in ,

വിവാദ വെളിപ്പെടുത്തൽ; സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തു

കൊച്ചി: വൻ വിവാദമായ ഹാദിയ കേസില്‍ (Hadiya case) പോപ്പുലര്‍ ഫ്രണ്ട് (Popular Front) വനിതാ വിഭാഗം നേതാവ് എ.എസ് സൈനബയെ (Sainaba) ദേശീയ അന്വേഷണ ഏജന്‍സി (NIA) ചോദ്യം ചെയ്തതായി റിപ്പോർട്ട്. കേരളത്തില്‍ ആസൂത്രിത മതപരിവര്‍ത്തനമുണ്ടെന്ന പ്രസ്താവന പുറത്തു വന്ന സാഹചര്യത്തിലാണ് സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തത്.

സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും സൈനബ ഉൾപ്പെടെയുള്ള നേതാക്കൾ സമ്മതിക്കുന്നതായുള്ള ഒളിക്യാമറ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഒരു പ്രമുഖ ദേശീയ ചാനൽ പുറത്തു വിട്ടിരുന്നു. പുതിയ വെളിപ്പെടുത്തലിന്റേയും മറ്റും പശ്ചാത്തലത്തില്‍ സൈനബയെ വീണ്ടും ചോദ്യം ചെയ്യുമെന്നും കേസില്‍ പ്രതി ചേര്‍ക്കുമെന്നും സൂചനയുണ്ട്.

ഹാദിയയുടെ മതംമാറ്റവും വിവാഹവും തുടര്‍ന്നുള്ള വിവാദങ്ങളിലും സുപ്രീം കോടതി നിര്‍ണ്ണായകമായ തീരുമാനമെടുത്തതിന് പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമണ്‍സ് ഫ്രണ്ടിന്റെ അധ്യക്ഷ എ.എസ് സൈനബ, പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ പി അഹമ്മദ് ഷരീഫ് എന്നിവരുടെ സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പ് ചാനല്‍ ചൊവ്വാഴ്ച രാത്രി പുറത്തുവിട്ടത്.

ദേശീയ ചാനല്‍ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനിൽ കേരളത്തില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങളെ കുറിച്ചും, സത്യസരണി അടക്കമുളള മതപരിവര്‍ത്തന കേന്ദ്രങ്ങളെ കുറിച്ചുമുള്ള കാര്യങ്ങള്‍ സൈനബ വെളിപ്പെടുത്തിയതിനെ തുടർന്ന് സംഭവത്തെ പറ്റി അന്വേഷണം നടത്താന്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവിയോടും, ഇന്റലിജന്‍സ് എഡിജിപിയോടും, ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു.

ഇതിനു പിന്നാലെയാണ് എന്‍ഐഎ സംഘം നേരിട്ടെത്തി സൈനബയെ ചോദ്യം ചെയ്തത്. കേരളത്തിലെ മതപരിവര്‍ത്തനവുമായി സൈനബയ്ക്ക് ബന്ധമുള്ളതായി നേരത്തെ എന്‍ഐഎയ്ക്ക് സംശയമുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് കേസില്‍ മറ്റു പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ പങ്കും അന്വേഷിക്കുമെന്നാണ് സൂചന.

ഹാദിയയുടെ മാതാപിതാക്കളുടെ മൊഴിയും സൈനബയ്ക്ക് എതിരായിരുന്നു. ഹാദിയയെ മതപരിവര്‍ത്തനത്തിലേയ്ക്ക് കൊണ്ടുവന്നത് സൈനബയായിരുന്നുവെന്ന് പിതാവ് അശോകന്‍ ആരോപിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

GAIL,Mukkam,police,protest

മുക്കത്തെ പ്രക്ഷോഭം; തീവ്ര സ്വഭാവസംഘടനകള്‍ക്ക് പങ്ക്: പോലീസ്

Malabar Medical College , admission, Supreme court, students, approved, high court, kerala, govt, spot admission, management, college, medical students, fees, Kerala Medical admission fee, self-financing medical colleges, managements, approached, High Court, MBBS courses, students, admission, petition, next year, against constitution, medical students, regulatory committee, Malabar medical college, bank guarantee

കോളേജുകളുമായുള്ള കരാര്‍ ഭരണഘടനാവിരുദ്ധം: ഹൈക്കോടതി