണികൾ എന്നിവയ്ക്കും ഇത് നല്ലൊരു ആവാസകേന്ദ്രമാകുമെന്നതിൽ സംശയമില്ല.

കൃഷി സ്ഥലം വർദ്ധിപ്പിക്കാം

പച്ച മേൽക്കൂര ഒരു പൂന്തോട്ടമാക്കാമെങ്കിൽ, അവിടെ ഭക്ഷ്യവസ്തുക്കളും വിളയിക്കാനാകുമെന്നതിൽ യാതൊരു സംശയവും ഇല്ല. ആഗോളതലത്തിൽ തന്നെ അംബരചുംബികളായ കെട്ടിടങ്ങളിൽ പച്ചമേൽക്കൂര എന്ന ആശയം നടപ്പാക്കി വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ചെറിയ ചെറിയ കൃഷിയിടങ്ങളിലൂടെ മികച്ച ഭക്ഷ്യവസ്തുക്കൾ കൃഷി ചെയ്യുന്നത്തിനുള്ള സാധ്യത കൂടിയാണ് ലഭിക്കുന്നത്.

ശബ്‍ദമലിനീകരണം കുറയുന്നു

നഗരങ്ങലെ ശബ്ദ മലിനീകരണത്തിന് നല്ലൊരു പ്രതിവിധിയാണ് പച്ചപ്പ് നിറഞ്ഞ മേൽക്കൂരകൾ. ഇവ ശബ്ദ തരംഗങ്ങളെ ആഗിരണം ചെയ്യുകയും, പ്രതിഫലിപ്പിച്ച് വ്യതിചലിപ്പിക്കുന്നതിനാൽ വീട്ടിനകത്തും പുറത്തും ശബ്ദമലിനീകരണം കുറയുന്നു.

green-roof-roof-garden-benefits-blivenews.com

ശുദ്ധമായ വായു ലഭ്യമാക്കാം

ശുദ്ധമായ വായു ലഭിക്കുന്നതിൽ പച്ചപ്പിന്റെ പങ്കിനെക്കുറിച്ച് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. അന്തരീക്ഷത്തിൽ ജീവജാലങ്ങൾക്ക് ഹാനികരമാകുന്ന വിഷവാതകങ്ങളാലുള്ള വായു മലിനീകരണത്തിന് നല്ലൊരു പ്രതിവിധിയാണ് പച്ചപ്പണിഞ്ഞ മേൽക്കൂരകൾ. ഇവ ശുദ്ധമായ ഓക്സിജൻ പ്രധാനം ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. നഗരങ്ങളിൽ ധാരാളം പച്ച മേൽക്കൂരകൾ സ്ഥാപിക്കുന്നതിലൂടെ വായു മലിനീകരണത്തിന് ശാശ്വത പരിഹാരം കണ്ടെത്താം.

മഴയെ കാത്തു സൂക്ഷിക്കാം

മഴവെള്ളം ആഗിരണം ചെയ്യുന്നതിലൂടെ മഴവെള്ളത്തിന്റെ കുത്തൊഴുക്ക് തടഞ്ഞു നിർത്താൻ പച്ച മേൽക്കൂരയിലെ കുഞ്ഞ് ചെടികളും പുല്ലുകളും സഹായിക്കും. അതേ സമയം, ചെടികൾ ജലത്തെ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. അവ വലിച്ചെടുക്കുന്ന ജലം ബാഷ്പീകരണത്തിലൂടെ അന്തരീക്ഷത്തിലേക്ക് തിരിച്ചു വിടുന്നു.

തീവ്രമായ ചൂടിൽ നിന്ന് സംരക്ഷണം

നഗരത്തിലെ പച്ചമേൽക്കൂരകൾ അമിതമായ താപനില കുറയ്ക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ്. സസ്യങ്ങൾ സൂര്യപ്രകാശം ആഗിരണം ചെയ്യുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നത് വഴി കൂടുതൽ ഉന്മേഷദായകവും പ്രസന്നമായ കാലാവസ്ഥയും സൃഷ്ടിക്കുന്നതിന് കാരണമാകുന്നു.

മുടക്കുമുതൽ തിരികെ

വീടിന്റെ മേൽക്കൂരയിൽ പച്ചപ്പ് സ്ഥാപിക്കുന്നതിന് ഒരല്പം മുതൽമുടക്ക് ആവശ്യമായി വരുമെന്നത് സത്യമാണ്. കാരണം പച്ച മേൽക്കൂരകൾ സ്ഥാപിക്കുന്നതിന് മുൻപ് നിലവിലെ മേൽക്കൂരയ്ക്ക് വാട്ടർ പ്രൂഫ് സംവിധാനം നിർമ്മിക്കേണ്ടത് അത്യാവശ്യമാണ്.

എന്നാൽ ഈ മുതൽമുടക്കുകൾ എല്ലാം ഉടമയ്ക്ക് ഇവയിൽ നിന്ന് തന്നെ തിരികെ ലഭിക്കും. പ്രകൃതിദത്തമായ മേൽക്കൂരയായതിനാൽ വീടുകൾക്ക് പ്രത്യേക ആവരണം ലഭിക്കുന്നു. അതുകൊണ്ട് തന്നെ ചൂടും തണുപ്പും ഒരുപോലെ നിയന്ത്രിക്കാൻ സാധിക്കുന്നതിനാൽ വൈദ്യുതി ബില്ലിൽ കുറവുണ്ടാകുന്നു.

അഗ്നിബാധ, മണ്ണൊലിച്ചിൽ എന്നിവ പ്രകൃത്യാ പ്രതിരോധിക്കാനുള്ള ശേഷി ഈ മേൽക്കൂരകൾക്കുണ്ട്. പച്ച മേൽക്കൂരയുടെ ഏറ്റവും കുറഞ്ഞ ജീവിത കാലയളവ് 50 വർഷമാണ്. ഉടമകൾക്ക് തങ്ങളുടെ മുടക്കുമുതലിന്റെ ലാഭം 8 മുതൽ 20 വർഷങ്ങൾക്കിടയിൽ തന്നെ തിരികെ ലഭിക്കും.

സുസ്ഥിരമായ ഒരു ഭാവിയെ കുറിച്ച് ചിന്തിക്കുമ്പോൾ ഏറ്റവും നല്ല ഒരു തിരഞ്ഞെടുക്കലാണ് പ്രകൃതിസൗഹൃദമായ പച്ച മേൽക്കൂരകൾ. പല നൂതനമായ കണ്ടുപിടുത്തങ്ങളും പച്ച മേൽക്കൂരയുടെ വിപണിയിൽ അനുദിനം സംഭവിച്ചു കൊണ്ടിരിക്കുന്നു.

Green Roof , benefits, roof garden, environmental friendliness ,waterproof,stress reduction, urban agriculture, roof top, air quality, minimizing waste, rain buffers, 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Steve Smith , ball tampering, apology, cry,  Australia, emotional, scandal, Ex-Aus skipper,

പന്തിൽ കൃത്രിമം: കുറ്റസമ്മതവും പൊട്ടിക്കരച്ചിലുമായി സ്റ്റീവ് സ്മിത്ത്

Sunburn , natural way, cure,home remedies,health purposes, cool shower, Moisturize , water, kitchen, milk, yogurt, skin, protein,

സൂര്യതാപത്തെ നേരിടാനുള്ള പ്രകൃതിദത്ത വഴികൾ