Green Tribunal- Delhi- diesel vehicles- ban-
in , , ,

പഴയ ഡീസൽ വാഹനം; വിലക്ക് നീക്കില്ല: ഹരിത ട്രിബ്യൂണൽ

ന്യൂഡൽഹി: പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക് (diesel vehicles) ഡൽഹിയിൽ (Delhi) ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കാനാവില്ലെന്ന് ഹരിത ട്രിബ്യൂണൽ (Green Tribunal) വ്യക്തമാക്കി. മറ്റ് ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളേക്കാൾ ഡീസൽ വാഹനങ്ങൾ ഗുരുതരമായ പരിസ്ഥിതി മലിനീകരണമാണ് ഉണ്ടാക്കുന്നതെന്ന് ഹരിത ട്രിബ്യൂണൽ നിരീക്ഷിച്ചു.

ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരാണ് ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്. ഒരു ഡീസൽ വാഹനം ഉണ്ടാക്കുന്ന മലിനീകരണം 24 പെട്രോൾ വാഹനങ്ങളും 40 സി.എൻ.ജി വാഹനങ്ങളും ഉണ്ടാക്കുന്ന മലിനീകരണത്തിന് സമാനമാണെന്ന് ഹരിത ട്രിബ്യൂണൽ അറിയിച്ചു.

ഹരിത ട്രിബ്യൂണൽ അധ്യക്ഷനായ ജസ്റ്റിസ് സ്വന്തർ കുമാർ ഉൾപ്പെട്ട ബെഞ്ചാണ് കേന്ദ്രസർക്കാറിെൻറ അപേക്ഷ തള്ളിയത്. ഡീസൽ വാഹനങ്ങൾ മാത്രമാണ് മലിനീകരണമുണ്ടാക്കുന്നതെന്നത് തെറ്റായ വാദമാണെന്ന് കേന്ദ്ര സർക്കാർ വാദിച്ചു.

ഡീസൽ കാറുകളുടെ നിരോധനമെങ്കിലും പിൻവലിക്കണമെന്നും തന്മൂലം സാധാരണക്കാരായ ഡീസൽ കാർ ഉടമകൾക്ക് അത് ആശ്വാസമാകുമെന്നും കേന്ദ്രം അറിയിച്ചു. ഡീസൽ കാറുകൾ വൻ തോതിൽ മലിനീകരണത്തിന് കാരണമാകുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

എന്നാൽ ഹരിത ട്രിബ്യൂണൽ തങ്ങളുടെ നിലപാടിൽ ഉറച്ചു നിന്നു. 2015 ഏപ്രിലിലാണ് ഹരിത ട്രിബ്യൂണൽ പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക് ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയത്.

വായു മലിനീകരണം കൂടുകയും ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്തതിനെ തുടർന്നാണ് ഹരിത ട്രിബ്യൂണൽ ഈ നടപടി കൈക്കൊണ്ടത്. എന്നാൽ 2017 ജനുവരിയിൽ കേന്ദ്ര സർക്കാർ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Nimisha Fathima, mother, Bindu, Rekha Sharma, visit, National Women’s Commission , acting Chairperson, IS, Islamic State, missing, daughter, Afghanistan, Kerala, Hadiya, investigation, complaint,

അഫ്ഗാനിസ്ഥാനിലെ മകളെ നാട്ടിലെത്തിക്കാൻ അമ്മയുടെ ഹർജി

Rohingya

റോഹിംഗ്യ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയുടെ സഹായം