in

ഹലാൽ ലവ് സ്റ്റോറി ആദ്യഗാനം പുറത്തിറങ്ങി

ഇന്ദ്രജിത് നായകനാകുന്ന ഹലാൽ ലവ് സ്റ്റോറി എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കറിയ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ഹലാൽ ലവ് സ്റ്റോറി. “സുന്ദരനായവനെ” എന്ന് തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് മുഹ്‌സിൻ പരാരിയാണ്.

സംഗീതം ഒരുക്കിയിരിക്കുന്നത് റെക്സ് വിജയൻ. ഷഹബാസ് അമനാണ് ആലാപനം. സക്കറിയയും മുഹ്‌സിന്‍ പരാരിയും ആഷിഫ് കക്കോടിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജോജോ ജോര്‍ജ്, ഗ്രെയ്‌സ് ആന്റണി, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

 നവാഗതനായ അജയ് മേനോനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് സൈജു ശ്രീധർ. പപ്പായ ഫിലിംസിന്‍റെ ബാനറില്‍ ആഷിഖ് അബു, ജെസ്‌ന ആഷിം, ഹര്‍ഷദ് അലി എന്നിവർ ചേർന്നാണ് നിർമാണം. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഇരട്ടി ഡാറ്റ, കൂടുതല്‍ സംസാര സമയം; പ്ലാനുകള്‍ പരിഷ്ക്കരിച്ച് ജിയോ

കോവിഡ് 19: പരിശോധന ശക്തമാക്കാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