in ,

ഹാദിയയുടെ വിവാഹം റദ്ദാക്കിയത് പരിശോധിക്കും: സുപ്രീംകോടതി

ന്യൂഡല്‍ഹി: മതം മാറ്റത്തെ തുടർന്ന് വിവാദത്തിലായ അഖില എന്ന ഹാദിയയ്ക്ക് (Hadiya) സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി (Supreme court) വ്യക്തമാക്കി. വൈക്കം സ്വദേശിനി ഹാദിയയുടെ വിവാഹം റദ്ദാക്കിയത് പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപ്ക മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

ഹാദിയയുടെ അച്ഛന് മാത്രമായി മകളുടെ സംരക്ഷണം അവകാശപ്പെടാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഹാദിയയുടെ മുന്‍ ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ തനിക്കെതിരെയുള്ള എന്‍ഐഎ അന്വേഷണം മതിയാക്കണമെന്നും ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.

ഹാദിയയുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷം സംരക്ഷനെ ആവശ്യമെങ്കില്‍ നിയമിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. 24 വയസ്സായ യുവതിക്ക് തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഹാദിയയുടെ പിതാവ് അശോകന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മാധവി ദിവാനാണ് ഹാജരാകുന്നത്.

കേസില്‍ ഇന്ന് വാദം നടന്നില്ല. കേസ് മാറ്റിവെക്കണമെന്ന അഭിഭാഷകരുടെ ആവശ്യം കോടതി അംഗീകരിച്ചു. തിങ്കളാഴ്ച്ച കേസ് വീണ്ടും  പരിഗണിക്കും. ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്നും കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ എന്നും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അറിയിച്ചു.

കേസില്‍ കക്ഷി ചേരാന്‍ സംസ്ഥാന വനിതാ കമ്മീഷനെ സുപ്രീം കോടതി അനുവദിച്ചു. കൂടാതെ ഷെഫീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ എന്‍ഐഎയ്ക്കും കേരള സർക്കാരിനും കോടതി അനുവാദം നല്‍കി.

ഇസ്ലാം മതം സ്വീകരിച്ച അഖില എന്ന ഹാദിയയുടെ വിവാഹം മേയ് 24-നാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. തന്റെ മകളെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്നാരോപിച്ച് യുവതിയുടെ പിതാവ് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി.

അതേസമയം, വിവാദമായ ലവ് ജിഹാദ് കേസിൽ കക്ഷി ചേരുമെന്ന് തിരുവനന്തപുരത്ത് നിന്ന് കാണാതായ ഫാത്തിമയെന്ന നിമിഷയുടെ മാതാവ് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

ഹാദിയയെന്ന അഖിലയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട എന്‍.ഐ.എയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയായതായും, ഹാദിയയ്ക്ക് സമാനമായ 36 കേസുകള്‍ക്കൂടി എന്‍.ഐ.എ കണ്ടെത്തിയതായും സൂചനയുണ്ട്. സത്യസരണിക്കും പോപ്പുലര്‍ ഫ്രണ്ടിനും എതിരായ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Prakash Raj, PM Modi ,Bigger Actor,Return,National Awards,

ഗൗരിവധം: പുരസ്‌കാരങ്ങൾ മോഡിക്ക് നൽകുമെന്ന് പ്രകാശ് രാജ്

Marine pollution,Kerala Sasthra Sahithya Parishad,

സമുദ്ര മലിനീകരണത്തിനെതിരെ ജനകീയ ക്യാമ്പയിൻ