in ,

ഹാദിയ നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹാദിയ (Hadiya) നവംബര്‍ 27-ന് മൂന്ന് മണിക്ക് മുന്‍പ് നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി (SC) ഉത്തരവിട്ടു. കോടതി ഉത്തരവിട്ട പ്രകാരം മകളെ സുപ്രീംകോടതിയില്‍ ഹാജരാക്കുമെന്ന് ഹാദിയയുടെ പിതാവ് അശോകൻ അറിയിച്ചു.

തുറന്ന കോടതിയിലായിരിക്കും വാദം കേള്‍ക്കുക. അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഹാദിയക്കുള്ള സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ തുടരണമെന്നും സമൂഹത്തിന്റെ വികാരമനുസരിച്ച്‌ കോടതിക്ക് തീരുമാനമെടുക്കാനാവില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി.

ഹാദിയ കേസില്‍ മന:ശാസ്ത്രപരമായ തട്ടിക്കൊണ്ടു പോകലാണ് (സൈക്കോളജിക്കല്‍ കിഡ്നാപ്പിങ്) നടന്നതെന്ന് എന്‍ഐഎ സുപ്രീംകോടതിയെ അറിയിച്ചു.

കുറ്റവാളിയെ വിവാഹം കഴിച്ചാല്‍ പോലും നിയമപരമായി തടയാന്‍ കോടതിക്കാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷം പിതാവിന്റെയും എന്‍ഐഎയുടെയും ഭാഗം കേള്‍ക്കുമെന്നും ഇതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഹാദിയ തടവിലാണെന്ന വാര്‍ത്ത തെറ്റാണെന്നും മകള്‍ ഏത് മതത്തില്‍ ജീവിച്ചാലും തനിക്ക് ഒരു പ്രശ്നവുമില്ലെന്നും ഹാദിയയുടെ പിതാവ് അശോകന്‍ പ്രതികരിച്ചു. ക്രമിനലിനെ പ്രണയിക്കരുതെന്ന് നിയമമുണ്ടോയെന്ന് കേസ് പരിഗണിക്കവേ സുപ്രീം കോടതി ആരാഞ്ഞു.

ക്രിമിനലാണെങ്കിലും വിവാഹമാകാമെന്നും ക്രിമിനലിനെ വിവാഹം കഴിക്കരുതെന്ന് ഏത് നിയമത്തിലാണ് ഉള്ളതെന്നും സുപ്രീം കോടതി ചോദിച്ചു. പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയുടെ അഭിപ്രായത്തിന് പ്രാധാന്യം നല്‍കണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന ഹാദിയയുടെ വീഡിയോ പുറത്തുവന്ന പശ്ചാത്തലത്തില്‍ കോടതിയില്‍ ഹാജരാക്കി ഹാദിയയ്ക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് ആവശ്യപ്പെടുന്ന അപേക്ഷയും ഷെഫിന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഷെഫിന്‍ ജഹാനെതിരായ എന്‍.ഐ.എ അന്വേഷണ റിപ്പോര്‍ട്ട് കോടതി പരിശോധിച്ച് വരികയാണ്.

ഷെഫിന്‍ ജഹാന് ഭീകരബന്ധം ആരോപിച്ച് ഹാദിയയുടെ പിതാവ് നല്‍കിയ ഹരജിയും പരിഗണനയ്‌ക്കെടുത്തേക്കുമെന്നാണ് സൂചന. ഷെഹിന് ഭീകരബന്ധമുണ്ടെന്നും ഹാദിയയുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പണപ്പിരിവ് നടത്തുകയായിരുന്നെന്നും അച്ഛന്‍ ആരോപിച്ചിരുന്നു.

ഹേബിയസ് കോര്‍പ്പസ് ഹർജിയില്‍ വിവാഹം റദ്ദ് ചെയ്യാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിശോധിക്കുക. ഹൈക്കോടതി നടപടി തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

എന്‍.ഐ.എയുടെ അഭിഭാഷകനും ഷെഫിന്റെ അഭിഭാഷകനും തമ്മില്‍ നേരത്തെ തര്‍ക്കം നടന്ന സാഹചര്യത്തില്‍ കോടതിയില്‍ വൈകാരികമായി വാദിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

kollam, Chavara, KMML, bridge, collpse

ചവറ കെഎംഎംഎല്ലില്‍ പാലം തകര്‍ന്നു; ഒരു മരണം

CPM, training centre, Chief minister,

കേരളത്തിൽ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങളുണ്ട്: മുഖ്യമന്ത്രി