hair, protection, growth, care, oil, foods, summer,hair growth scalp, oiling hair , massaging ,scalp , benefits,  hairfall, preventing ,dandruff, vitamin, iron, swimming, coconut oil, olive oil,
in , ,

എരിവേനലിലും മനോഹരമായ കാർകൂന്തൽ; തലമുടി സംരക്ഷണത്തിനിതാ മികച്ച പ്രകൃതിദത്ത മാർഗ്ഗങ്ങൾ

സൗന്ദര്യ സങ്കല്പത്തിൽ കാർകൂന്തലിന് ( hair ) ദേശഭേദമന്യേ സുപ്രധാന സ്ഥാനമുണ്ട്. എന്നാൽ അതിന്റെ പരിപാലനത്തിൽ അലസമനോഭാവമാണ് പലരും പുലർത്തുന്നത്. ഇത് തെറ്റായ രീതിയാണെന്നതിൽ സംശയമില്ല. പ്രത്യേകിച്ചും ഈ കടുത്ത വേനൽക്കാലത്ത് മുടിയിഴകൾക്ക് പ്രത്യേക സംരക്ഷണം അത്യാവശ്യമാണ്. അവിടെയാണ് എണ്ണയുടെ പ്രസക്തി.

നല്ല കാച്ചെണ്ണ തലമുടിയിൽ തേച്ച് പിടിപ്പിച്ച് ചെമ്പരത്തിത്താളിയാൽ തലമുടി കഴുകി വൃത്തിയാക്കി സാമ്പ്രാണി പുക കാട്ടി മുടി സംരക്ഷിച്ചിരുന്ന ശീലം പണ്ടു മുതൽക്കേ നമ്മുടെ നാട്ടിൽ നിലനിന്നിരുന്നു. കാലമെത്ര മാറിയാലും ചില ശീലങ്ങൾ അത്ര പെട്ടെന്നൊന്നും നമ്മുടെ ജീവിതശൈലിയിൽ നിന്ന് വിട്ടുപോകില്ല. എന്നാൽ ഇക്കാലത്ത് സമയ പരിമിതി ഇതിനെല്ലാം തടസ്സം സൃഷ്‌ടിക്കാറുണ്ട്.

എങ്കിലും ആധുനിക സൗന്ദര്യ വർധക വസ്തുക്കളുടെ ഈ കാലഘട്ടത്തിലും എണ്ണ തേച്ചുള്ള കുളിയുടെ പ്രാധാന്യം നിലനിൽക്കുകയാണ്. മുടിയിൽ എണ്ണ തേക്കുന്നത് ശീലമാക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. മുടി കൊഴിച്ചിൽ തടയുക, താരൻ ഇല്ലാതാക്കുക, മുടിയുടെ വളർച്ചയെ സഹായിക്കുക തുടങ്ങിയ നിരവധി ഗുണങ്ങളാണ് എണ്ണയുടെ ഉപയോഗത്തിലൂടെ തലമുടിക്ക് ലഭിക്കുന്നത്.

വേനൽക്കാലത്തെ തലമുടി സംരക്ഷണം

ചുട്ടുപൊള്ളുന്ന ഈ വേനൽക്കാലത്ത് നമ്മുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. അതി കഠിനമായ വേയിൽ ഏൽക്കുന്നതിലൂടെ മുടിയുടെ സ്വാഭാവികത നഷ്ടമാകുന്നു. കൂടാതെ മുടി വരണ്ട് പൊട്ടി പോകാനും സാധ്യത ഏറെയാണ്. ആവണക്കണ്ണ മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുന്നത് വളരെ ഗുണം ചെയ്യും. തലക്ക് നല്ല തണുപ്പ് ലഭിക്കുന്നതിനായി എണ്ണയിൽ ബ്രഹ്മിയും കർപ്പൂരവും ചേർക്കാവുന്നതാണ്.

വേനൽക്കാലത്ത് ധാരാളം ആളുകൾ നീന്തലിൽ ഏർപ്പെടാറുണ്ട്. ഈ അവസരത്തിൽ അമിതമായ ചൂട്, വിയർപ്പ്, ക്ലോറിനിന്റെ സാമീപ്യം എന്നിവയാൽ മുടി പൊട്ടി പോകുന്നതിനും കെട്ടു പിണയുന്നതിനും കാരണമാകുന്നു.

