കൈത്തറി തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.

ബോര്‍ഡിനെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിനായി തൊഴിലാളി അംശദായവും സ്വയംതൊഴില്‍ ചെയ്യുന്നവരുടെ അംശദായവും വര്‍ദ്ധിപ്പിച്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആനുകൂല്യങ്ങളില്‍ വര്‍ദ്ധനവ് വരുത്തിയത്. 

പുതിയ ഉത്തരവനുസരിച്ച് അംഗങ്ങളുടെ അപകട  മരണം, നീണ്ടുനില്‍ക്കുന്ന അസുഖം, സ്ഥായിയായ അവശത തുടങ്ങിയ സാഹചര്യങ്ങളില്‍ അനുവദിക്കുന്ന എക്‌സ് ഗ്രേഷ്യ ധനസഹായം 5000 രൂപയില്‍ നി്ന്ന് 10000 രൂപയായും വിവാഹ ധനസഹായം 3000 രൂപയില്‍ നിന്ന് 5000 രൂപയായും വര്‍ദ്ധിപ്പിച്ചു. 

മരണാനന്തര ധനസഹായം 5000 രൂപയില്‍ നിന്ന് 25000 രൂപയായും വര്‍ദ്ധിപ്പിച്ചു. തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ഫീസ് 50 രൂപയായും തൊഴിലുടമാ രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഹരിതായനം യാത്രയ്ക്ക് തുടക്കമായി 

കാഴ്ച പരിമിതർക്കായുള്ള സർക്കാർ സ്‌കൂൾ ഹൈടെക് ആകും