in ,

ഹാദിയയുടെ വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം

ന്യൂഡൽഹി: ഹാദിയയും ( Hadiya ) ഷെഫിന്‍ ജഹാനും ( Shefin Jahan ) തമ്മിലുള്ള വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ ( SC ) നിർണായക നിരീക്ഷണം. എന്നാൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ പരാമർശങ്ങൾ വിധിയായി സുപ്രീംകോടതി പുറപ്പെടുവിച്ചില്ല.

വിവാഹത്തെ ക്രിമിനല്‍ നടപടികളില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതുണ്ടെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ മോശമായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതുപോലെയാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. വിവാഹമൊഴികെ എന്തും എന്‍ഐഎക്ക് അന്വേഷിക്കാമെന്നും കോടതി അറിയിച്ചു.

ഒരാളുടെ വിവാഹത്തിൽ ഇടപെടാനോ വിവാഹത്തെ കുറിച്ച് അന്വേഷിക്കാനോ സാധിക്കില്ലെന്നും വിവാഹം നിയമവിരുദ്ധ നടപടിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിവാഹവും കേസും രണ്ടാണെന്നും തീവ്രവാദവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വേറെ നടക്കട്ടെ എന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

എൻഐഎ അന്വേഷണം സംബന്ധിച്ച് അഭിഭാഷകൻ മണീന്ദർ സിംസിംഗ് വാദം ഉയർത്തിയെങ്കിലും സുപ്രീംകോടതി അത് പരിഗണിച്ചില്ല. ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ വിവാഹം റാദ്ദാക്കാനാകുമോ എന്നതാണ് സുപ്രീംകോടതി പരിശോധിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേസിൽ ഹാദിയയുടെ ഭാഗം വ്യക്തമാക്കാൻ സുപ്രീംകോടതി അനുമതി നൽകി. കേസിൽ ഹാദിയയെ കൂടി കക്ഷി ചേർത്ത കോടതി വിവാഹവുമായി ബന്ധപ്പെട്ട നിലപാട് സത്യവാങ്മൂലം വഴി സമർപ്പിക്കാമെന്ന് അറിയിച്ചു.

ഹാദിയയുടെ നിലപാട് കൂടി കേട്ട ശേഷം കോടതി അന്തിമ വിധി പുറപ്പെടുവിക്കും. കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 22-ലേക്ക് മാറ്റി വച്ചു.

2017 നവംബർ 26-ന് സുപ്രീംകോടതിയിൽ ഹാജരായ വേളയിൽ ഭർത്താവ് ഷെഫിന്‍ ജഹാനൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന് ഹാദിയ അറിയിച്ചിരുന്നു. കോടതിയുടെ നിർദ്ദേശപ്രകാരം ഹാദിയ ഇപ്പോൾ സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കൽ കോളേജിൽ പഠനം തുടരുകയാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Harmanpreet Kaur, CEAT,women's cricketer ,Signs, Endorsement Deal,India,     announced, association, all-rounder, period of 2 years,bat,deal , team, first women cricketer ,women's cricket, Kaur ,Arjuna Award, Cricket , performances ,

ഹര്‍മ്മന്‍പ്രീത് സിയറ്റുമായി കരാറൊപ്പിടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായി

ClaySys, ClaySys technologies, InfoPark, campus, IT, Athulya Main Building, hrishikesh nair, CEO, Vinod Tharakan, managing directro, Athulya Road, Infopark Campus, Infopark, Kochi, Kerala

ക്ലേസിസ് ടെക്നോളജീസിന് ഇനി ഇൻഫോപാർക്കിൽ സ്വന്ത൦ ക്യാമ്പസ്