ഇത്തരം അവസ്ഥ തടയുന്നതിന് വെളിച്ചെണ്ണ, എള്ളെണ്ണ ആവണക്കെണ്ണ എന്നിവയിൽ ഏതെങ്കിലും എണ്ണയുടെ കൂടെ കറ്റാർവാഴയും ചെമ്പരത്തിയുടെ ഇലകളും ചേർത്ത് ഉപയോഗിക്കുന്നത്‍ വളരെ നല്ലതായിരിക്കും. മുടിയുടെ പുറത്ത് എണ്ണ ഒരു ആവരണമായി പ്രവർത്തിച്ച് മുടിക്ക് തിളക്കമുള്ളതും മൃദുത്വവും നൽകും.

എണ്ണയുടെ മറ്റൊരു ഗുണമെന്നത് അതിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡാണ്. മുടിയിൽ നിന്ന് നഷ്‌ടപ്പെട്ട കൊഴുപ്പ് തിരിച്ചു കൊണ്ട് വരാൻ എണ്ണയിലെ ഫാറ്റി ആസിഡ് ഏറെ സഹായിക്കും.

മുടിയിലെ കൊഴുപ്പ് നഷ്‌ടപ്പെടുന്നതിനാലാണ് മുടിയുടെ അഗ്രഭാഗം കീറുകയും പൊട്ടിപോകുകയും ചെയ്യുന്നത്. എണ്ണ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ മുടിയിൽ അമിതമായി എണ്ണ അടിഞ്ഞു കൂടും. കുറച്ച് എണ്ണ കൈവെള്ളയിൽ എടുത്ത് രണ്ട് കൈ കൊണ്ട് ഉരസിയ ശേഷം മുടിയിൽ തേച്ച് പിടിപ്പിക്കുന്നതാണ് ശരിയായ രീതി.

വേനൽക്കാലത്ത് ഉപയോഗിക്കാവുന്ന ചില എണ്ണകൾhair, protection, growth, care, oil, foods, summer,hair growth scalp, oiling hair , massaging ,scalp , benefits,  hairfall, preventing ,dandruff, vitamin, iron, swimming, coconut oil, olive oil,വെളിച്ചെണ്ണ: വെളിച്ചെണ്ണയിൽ കൊഴുപ്പിന്റെ അംശം വളരെ കുറവാണ്. അതിനാൽ വേനൽക്കാലത്ത് ഉപയോഗിക്കാൻ ഇത് വളരെ ഉത്തമമാണ്.

വെളിച്ചെണ്ണ തലയോട്ടിയിൽ തേച്ചുപിടിപ്പിച്ചതിന് ശേഷം ഷാംപൂ ചെയ്യുമ്പോൾ തലയോട്ടി നല്ലതു പോലെ വൃത്തിയാകുകയും, മൃതകോശങ്ങൾ ഇല്ലാതാകുകയും ചെയ്യും.

ബദാം എണ്ണ: വൈറ്റമിൻ ഇ അടങ്ങിയിരിക്കുന്ന ബദാം ഓയിൽ മുടി വൃത്തിയായി സൂക്ഷിക്കാനും ആരോഗ്യത്തോടെ നിലനിർത്തുവാനും വളർച്ച എളുപ്പമാക്കുവാനും സഹായിക്കുന്നു.

അമിതമായ വിയർപ്പ് മൂലം തലയോട്ടിയിൽ ഉണ്ടാവുന്ന അണുബാധ തടയാനും ബദാം എണ്ണ കൊണ്ട് സാധിക്കുന്നു. മാത്രവുമല്ല താരനെ ഒഴിവാക്കാൻ ഈ എണ്ണ വളരെ ഫലപ്രദമാണ്.

ഒലിവ് എണ്ണ: ഒലിവ് ഓയിൽ തലയോട്ടിയിൽ ആഴത്തിൽ ഇറങ്ങി മുടിയ്ക്ക് നല്ല പോഷണം നൽകുന്നു.

