Gyana Yogi TV channel, New York, USA
in

ജ്ഞാനയോഗി ടിവി അമേരിക്കയിൽ; നവംബര്‍ 25-ന് തുടക്കം

ന്യൂയോര്‍ക്ക്: മലയാളത്തിലെ ആദ്യത്തെ ഹൈന്ദവ ആത്മീയ സാംസ്‌കാരിക ചാനലായ ജ്ഞാന യോഗി ടിവിയുടെ (Gyana Yogi TV channel) അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നവംബര്‍ 25- ന് തുടക്കമാകും. ന്യൂയോര്‍ക്കിലെ വിഷന്‍ ഔട്ട്‌ റീച്ച് ഇന്റര്‍നാഷണല്‍ ഹാളില്‍ 25-ാം തീയതി നടക്കുന്ന ചടങ്ങില്‍ പ്രമുഖ വേദപണ്ഡിതനും താന്ത്രികാചാര്യനുമായ സൂര്യകാലടിമന സുബ്രഹ്മണ്യ ഭട്ടതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തും.

ജ്ഞാന യോഗി ചാനല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മില്‍ട്ടണ്‍ ഫ്രാന്‍സിസ്, യോഗി നെറ്റ്‌വര്‍ക്ക്‌ ലിമിറ്റഡ് ഡയറക്ടര്‍ ഇ. ലോകേശ്വര, പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ ആചാര്യ സേതുമാധവജി എന്നിവർക്ക് പുറമെ ഹെരിറ്റേജ് ഓഫ് ഇന്‍ഡ്യ ഫൗണ്ടേഷന്‍ പ്രസിഡന്റ്‌ സുധാകര്‍ത്താ, കേരളാറ്റുഡേ എഡിറ്റര്‍ ലാലുജോസഫ്, സംബോധ് ഫൗണ്ടേഷന്‍, ശിവഗിരിമഠം, ഇസ്‌കോണ്‍ എന്നിവയുടെ പ്രതിനിധികള്‍, ഹൈന്ദവആത്മീയ നേതാക്കള്‍, അമേരിക്കന്‍ മലയാളികള്‍, വ്യവസായികള്‍ മുതലായവരും പരിപാടിയില്‍ പങ്കെടുക്കും.

ന്യൂയോര്‍ക്കിനു പുറമെ ന്യൂജഴ്‌സി, വാഷിങ്ടണ്‍ ഡി.സി., ഫിലാഡല്‍ഫിയ, കാലിഫോര്‍ണ്ണിയഎന്നീ നഗരങ്ങളില്‍ യോഗിടിവി പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ പ്രമുഖ ബ്രോഡ്കാസ്റ്റിങ് കമ്പനിയായ ജ്ഞാനയോഗി നെറ്റ്‌വര്‍ക്സാണ് ജ്ഞാനയോഗി ടിവിയുടെ ഉടമസ്ഥര്‍. തെലുങ്കില്‍ ഇപ്പോള്‍ തന്നെ ചാനല്‍ സംപ്രേഷണം ചെയ്തുവരുന്നുണ്ട്.

‘സ്റ്റുഡിയോ വണ്‍’ എന്ന തെലുങ്കു ന്യൂസ് ചാനലും യോഗി നെറ്റ്‌വര്‍ക്ക്‌സിന്റെ ഉടമസ്ഥതയില്‍ നടന്നു വരുന്നു. ജ്ഞാനയോഗി ചാനലിന്റെ ആസ്ഥാനം തൃശൂരാണ് സ്ഥിതിചെയ്യുന്നത്. ആധുനിക സജ്ജീകരണങ്ങളോടു കൂടിയ സ്റ്റുഡിയോ കോംപ്ലക്‌സ് തൃശൂരിലെ പൂങ്കുന്നത്ത് സജ്ജീകരിച്ചിട്ടുണ്ട്.

പ്രമുഖ കേബിള്‍ ടിവി നെറ്റ്‌വര്‍ക്കുകളിലും യുപ് ടിവി പോലെയുള്ള ഐ പി ടിവിസംവിധാനങ്ങളിലും വിവിധ ഡി.റ്റി.എച്ചുകളിലും ആന്‍ഡ്രോയിഡ്, ആപ്പിള്‍, ഐഒഎസ്‌ സംവിധാനങ്ങളിലൂടെ യോഗി ടിവി തത്സമയം കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

വിദേശയാത്ര: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ദിലീപ് ഹൈക്കോടതിയില്‍

monster, monsters ,under bed, adults, dark, fear,

ഭയത്തിന്റെ കാര്യത്തിൽ മുതിർന്നവരും മുന്നിൽ തന്നെ