Guruvayoor Temple,entry,Zamorin ,
in ,

വിശ്വാസികളായ അഹിന്ദുക്കളെ പ്രവേശിപ്പിക്കാം: സാമൂതിരി

കോഴിക്കോട്: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ (Guruvayoor Temple) വിശ്വാസികളായ അഹിന്ദുക്കളെ (non-Hindu devotees) പ്രവേശിപ്പിക്കുന്നതിനെ പിന്തുണച്ച്‌ കോഴിക്കോട് (Calicut) സാമൂതിരി (Zamorin) രംഗത്തെത്തി. വിശ്വാസപൂര്‍വ്വം ക്ഷേത്രത്തിലേയ്ക്ക് വരുന്നവര്‍ക്ക് പ്രവേശനം നല്‍കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

യേശുദാസ് എല്ലാ അര്‍ത്ഥത്തിലും ഹിന്ദുധര്‍മ്മം പുലര്‍ത്തുന്നയാളാണെന്നും അതിനാല്‍ യേശുദാസിനെ പ്രവേശിപ്പിക്കണമെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്നും സാമൂതിരി വ്യക്തമാക്കി. ക്ഷേത്രങ്ങള്‍ വിശ്വാസത്തിന്റെയും ആചാരങ്ങളുടേയും കേന്ദ്രങ്ങളാണെന്നും അല്ലാതെ വിനോദസഞ്ചാര കേന്ദ്രങ്ങളല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അഹിന്ദു എന്നതുകൊണ്ടു മാത്രം വിശ്വാസിയെ മാറ്റി നിര്‍ത്തേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ എല്ലാ അഹിന്ദുക്കളേയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനെ യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന് എഴുതി നല്‍കുന്നവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാവുന്നതാണെന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റി കൂടിയായ കോഴിക്കോട് സാമൂതിരി അഭിപ്രായപ്പെട്ടു.

ഗുരുവായൂരിലെ വിശ്വാസികളായ അഹിന്ദുക്കളുടെ പ്രവേശനം സ്വാഗതാർമായ ചിന്തയാണെന്നും എന്നാൽ ആരുടെയും മതവികാരം ചോദ്യം ചെയ്യപ്പെടരുതെന്നും നടനും എംപിയുമായ സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

കാലത്തിന് അനുസരിച്ച് മാറ്റമുണ്ടാവണമെന്നും അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ തന്ത്രികുടുംബം സഹകരിക്കുമെന്ന് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്ത് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ചര്‍ച്ച നടത്താന്‍ ഒരുങ്ങുന്നതിനിടെ ഭിന്നാഭിപ്രായവുമായി തന്ത്രി കുടുംബാംഗങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു.

അഹിന്ദുക്കളായ വിശ്വാസികള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം നല്‍കുന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ പ്രസ്താവനയ്‌ക്കെതിരെ
തന്ത്രി കുടുംബത്തിലെ നാല് പേരാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്.

ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നിലപാട് വ്യക്തിപരമാണെന്നും അഹിന്ദുക്കളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചാല്‍ അത് ഗുരുവായൂരപ്പന്റെ വിശ്വാസികളില്‍ വലിയ തോതില്‍ മുറിവേല്‍പ്പിക്കുമെന്നും ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് അടക്കമുള്ള നാല് പേര്‍ പ്രസ്താവിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Car ride controversy, karat Faisal, Kodiyeri, enquiry,

വിവാദ കാർ യാത്ര പാര്‍ട്ടി അന്വേഷിക്കും: കോടിയേരി

Sunanda, Subramanian Swamy, plea, Delhi HC,

സുനന്ദയുടെ മരണം: സ്വാമിയുടെ ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി