in ,

ഹാദിയ: തുടര്‍ പഠനത്തിനുള്ള സൗകര്യങ്ങൾ ഏര്‍പ്പെടുത്തണമെന്ന് കോടതി

ന്യൂഡൽഹി: ഹാദിയ (Hadiya) കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി (SC) ചൊവ്വാഴ്ചത്തേക്ക്  മാറ്റിവച്ചു. കേസില്‍ ഇനിയുമേറെ അറിയാനുണ്ടെന്ന് കോടതി വ്യക്തമാക്കി.

ഹാദിയക്ക് തുടര്‍ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവിട്ടു. ഹാദിയയെ പിതാവിനൊപ്പമോ ഭര്‍ത്താവിനൊപ്പമോ അയക്കില്ലെന്നും സര്‍വ്വകലാശാല ഡീന്‍ ആയിരിക്കും അവരുടെ ലോക്കല്‍ ഗാര്‍ഡിയനെന്നും കോടതി അറിയിച്ചു.

തനിക്ക് സ്വാതന്ത്രം വേണമെന്ന് ഹാദിയ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കേസില്‍ സുപ്രീം കോടതി നിലപാട് ആരാഞ്ഞപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കണമെന്നും ഹാദിയ കോടതിയില്‍ മൊഴി നല്‍കി.

തന്നെ ആരും നിര്‍ബന്ധിച്ച്‌ മതം മാറ്റിയിട്ടില്ലെന്നും ഹാദിയ വ്യക്തമാക്കി. നേരത്തെ കേസിന്റെ വാദം ഇന്നത്തേക്ക് അവസാനിപ്പിക്കാന്‍ കോടതി ഒരുങ്ങിയിരുന്നു. എന്നാല്‍ ഷെഫിന്‍ ജഹാന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഇന്ന് തന്നെ ഹാദിയയുടെ നിലപാട് കേള്‍ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

തിങ്കളാഴ്ച്ച മൂന്നു മണിയോടെയാണ് സുപ്രീംകോടതിയില്‍ വാദം ആരംഭിച്ചത്. വന്‍ സുരക്ഷ അകമ്പടിയോടെ ഹാദിയ ഇന്ന് കേരള ഹൗസില്‍ നിന്നും സുപ്രീംകോടതിയിലെത്തി.

ഷെഫിന്‍ ജഹാന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, അശോകന് വേണ്ടി ശ്യാം ദിവാന്‍, എന്‍ഐഎയ്ക്കായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് എന്നിവർ ഹാജരായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, എംഎം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹാദിയ കേസില്‍ വാദം കേള്‍ക്കുന്നത്.

ഹാദിയ കേസില്‍ അശോകന്റെ അഭിഭാഷകന്‍ ശ്യാം ദിവാൻ ആദ്യം വാദം ആരംഭിച്ചു. കേസില്‍ രഹസ്യവാദം വേണമെന്നും ഷെഫിന്‍ ജഹാന് ഐഎസുമായി ബന്ധമുണ്ടെന്നും, അതിന് തെളിവുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ഒരാളെ ഐഎസിസില്‍ ചേര്‍ത്താല്‍ എത്ര പണം കിട്ടുമെന്ന് ഷെഫിന്‍ ഐഎസ് റിക്രൂട്ടര്‍ മന്‍സിയോട് ചോദിച്ചെന്നും ശ്യാം ദിവാന്‍ കോടതിക്ക് മുന്നില്‍ വ്യക്തമാക്കി. വര്‍ഗീയ പ്രത്യാഘാതമുണ്ടാക്കുന്ന കേസാണ് ഇതെന്നും അദ്ദേഹം വാദിച്ചു.

കേരളത്തില്‍ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എന്‍ഐഎ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഹാദിയയുടെ പ്രതികരണങ്ങളെല്ലാം ഈ സംഘടനകളുടെ സ്വാധീനത്താലാണെന്നും മഞ്ചേരി സത്യസരണിയുമായി ബന്ധപ്പെട്ട് 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഒരു സ്ത്രീക്ക് അവരുടെ ജീവിതം നിര്‍ണ്ണയിക്കാനുള്ള അവകാശമുണ്ടെന്ന് ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. എന്‍ഐഎ അന്വേഷണം കോടതിയലക്ഷ്യമാണെന്നും വ്യക്തി സ്വാതന്ത്ര്യ പ്രശ്നത്തിന് വര്‍ഗീയനിറം നല്‍കരുതെന്നും കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. ഹാദിയയുടെ ഭാഗം കേള്‍ക്കാതെ വാദം തുടരുന്നത് ദു:ഖകരമാണെന്നും കപില്‍ സിബല്‍ കോടതിക്ക് മുന്‍പാകെ അറിയിച്ചു.

അതിനിടെ സ്റ്റോക്ക്ഹോം സിന്‍ഡ്രോത്തെക്കുറിച്ച് സുപ്രീംകോടതി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പരാമര്‍ശിച്ചു. ബന്ദികള്‍ക്ക് റാഞ്ചികളോട് ഇഷ്ടം തോന്നുന്ന മാനസിക നിലയാണ് സ്റ്റോക്ക്ഹോം സിന്‍ഡ്രോം. ഇത്തരം സാഹചര്യങ്ങളില്‍ തീരുമാനം സ്വന്തമാണെന്ന് പറയാനാകില്ലെന്നും എന്നാല്‍ ഹാദിയ കേസുമായി ഈ പരാമര്‍ശത്തെ ബന്ധപ്പെടുത്തേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Bijibal, wife, tattoo, Santhi, face, hands, image, social media, viral, music director, dancer, death, husband, music album, song, dance, studio, daughter, son, song, 

ഭാര്യയുടെ ഓര്‍മ്മയ്ക്കായി ചിത്രം പച്ചകുത്തി ബിജിബാല്‍

Social withdrawal, boost, creativity,loneliness, solitude, study, experts, Me time, important, Socially avoidant people , interaction,social invitations , alone,enjoy ,,occasional break ,social ramble, unsociability , help, boost , found, risks, benefits,author ,Julie Bowker, University, Buffalo , US, published, journal ,Personality and Individual Differences,fear , anxiety,shyness,

ഏകാന്തത തേടുന്നവർ കൂടുതൽ സർഗ്ഗശേഷിയുള്ളവരെന്ന് പഠനം