ദന്തരോഗങ്ങൾ അൽഷിമേഴ്‌സിന് കാരണമാകാമെന്ന് പഠനം 

വായ, മോണ, ദന്ത രോഗങ്ങൾക്ക് പ്രധാന കാരണമായ പി ജിഞ്ചിവാലിസ്‌ ബാക്റ്റീരിയ തലച്ചോറിലേക്ക് പ്രവേശിക്കുന്നതോടെ അൽഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങളെല്ലാം കാണിച്ചുതുടങ്ങും.

സാൻഫ്രാൻസിസ്‌കോ: മോണയെ (പെരിയോഡന്റൽ എന്ന് ശാസ്ത്രീയ നാമം) ബാധിക്കുന്ന അസുഖങ്ങൾ അൽഷിമേഴ്‌സിന് കാരണമാകാം എന്ന് സാൻഫ്രാൻസിസ്‌കോയിലെ ലങ്കാഷെയർ യൂണിവേഴ്‌സിറ്റിയിൽ നടന്ന പഠനം. പത്തു കൊല്ലത്തിലേറെ പഴക്കമുള്ള അസുഖക്കാരിൽ അൽഷിമേഴ്‌സ് വരാനുള്ള സാധ്യത ഇരട്ടിയാണെന്നും കണ്ടെത്തി. പോർഫിറോമോണസ് ജിഞ്ചിവാലിസ്  അഥവാ പി  ജിഞ്ചിവാലിസ്‌ എന്ന ബാക്റ്റീരിയയെ അൽഷിമേഴ്‌സ് രോഗികളുടെ തലച്ചോറിൽ കണ്ടെത്തിയതായി സയൻസ് അഡ്വാൻസ് എന്ന അമേരിക്കൻ മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. വായിൽനിന്നും തലച്ചോറിലേക്ക് പ്രവേശിക്കുന്ന പി ജിഞ്ചിവാലിസ്‌ ബാക്റ്റീരിയ നാഡീവ്യവസ്ഥയെ ബാധിക്കുന്നതായി എലികളിൽ നടത്തിയ പരീക്ഷണങ്ങൾ സ്ഥിരീകരിച്ചു.

സാൻഫ്രാൻസിസ്കോ ആസ്ഥാനമായ അമേരിക്കൻ മരുന്ന് കമ്പനി കോർട്ടി സൈം ആണ് അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലേക്ക് പുതുവെളിച്ചം വീശുന്ന കണ്ടെത്തൽ നടത്തിയത്. ലങ്കാഷെയർ യൂണിവേഴ്സിറ്റിയിലാണ് പഠനം നടന്നത്. അൽഷിമേഴ്‌സ് പോലുള്ള അസുഖങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് കോർട്ടിസൈം ഈ വർഷം ഒടുവിൽ മനുഷ്യരിലേക്കും ഗവേഷണം വികസിപ്പിക്കും.

പല്ലിനുമുകളിൽ കട്ടിയുള്ള ഒരു ആവരണം പോലെ രൂപപ്പെടുന്ന ‘ പ്ലാക് ‘ ബാക്റ്റീരിയ അടിഞ്ഞുകൂടാൻ കാരണമാകും. ഇതാണ് ഒന്നാം ഘട്ടം. മതിയായ ചികിത്സ നൽകാതെവന്നാൽ അടുത്തഘട്ടത്തിൽ പല്ലിനും മോണക്കും ഇടയിൽ ഇത് കണ്ടുതുടങ്ങും. അതോടെ മോണ പഴുക്കാൻ ( പെരിയോ ഡോൻറ്റൈറ്റിസ് ) തുടങ്ങും. ആദ്യഘട്ടത്തിൽ തന്നെ ഒരു  ഡോക്ടറെ സമീപിക്കാത്തപക്ഷം പിന്നീടുള്ള  ചികിത്സ  ശ്രമകരമാകും. രണ്ടാം ഘട്ടത്തിൽ സമ്പൂർണ രോഗനിവാരണം അസാധ്യമാണ്.

വായയുടെ ശുചിത്വം, ദന്തസംരക്ഷണം എന്നിവയിൽ വേണ്ടത്ര ശ്രദ്ധയില്ലാത്തവരിലാണ് മോണ  രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത്. പുകവലി, ചിലയിനം  മരുന്നുകൾ,  ഭക്ഷണ പദാർത്ഥങ്ങൾ, ആർത്തവ ഗർഭധാരണ  അവസ്ഥകൾ എന്നിവയും  ഏറിയോ കുറഞ്ഞോ അളവിൽ ദന്തരോഗങ്ങൾക്കു കാരണമാകുന്നുണ്ട്. പി ജിഞ്ചിവാലിസ് ബാക്റ്റീരിയ മാത്രമല്ല മോണരോഗങ്ങൾക്ക് കാരണമാകുന്നത്. ട്രെപനോമ ഡെന്റികോള, ടാനെരല്ല പോർസിത്തിയ എന്നീ വിഭാഗങ്ങളിൽ പെട്ട ബാക്റ്റീരിയകളും ഇത്തരം അസുഖങ്ങൾ വരുത്തിവെക്കുന്നുണ്ട്.

ലങ്കാ ഷെയർ യൂണിവേഴ്സിറ്റിയിൽ നടന്ന പഠനങ്ങളാണ് അൽഷിമേഴ്‌സ് രോഗവും പി ജിഞ്ചിവാലിസ് ബാക്റ്റീരിയയും  തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ചത്. തുടർന്ന് എലികളിൽ നടത്തിയ പരീക്ഷണങ്ങൾ വായിൽനിന്ന് ഇവ തലച്ചോറിലേക്ക് പ്രവേശിക്കാനുള്ള സാധ്യതകളും തുറന്നുകാട്ടി. തലച്ചോറിലെത്തിയാൽ ജിഞ്ചിവാലിസ് ബാക്റ്റീരിയകളുടെ  പ്രവർത്തനം  അൽഷിമേഴ്‌സ് രോഗികളുടേതിന് സമാനമാണെന്ന് കണ്ടെത്തി. മറ്റു നിരവധി ശാരീരികാവസ്ഥകളും അൽഷിമേഴ്‌സിനു കാരണമാകുന്നുണ്ട്. ഹെർപ്പിസ് ടൈപ്പ് 1 വൈറസ് ആക്രമണമാണ് അതിലൊന്ന്. ഡൗൺസ്  സിൻഡ്രോം രോഗികളിലും രോഗ  സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തലയ്ക്ക് കനത്ത ആഘാതമോ അപായകരമായ മുറിവോ ഇതിലേക്ക് നയിക്കാം.

കടപ്പാട്: ദി വയർ

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഇനി പരിസ്ഥിതി സൗഹൃദ പോലീസ് സ്റ്റേഷനുകൾ

മുഖ്യമന്ത്രിക്കും കോടിയേരിക്കും സംഘപരിവാര്‍ മനസ്: മുല്ലപ്പള്ളി