ഇൻറർനാഷനൽ ലോക്കൽ സ്റ്റോറിയുമായി ഹരിശ്രീ അശോകൻ സംവിധായാകുന്നു

പ്രശസ്ത നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ആൻ ഇൻറർനാഷനൽ ലോക്കൽ സ്റ്റോറി”. എസ് സ്ക്വയർ സിനിമാസിന്റെ ബാനറിൽ എം.ഷിജിത്ത്, ഷഹീർ ഷാൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, ദീപക്, ബിജു കുട്ടൻ, അശ്വിൻ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മനോജ് കെ.ജയൻ, ടിനി ടോം, സൗബിൻ ഷാഹീർ, കലാഭവൻ ഷാജോൺ, സലീംകുമാർ, ഷിജു, കുഞ്ചൻ, സുരേഷ് കൃഷ്ണ, നന്ദലാൽ, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ബെെജു സന്തോഷ്,അബു സലീം,ജോൺ കെെപ്പള്ളിൽ,ഹരിപ്രസാദ്, ബിനു, സുരഭി സന്തോഷ്, മമിത ബെെജു, മാല പാർവ്വതി,ശോഭ മോഹൻ,രേഷ്മ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
രഞ്ജിത്ത്,ഇബൻ,സനീഷ് അലൻ എന്നിവർ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്നു.

ബി.കെ ഹരിനാരായണൻ, വിനായകൻ എന്നിവരുടെ വരികൾക്ക് ഗോപി സുന്ദർ, നാദിർഷ, അരുൺ രാജ് എന്നിവർ സംഗീതം പകരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വിവാദ കമ്പനിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല

പ്രളയ ദുരന്തം: സാമൂഹ്യ മന:ശാസ്ത്ര ഇടപെടലുകള്‍ക്ക് 6000 വിദഗ്ധര്‍