Hadiya, love Jihad, Rekha Sharma, visited, MC Josephine, National women commission, Nimisha, Fathima, Trivandrum, family, report, security, no threat, health condition, satisfactory,
in ,

ഹാദിയ കേസിൽ എന്‍‌ഐ‌എ അന്വേഷിക്കേണ്ട കുറ്റങ്ങളില്ല: കേരളം

ന്യൂഡല്‍ഹി: ഹാദിയ കേസിൽ (Hadiya case) എന്‍‌ഐ‌എ (NIA) അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് കേരള സര്‍ക്കാര്‍ (Kerala Govt) സുപ്രീംകോടതിയെ അറിയിച്ചു. കേസിന്റെ വിശദാംശങ്ങളെല്ലാം കേരള പോലീസ് വിശദമായി അന്വേഷിച്ചിരുന്നു എന്നും ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

ഈ കേസില്‍ ക്രൈംബ്രാഞ്ച് നടത്തിയത് വസ്തുനിഷ്ഠമായ അന്വേഷണമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്‍ഐഎ അന്വേഷണ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേരള സർക്കാർ നിലപാട് വ്യക്തമാക്കിയത്.

ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസിൽ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടായിരുന്നെങ്കില്‍ കേന്ദ്രത്തെ അറിയിക്കുമായിരുന്നു എന്നും സര്‍ക്കാരിന്റെ പരിശോധനയില്‍ എന്‍ഐഎയുടെ ആവശ്യം ബോധ്യപ്പെട്ടിട്ടില്ലെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച വിശദമായ സത്യവാങ്മൂലത്തിൽ കേരള സര്‍ക്കാര്‍ വ്യക്തമാക്കി.

കോടതി ഉത്തരവുള്ളതിനാല്‍ എന്‍ഐഎ അന്വേഷണത്തെ എതിര്‍ത്തിട്ടില്ലെന്നും കേരളം അറിയിച്ചു. ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണത്തെ അനുകൂലിക്കുന്നുവെന്നോ ഇല്ലെന്നോ കേരള സർക്കാർ ഇതുവരെ കൃത്യമായി പറഞ്ഞിട്ടില്ല.

അതേസമയം, ഹാദിയയ്ക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഷെഫീന്‍ ജഹാനോ, മറ്റ് സംഘടനകളോ ഭീഷണിപ്പെടുത്തുന്നത് തടയണമെന്നും, എന്‍ഐഎ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും അശോകന്‍ ആവശ്യപ്പെട്ടു.

വൈക്കം സ്വദേശി അഖില മതം മാറി ഹാദിയ  എന്ന പേര് സ്വീകരിച്ചിരുന്നു. ആഗസ്റ്റ് 16-നാണ് ഹാദിയ കേസില്‍ സുപ്രീംകോടതി എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചത്. 19-ന് എന്‍ഐഎ അന്വേഷണം ആരംഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചത്. കേസില്‍ ഗൂഢമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

AR Rahman

നോട്ട് നിരോധനത്തിന്റെ വാർഷികത്തിൽ എ ആർ റഹ്മാന്റെ ഗാനം

Iranian chess player,Hijab,US team

ഹിജാബ് ധരിക്കാത്ത ഡോര്‍സ ഇനി അമേരിക്കയെ പ്രതിനിധീകരിക്കും