Group of Technology Companies, G Tech ,new office bearers, Alexander Varghese,Chairman,Dinesh Thampi ,Secretary, Chief Administrative Officer,Country Head of UST Global,
in

കേരളത്തിലെ ടെക്നോളജി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക്കിന് പുതിയ സാരഥികൾ

തിരുവനന്തപുരം: കേരളത്തിലെ ടെക്നോളജി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജീസിന്റെ (G Tech) പുതിയ ചെയർമാനായി യു എസ് ടി ഗ്ലോബൽ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും കൺട്രി ഹെഡുമായ അലക്‌സാണ്ടർ വർഗ്ഗീസിനെ തിരഞ്ഞെടുത്തു.

ടി സി എസ് കേരളയുടെ വൈസ് പ്രസിഡന്റും ഡെലിവറി സെന്റർ ഹെഡുമായ ദിനേശ് തമ്പിയാണ് ജി ടെക്കിന്റെ പുതിയ സെക്രട്ടറി. 2018-2020 കാലയളവിലേക്കാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

പുതിയ ചുമതലയെ കുറിച്ച് സംസാരിച്ച ജി-ടെക്ക് ചെയർമാൻ അലക്‌സാണ്ടർ വർഗ്ഗീസ്, കേരളത്തിൽ ഐ ടി, ഐ ടി ഇ എസ് വ്യവസായ രംഗത്ത് ആവശ്യമായ ശരിയായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഉദ്യമത്തിലാണ് തങ്ങളെന്ന് വ്യക്തമാക്കി.

സ്റ്റാർട്ട് അപ്പ് കമ്പനികൾ, ചെറുകിട-മധ്യ നിര സംരംഭങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഈ ലക്ഷ്യം നടപ്പിലാക്കുവാനായി സർക്കാരുമായും മറ്റ് വ്യവസായ ശൃംഖലകളുമായും ജി ടെക്ക് തുടർന്നും സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ ടെക്നോളജി മേഖലയിൽ ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ ജി-ടെക്ക് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്നും അലക്‌സാണ്ടർ വർഗ്ഗീസ് കൂട്ടിച്ചേർത്തു.

കേരളത്തിലെ ഇൻഫർമേഷൻ ടെക്നോളജി (ഐ ടി), ബിസിനസ് പ്രോസസ്സ് മാനേജ്‌മന്റ് (ബി പി എം) മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ കൂട്ടായ്മയാണ് ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (GTech).

ലോകമെമ്പാടുമുള്ള ടെക്നോളജി കമ്പനികൾക്ക് വിവിധ സംഘടനകളുമായി സഹകരണത്തിലേർപ്പെടുവാനും നയ രൂപീകരണത്തിനും വേദിയൊരുക്കുകയാണ് ജി-ടെക്കിന്റെ ലക്‌ഷ്യം.

സംസ്ഥാനത്തെ മാതൃകാപരമായ ഐ ടി /ബി പി എം കേന്ദ്രമാക്കി പരിപോഷിപ്പിക്കുന്നതിന് സർക്കാരുമായി ചേർന്ന് പ്രവർത്തിച്ചു വരുന്ന ജി-ടെക്ക്, വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ സംരംഭകർക്കും വ്യവസായികൾക്കും, ഐ ടി പ്രൊഫഷണലുകൾക്കും വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന സംഘടനയാണെന്ന് കമ്പനി അധികൃതർ അറിയിച്ചു.

എല്ലാ പൗരന്മാരുടെയും സാമൂഹിക സാമ്പത്തിക വികസനം സാധ്യമാക്കുന്നതിനായി പ്രവർത്തിക്കുന്ന ജി-ടെക്ക്, ഗ്രൂപ് ഓഫ് ടെക്നോപാർക്ക് കമ്പനീസ് എന്ന പേരിൽ 2001-ൽ ആരംഭിച്ച ശേഷം തുടർന്നുള്ള വർഷങ്ങളിൽ കേരളത്തിൽ പ്രവർത്തിക്കുന്ന 200 കമ്പനികളുമായി ദൃഢ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾക്ക്: ceo@gtechinida.org / secretariat@gtechindia.org

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Barrier Free Kerala tourism, inaugurated , Tourism Minister Kadakkampally Surendran , tourism, differently abled, tourists, Barrier Free Kerala, 

ഭിന്നശേഷിക്കാരായ വിനോദ സഞ്ചാരികള്‍ക്കായി കേരളാ ടൂറിസം വകുപ്പിന്റെ ബാരിയര്‍ ഫ്രീ കേരള

ESAF, small finance bank, Prof. Muhammad Yunus

ഇസാഫിന്‍റെ മാതൃക പ്രശംസനീയമെന്ന് നൊബേൽ സമ്മാന ജേതാവായ പ്രൊഫ. മുഹമ്മദ് യൂനുസ്