കോഴിക്കോട് വിമാനത്താവളത്തിൽ ഹജ്ജ് എംബാർകേഷൻ പോയിൻറ് പുനഃസ്ഥാപിച്ചു

ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വികസനവുമായി ബന്ധപ്പെട്ടുള്ള നിർമ്മാണപ്രവർത്തനത്തെ തുടർന്ന്  നെടുമ്പാശേരിയിലേക്ക് മാറ്റിയ ഹജ്ജ് എംബാർകേഷൻ പോയിൻറ് കോഴിക്കോട് പുനഃസ്ഥാപിച്ചു.

2019  ൽ ഹജ്ജ് കർമ്മങ്ങൾക്ക് പോകുന്ന തീർത്ഥാടകർക്ക് ഇനി കൊച്ചിയോടൊപ്പം കോഴിക്കോടും എംബാർകേഷൻ പോയിന്റായി ഉപയോഗിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് നൽകിയ കത്തിൽ അറിയിച്ചു.

ഹജ്ജ് എംബാർകേഷൻ പോയിൻറ് കോഴിക്കോട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണന്താനം രേഖകൾ സഹിതം നൽകിയ കത്തിനെ തുടർന്നാണ് കരിപ്പൂർ വിമാനത്താവളത്തിൽ എംബാർകേഷൻ പോയിൻറ് പുനഃസ്ഥാപിക്കുന്നതെന്ന് നഖ്‌വി കത്തിൽ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷത്തില്‍ മോഡല്‍ ഹോം

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; കാറുകള്‍ കത്തിച്ചു