എച്ച് 1 എൻ 1 പനി: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളിൽ എച്ച്1 എൻ1 പനിബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത അറിയിച്ചു.

പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയൽ, ക്ഷീണം, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് എച്ച്1 എൻ1 പനിയുടെ ലക്ഷണങ്ങൾ.  ജലദോഷ പനിയോട് സാമ്യമുള്ള എച്ച്1 എൻ1 പനിക്ക് കൃത്യസമയത്തു തന്നെ ഡോക്ടറുടെ സേവനം തേടുകയും ശരിയായ ചികിത്സ ഉറപ്പുവരുത്തുകയും വേണം.  വായു വഴി പകരുന്ന രോഗം ആയതിനാൽ കൂടുതൽ ശ്രദ്ധയും ആവശ്യമാണ്.

പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരും ഗർഭിണികളും രോഗപ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സമകാലീന കലയെ സാധാരണക്കാരിൽ എത്തിക്കണം: ടോഗുവോ

ഹിസ്റ്റീരിയ ബാധിച്ച ആള്‍ക്കൂട്ടത്തിന്റെ അഭിപ്രായമോ നിയമമാക്കേണ്ടത്?