Haj subsidy, withdraws, govt, students, education, pilgrims, decision, empowering minorities, appeasement, Minority Affairs Minister, Mukhtar Abbas Naqvi, subsidy, Supreme court, Air India,
in , ,

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി; പണം ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ പഠനത്തിന്

ന്യൂഡല്‍ഹി: ഹജ്ജ് സബ്‌സിഡി ( Haj subsidy ) നിര്‍ത്തലാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇനി മുതൽ ഹജ്ജ് സബ്‌സിഡിയായി നല്‍കുന്ന പണം ന്യൂനപക്ഷ വിദ്യാർത്ഥികളുടെ പഠനത്തിനായി ( education ) ഉപയോഗിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ( Minority Affairs Minister ) മുഖ്താര്‍ അബ്ബാസ് നഖ്വി ( Mukhtar Abbas Naqvi ) വ്യക്തമാക്കി.

ന്യൂനപക്ഷ വിദ്യാര്‍ത്ഥിനികളുടെ ക്ഷേമത്തിനാകും മുൻഗണനയെന്നും കേന്ദ്രം അറിയിച്ചു. 700 കോടി രൂപയുടെ ഹജ്ജ് സബ്‌സിഡിയുടെ പ്രധാന നേട്ടം എയർ ഇന്ത്യയാണ് കരസ്ഥമാക്കിയിരുന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഹജ്ജ് സബ്‌സിഡി ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്ന 2012-ലെ സുപ്രീംകോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്. 2022-ഓടെ സബ്‌സിഡി നല്‍കുന്നത് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്നായിരുന്നു കോടതി ഉത്തരവിട്ടത്.

Haj subsidy, withdraws, govt, students, education, pilgrims, decision, empowering minorities, appeasement, Minority Affairs Minister, Mukhtar Abbas Naqvi, subsidy, Supreme court, Air India,2018-ഓടെ ഹജ്ജ് സബ്‌സിഡി നിർത്തലാക്കുമെന്ന് ഹജ്ജ് സേവന പുനരവലോകന സമിതിയുടെ യോഗത്തിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു. അതേസമയം, കേന്ദ്രസര്‍ക്കാര്‍ ഒറ്റയടിക്ക് സബ്‌സിഡി നിര്‍ത്തലാക്കിയ തീരുമാനം 1.70 ലക്ഷം തീര്‍ത്ഥാടകരെ ബാധിക്കുമെന്നാണ് സൂചന. കേരളത്തില്‍ നിന്ന് പ്രതിവര്‍ഷം 10,981 തീര്‍ഥാടകരാണ് ഹജ്ജിനായി പോകുന്നത്.

ഹജ്ജ്  യാത്രയുടെ വിമാനക്കൂലിക്ക് സര്‍ക്കാര്‍ വിമാനക്കമ്പനികള്‍ക്കു നല്‍കുന്ന സബ്‌സിഡിയാണ് ഹജ്ജ് സബ്‌സിഡി. ഇന്ത്യയിലെ പുറപ്പെടല്‍ കേന്ദ്രത്തില്‍ നിന്നും മക്കയിലേക്ക് വിമാന യാത്ര നടത്തുന്നതിനുള്ള ചിലവാണ് സബ്‌സിഡിയായി സർക്കാർ നൽകുന്നത്.

വിമാനയാത്രയ്ക്കു വരുന്ന അധിക ചെലവിനുള്ള സര്‍ക്കാര്‍ സഹായം എന്ന നിലയില്‍ 1974-ല്‍ ഇന്ദിരാഗാന്ധിയാണ് ഹജ്ജ് സബ്‌സിഡിക്ക് തുടക്കമിട്ടത്. ഇത്തവണ 1,75,000 തീർത്ഥാടകരാണ് ഹജ്ജിന് പോകാനായി തയ്യാറെടുക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Virat Kohli ,fined ,25% , match fee ,throwing ball , ground, complaining , damp outfield , India ,captain ,pleaded guilty , breaching, Level 1, code of conduct ,received ,one demerit point,third day, second Test ,South Africa , Centurion , International Cricket Council ,umpire,

മോശം പെരുമാറ്റം; ഇന്ത്യൻ നായകൻ വിരാട് കോലിക്ക് പിഴ ശിക്ഷ

Kamal Hassan,demonetisation

കമല്‍ഹാസന്റെ പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21-ന് പ്രഖ്യാപിക്കും