Hadiya, love Jihad, Rekha Sharma, visited, MC Josephine, National women commission, Nimisha, Fathima, Trivandrum, family, report, security, no threat, health condition, satisfactory,
in , ,

ഹാദിയ വിഷയത്തിൽ മനുഷ്യാവകാശ ലംഘനമില്ല: രേഖ ശര്‍മ്മ

കോട്ടയം: ഹാദിയ വിഷയത്തിൽ (Hadiya) മനുഷ്യാവകാശ ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്നും ലൗ ജിഹാദല്ല (Love jihad) നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടന്നതെന്നും ദേശീയ വനിതാ കമ്മീഷന്‍ (National women commission) ആക്ടിങ് അധ്യക്ഷ (acting chairperson) രേഖ ശര്‍മ്മ (Rekha Sharma) വ്യക്തമാക്കി.

ഹാദിയയ്ക്ക് വീട്ടുകാരില്‍ നിന്ന് പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ഒരു വിധത്തിലുള്ള ഉപദ്രവങ്ങളും ഹാദിയയ്ക്ക് ഏല്‍ക്കേണ്ടി വന്നിട്ടില്ലെന്നും വൈക്കത്തെത്തി ഹാദിയയെ സന്ദര്‍ശിച്ച ശേഷം രേഖ ശര്‍മ്മ അറിയിച്ചു.

സന്ദർശന വേളയിൽ മൊബൈലിൽ പകർത്തിയ ഹാദിയയുടെ ചിത്രവും രേഖ ശർമ മാധ്യമങ്ങളെ കാണിച്ചു. ഹാദിയ ആരോഗ്യവതിയാണെന്നും അവരെ ശ്രദ്ധിക്കുന്നതിന് സ്ത്രീകള്‍ അവര്‍ക്കൊപ്പമുണ്ടെന്നും രേഖ ശര്‍മ്മ വെളിപ്പെടുത്തി.

ഹാദിയയുടെ നിലപാടു സംബന്ധിച്ച യാതൊന്നും ചർച്ചയായില്ലെന്നും നവംബർ 27-ന് കോടതിയിൽ ഹാജരാകുമ്പോൾ ഹാദിയ സ്വന്തം നിലപാടു വ്യക്തമാക്കുമെന്നും രേഖ ശർമ വ്യക്തമാക്കി. ഹാദിയയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും അവര്‍ അറിയിച്ചു.

ഐഎസില്‍ ചേരുന്നതിനായി സിറിയയിലേയ്ക്ക് പോയതായി കരുതുന്ന തിരുവനന്തപുരത്തെ നിമിഷ ഫാത്തിമയുടെ ബന്ധുക്കളെയും രേഖ ശര്‍മ സന്ദര്‍ശിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റയുമായി ദേശീയ വനിത കമ്മീഷൻ ചർച്ച നടത്തും.

അടുത്ത ദിവസങ്ങളില്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും രേഖ ശര്‍മ്മയുടെ നേതൃത്വത്തിൽ ദേശീയ വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കും. പരാതിയുള്ള ആർക്കും തന്നെ നേരിൽ കാണാമെന്ന് രേഖ ശർമ അറിയിച്ചു.

ഹാദിയയെ സന്ദര്‍ശിക്കാനുള്ള തീരുമാനം കമ്മീഷന്‍ സ്വയം എടുത്തതാണെന്ന് രേഖ ശര്‍മ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. മാധ്യമ വാര്‍ത്തകളുടെയും ഹാദിയ സംസാരിക്കുന്ന ദൃശ്യങ്ങള്‍ കണ്ടതിന്‍റെയും അടിസ്ഥാനത്തിലാണ് സന്ദര്‍ശനമെന്നും രേഖ ശര്‍മ നേരത്തെ അറിയിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

രാജീവ് വധം: അഡ്വ ഉദയഭാനു വീണ്ടും പോലീസ് കസ്റ്റഡിയില്‍

malappuram press club , attack,arrest,rss,pinarayi , Editorial freedom, Modi, PM

മാധ്യമ സ്വാതന്ത്ര്യം; നയം വ്യക്തമാക്കി പ്രധാനമന്ത്രി