എച്ച്1എൻ1 ജാഗ്രതാ നിർദേശം

തിരുവനന്തപുരം: എച്ച്1 എൻ1 രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രീത പി.പി. അറിയിച്ചു.

പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, വിറയൽ, ശ്വാസംമുട്ടൽ തുടങ്ങിയവ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

പ്രമേഹം, ഹൃദ്രോഗം, കാൻസർ, വൃക്ക-കരൾ രോഗങ്ങൾ തുടങ്ങിയവ ഉള്ളവരിലും ഗർഭിണികളിലും ചെറിയ കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം.  സൗജന്യചികിത്സ എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാണ്.

വായുവിൽ കൂടി പകരുന്നതിനാൽ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടണം.  മുഖവും കൈകളും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക.  രോഗലക്ഷണങ്ങൾ കണ്ടാൽ പൂർണ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കുകയും ചെയ്യണം.

മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കി രോഗലക്ഷണങ്ങൾ ഉള്ളവർ കിയുന്നതും വീടുകളിൽ വിശ്രമിക്കണം.  രോഗലക്ഷണമുള്ള കുട്ടികളെ സ്‌കൂളുകളിലേയ്ക്ക് അയയ്ക്കരുത്.  രോഗതീവ്രത കൂടയയാൽ ഉടൻ തന്നെ ഡോക്ടറെ കാണണമെന്നും ഡി.എം.ഒ. പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കുഷ്ടരോഗ ചികിത്സ: അശ്വമേധം പദ്ധതി ഡിസംബർ 5 മുതൽ

കുടുംബശ്രീ സ്‌കൂൾ രണ്ടാം ഘട്ടത്തിന് ശനിയാഴ്ച തുടക്കം