മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജിടെക്ക് മെമ്പര്‍ കോഗ്നിസെന്റ് 3 കോടി രൂപ നല്‍കി

തിരുവനന്തപുരം: പ്രളയാനന്തരം കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി രൂപീകരിച്ച സംസ്ഥാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജിടെക്ക് (ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ്) മെമ്പര്‍ കോഗ്നിസെന്റ് മൂന്ന് കോടി രൂപ സംഭാവന ചെയ്തു.

ജിടെക്കിന് വേണ്ടി കോഗ്നിസന്റ് ലീഡര്‍ഷിപ്പ് ടീം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റാംകുമാര്‍ രാമമൂര്‍ത്തിയും ജിടെക് വൈസ് ചെയര്‍മാന്‍ ജോസഫ് കോരയും ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് തുക അടങ്ങിയ ചെക്ക് കൈമാറി. ഇത് വരെ സംസ്ഥാന പുനര്‍ നിര്‍മ്മാണത്തിന് വേണ്ട്ി ജിടെക് മെമ്പര്‍ കമ്പനീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഇതിനകം പത്ത് കോടിയിലധികം രൂപ സംഭാവന നല്‍കി കഴിഞ്ഞു.

ഇത് കൂടാതെ സംസ്ഥാന പുനര്‍നിര്‍മ്മാണത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒരു കോടി രൂപയും കോഗ്നിസന്റ് നല്‍കുമെന്ന് റാംകുമാര്‍ രാമമൂര്‍ത്തി അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പാലിയേറ്റീവ് കെയറില്‍ നൂതനാശയങ്ങള്‍ തേടി കെഎസ്യുഎം

കാർഷിക സംസ്‌കൃതിയുടെ മടങ്ങിവരവിനു തുടക്കമായി കളമച്ചൽ പാടത്ത് കൊയ്ത്തുത്സവം