Hadiya, controversy, medical team, Rekha Sharma, Josephine,
in ,

ഹാദിയ വിഷയത്തിൽ വീണ്ടും വിവാദങ്ങൾ

കോട്ടയം: ഹാദിയയെ (Hadiya) സന്ദർശിക്കാനെത്തിയ മെഡിക്കൽ സംഘത്തെ (medical team) പോലീസ് തടഞ്ഞത് വിവാദമാകുന്നു. സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ എന്നിവരുടെ നേതൃത്വത്തിലാണ് ഹാദിയയെ സന്ദർശിക്കാനായി മെഡിക്കൽ സംഘം എത്തിയത്.

ഹാദിയയുടെ ജീവന്‍ അപകടത്തിലാണെന്നും അവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ സംയുക്ത കലക്ടറേറ്റ് മാര്‍ച്ച് നടത്തിയിരുന്നു.

ഹാദിയക്ക് വൈദ്യസഹായങ്ങള്‍ ലഭ്യമാക്കുക, അവരെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുക, ഹാദിയക്ക് ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ എന്നിവർ മാർച്ച് നടത്തിയത്.

മാർച്ചിന് ശേഷം പ്രവർത്തകർക്കൊപ്പം മെഡിക്കൽ സംഘം ഹാദിയയുടെ വീട്ടിൽ എത്തിയെങ്കിലും പോലീസ് അവരെ തടഞ്ഞു.

അതേസമയം സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന്‍റെ പ്രസ്താവന രാഷ്ട്രീയപരമെന്ന് ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ കുറ്റപ്പെടുത്തി.

കേരളത്തിൽ നടക്കുന്ന നിർബന്ധിത മതപരിവർത്തനം ഗൗരവമായി കാണണമെന്നും കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇത് സംബന്ധിച്ച് നിരവധി പരാതികൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

ഇതിനെ പറ്റി സംസാരിക്കാനായി കേരളത്തിലെ ഡി.ജി.പിയെ കാണുമെന്നും രേഖ ശർമ്മ അറിയിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിർബന്ധിത പരിവർത്തനം നടക്കുന്ന സംസ്ഥാനം കേരളമാണെന്നും രേഖ ശർമ്മ ആരോപിച്ചു.

കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന ദേശീയ വനിത കമ്മീഷൻ അധ്യക്ഷയുടെ പരാമർശത്തെ തള്ളിക്കളഞ്ഞ സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മയുടെ പ്രസ്താവന രാഷ്ട്രീയപരമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

KTDC, ayurbodha,World travel mart, Ayurveda, tourists, foreigners

വിദേശികൾക്കായി കെടിഡിസിയുടെ ആയുര്‍വേദ പാഠ്യപദ്ധതി

Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment

തോമസ് ചാണ്ടി രാജി വയ്ക്കണം: കമ്യൂണിസ്റ്റ് യുവജന സംഘടന