കാർകൂന്തൽ സംരക്ഷണം ഭക്ഷണത്തിലൂടെയും

മുടിയുടെ ആരോഗ്യത്തിൽ നാം കഴിക്കുന്ന ആഹാരത്തിനും വളരെ വലിയ പങ്കുണ്ട്. മുടിയുടെ ആരോഗ്യം മെച്ചപ്പെടുന്നതിനും വളരാനും സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

സ്പിനച്ച്: തലമുടിയുടെ നന്നായി വളരുന്നതിന് ഒരിനം പച്ചച്ചീരയായ   സ്പിനച്ച് വളരെ ഗുണപ്രദമാണ്. സ്പിനച്ചിൽ ഇരുമ്പ്, വിറ്റാമിൻ എ, സി , പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ശരീരത്തിൽ ഇരുമ്പിന്റെ കുറവ് മൂലം മുടി കൊഴിച്ചിൽ ഉണ്ടാകാം. ഇതിൽ ഇരുമ്പിന്റെ അംശം മാത്രമല്ല അടങ്ങിട്ടുള്ളത് മറിച്ച് മുടിക്ക് ഗുണപ്രദമായ സെബവും അടങ്ങിയിട്ടുണ്ട്. കൂടാതെ ഒമേഗ-3 ,മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും സ്പിനച്ചിൽ അടങ്ങിയിട്ടുണ്ട്.

മുട്ടയും പാൽ ഉത്പന്നങ്ങളും: മുടിയുടെ വളർച്ചയ്ക്കും കട്ടിയ്ക്കും മുട്ടയും പാൽ ഉത്പന്നങ്ങളും വളരെ നല്ലതാണ്. പാൽ ,തൈര്, മുട്ട എന്നിവയിൽ പ്രോട്ടീൻ, വിറ്റാമിൻ ബി 12 , ഇരുമ്പ്, ഒമേഗ 6 ഫാറ്റി ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പാൽ ഉത്പന്നങ്ങളിൽ മുടി കൊഴിച്ചിൽ തടയുന്ന വിറ്റാമിൻ ബി7 ധാരാളം അടങ്ങിയിട്ടുണ്ട്.

പേരയ്ക്ക: വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഒരു പഴമാണ് പേരയ്ക്ക. ഓറഞ്ചിനെക്കാൾ കൂടുതൽ വിറ്റാമിന് സി പേരക്കയിലുണ്ട്. പേരയുടെ ഇലകളിലും വിറ്റാമിൻ ബി. സി ധാരാളമുണ്ട്. ഇവ മുടിയുടെ വളർച്ചയെ ഏറെ സഹായിക്കുന്നു .

ബാർലി: വിറ്റാമിൻ ഇ അടങ്ങിയ ബാർലി നേർത്ത മുടിയുടെ ചികിത്സയ്ക്ക് ഏറ്റവും സഹായകമായ ഒന്നാണ്. മുടിയുടെ രോമകൂപം ശക്തിപ്പെടാനും ചുവന്ന രക്ത കോശങ്ങൾ ഉല്പാദിപ്പിക്കുന്നതിനും സഹായിക്കുന്ന ഇരുമ്പ്, കോപ്പർ എന്നിവ ബാർലിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

hair, protection, growth, care, oil, foods, summer,hair growth scalp, oiling hair , massaging ,scalp , benefits,  hairfall, preventing ,dandruff, vitamin, iron, swimming, coconut oil, olive oil,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

UDF, M. M. Hassan , Congress, failure, Chengannur , bypoll, leaders, Chengannur , LDF, won, Saji Cheriyan, leaders,Pinarayi, VS,  comment, Chengannur by election,Vellappally , Kummanam, V Muralidharan ,  LDF, UDF, BJP,   assembly, bypoll, assembly seat, Vellappally Natesan, SNDP, BJP,  lection,D. Vijayakumar, Delhi, AICC, president , Chengannur Co-operative Bank , national vice- president,Ayyappa Seva Sangham,

ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

Latvian tourist Liga , liga, sister, Pinarayi, santhi kavadam ,meeting, office, CM,  Ilze DGP,  Liga's death , drug,  postmortem report,  card players, Kovalam ,Liga , aswathy jwala , boat, ferryman , drug, Latvian woman, death, police, investigation, custody, Latvian woman Liga , DNA, dead body, confirmed, tourist, mystery, death, cops, Kerala, sister, Latvian tourist Liga , Liga , death, Chennithala, Aswathy , Jwala, CM, DGP, police, missing, foreign woman, Kovalam, complaint, 

വിദേശ വനിത ലിഗയുടെ മരണം; അന്വേഷണത്തില്‍ വഴിത്തിരിവ്