in ,

ഹാദിയയുടെ വിവാഹം: നിയമസാധുതയുണ്ടെന്ന് സുപ്രീം കോടതി; ഹൈക്കോടതി വിധി റദ്ദാക്കി

ന്യൂഡല്‍ഹി: ഹാദിയയുടെയും ( Hadiya ) ഷഫീന്‍ ജഹാന്റെയും കോളിളക്കം സൃഷ്ടിച്ച വിവാഹത്തിന് ( marriage ) നിയമ സാധുത ഉണ്ടെന്ന് സുപ്രീം കോടതി ( SC ) വ്യക്തമാക്കി. ഇവരുടെ വിവാഹം നിയമപരമല്ലെന്ന കേരളാ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.

അതേസമയം, ഷെഫിന്‍ ജഹാനെതിരെയുള്ള കേസില്‍ എന്‍ഐഎയ്ക്ക് അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം നടന്നതെന്ന ഷഫീന്‍ ജഹാന്റെ വാദം കോടതി അംഗീകരിച്ചു.

ഇവരുടെ വിവാഹം ഒഴികെയുള്ള വിഷയങ്ങളില്‍ എന്‍.ഐ.എക്ക് അന്വേഷണം തുടരാമെന്നും തീവ്രവാദ ബന്ധമുണ്ടെങ്കില്‍ ഷെഫിന്‍ ജഹാനും ഹാദിയക്കും എതിരെ കേസെടുക്കാമെന്നും കോടതി അറിയിച്ചു.

വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. ഹാദിയയ്ക്ക് പഠനം തുടരാമെന്ന് കോടതി വ്യക്തമാക്കി.

രാജ്യം ഉറ്റുനോക്കിയിരുന്ന കേസിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതിക്ക് വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഹാദിയ സ്വതന്ത്രയാണെന്നും ഇഷ്ടമുള്ള ആളുടെ കൂടെ ജീവിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. ഭരണഘടനയുടെ 227ാം അനുഛേദ പ്രകാരം വിവാഹം റദ്ദാക്കാന്‍ സാധിക്കില്ലെന്നും ഹേബിയസ് കോര്‍പസ് ഹർജിയില്‍ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും പരമോന്നത നീതിപീഠം പ്രസ്താവിച്ചു.

വിവാഹം എന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള തീരുമാനമാണെന്നും അതില്‍ മൂന്നാമതൊരാള്‍ക്ക് ഇടപെടാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രായപൂര്‍ത്തിയായ ഒരാള്‍ വിവാഹം കഴിക്കാന്‍ എടുത്ത തീരുമാനത്തെ ബഹുമാനിക്കണമെന്നും വിവാഹ വിഷയത്തില്‍ എന്‍.ഐ.എ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ ഭാഗമാണെന്നും അത് തീര്‍ച്ചയായും സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ തീവ്രവാദവുമായി ബന്ധപ്പെട്ട ആരോപങ്ങളിൽ  കുറ്റക്കാരെങ്കില്‍ ഷെഫിന്‍ ജഹാന്‍ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2017 മെയ് 24-നാണ് ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kerala state film awards, Indrans , Parvathy, won , best actor, actress,

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: പാര്‍വതി മികച്ച നടി; ഇ​ന്ദ്രന്‍സ് മികച്ച നടൻ

Women's day, famous women ,quotes , Roxan gay ,J.K. Rowling, Virginia Woolf ,

അന്താരാഷ്ട്ര വനിതാ ദിനം: ഇതാ ചില പ്രശസ്ത വനിതകളുടെ അതിപ്രശസ്ത മൊഴിമുത്തുകൾ