in ,

ജിഎസ്ടി: ഉയര്‍ന്ന സ്ലാബ് മാറി; 177 ഉത്പന്നങ്ങളുടെ വില കുറയും

ഗുവാഹട്ടി: ചരക്ക് സേവന നികുതിയിലെ (GST) ഉയര്‍ന്ന സ്ലാബായ ( highest slab ) 28 ശതമാനം നികുതി (tax) 50 ഉത്പന്നങ്ങള്‍ക്കു മാത്രമായി ചുരുക്കി. ചോക്കലേറ്റ്, പോഷക പാനീയങ്ങള്‍, ചൂയിംഗം, ഷാംപൂ, ഡിയോഡ്രന്റ്, ഷൂ പോളിഷ്, സോപ്പുപൊടി, മാര്‍ബിള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുടെ നികുതി കുറയും. പുതിയ തീരുമാനത്തിലൂടെ 177 ഉത്പന്നങ്ങളുടെ വില കുറയും.

ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ പങ്കെടുത്ത ശേഷം ബീഹാര്‍ ധനകാര്യമന്ത്രി സുശില്‍ മോദി ഇക്കാര്യം വെളിപ്പെടുത്തി. നിലവിൽ 227 ഉത്പന്നങ്ങളാണ് 28 ശതമാനം നികുതി സ്ലാബില്‍ ഉൾപ്പെട്ടിരുന്നത്.

ഉയര്‍ന്ന നികുതി 62 ഉത്പന്നങ്ങള്‍ക്കു മാത്രമായി ചുരുക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നതായും എന്നാല്‍ ജിഎസ്ടി കൗണ്‍സില്‍ ഉത്പന്ന പട്ടിക വീണ്ടും ചുരുക്കി 50-ൽ എത്തിച്ചതായും മന്ത്രി വ്യക്തമാക്കി.

ചൂയിംഗം, ചോക്കലേറ്റ്, സൗന്ദര്യവർദ്ധക വസ്തുക്കള്‍, ഷേവിങ് ക്രീം, ഷേവിങിനുശേഷം ഉപയോഗിക്കുന്ന ലേപനങ്ങള്‍, ഡിയോഡ്രന്റ്, സോപ്പുപൊടി, ഗ്രാനൈറ്റ്, മാര്‍ബിള്‍ തുടങ്ങിയവയുടെ നികുതി 18 ശതമാനമാക്കി കുറയ്ക്കും.

എന്നാൽ പെയിന്റ്, സിമന്റ് തുടങ്ങിയവയ്ക്ക് പുറമെ വാഷിങ് മെഷീന്‍, എയര്‍ കണ്ടീഷണര്‍ തുടങ്ങിയ ലക്ഷ്വറി ഉത്പന്നങ്ങളും 28 ശതമാനം നികുതിയില്‍ തന്നെ തുടരും. ഇതിലൂടെ സർക്കാരിന് 20,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

Leave a Reply

Your email address will not be published. Required fields are marked *

എ കെ ശശീന്ദ്രനെതിരെയുള്ള കേസ് പിൻവലിക്കാൻ ഹർജി

cholera, diagnosis, prevention, DMO, treatment, rehydration, fluids, disease, death, oral rehydration salts, ORS, ORS solution,

കോളറ പ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം: ഡിഎംഒ